കുറും കവിതകൾ 439

കുറും കവിതകൾ 439


നിസ്സഹായമായ മരത്തൂണുകള്‍
എന്നുവരികിലും ഞാന്‍ എണ്ണുന്നു.
മഞ്ഞ് മൂടിയ തടാകം ..

പ്രാകൃതമായ കാറ്റ്
കുണുങ്ങിച്ചിരി നിര്‍ത്തി
മുളം കാടിനു മുന്നില്‍...!!

ചിപ്പിക്കുള്ളില്‍ നിറച്ച
ചാരം നിറഞ്ഞ സ്വപ്നം.
ഭാഗ്യക്കുറി..!!

പര്‍വ്വതങ്ങളെ പ്രണയിച്ചാല്‍
നനഞ്ഞ ഉമ്മകള്‍ നല്‍കാം
ഈറന്‍ മേഘങ്ങളില്‍ നിന്നും ..!!

പ്രഭാത കിരണങ്ങളുടെ
ചൂടില്‍ പറന്നു ഉയരുന്നു
ജീവിത വഴിയില്‍ ദേശാടനം

ഉടഞ്ഞ സ്വപ്‌നങ്ങള്‍
നനവു വറ്റിയ മിഴിതടങ്ങള്‍
വഴിമുട്ടി നില്‍ക്കുന്ന യാത്ര

മഴയില്‍ നടന്നകന്നു
ചുമലിലേറ്റിയ ഭാരവുമായി
തകര്‍ന്ന സ്വപ്നങ്ങള്‍ ...

അതിര്‍ത്തിക്കപ്പുറം ശാന്തം
എന്റെയും നിന്റെയും
ഏകാന്തത ഒഴിച്ച് ...!!

ഉത്സവ കാറ്റ്
തെരുവിലെ കുട്ടികള്‍ .
പ്രകാശമാനമാക്കുന്ന അമിട്ടുകള്‍ !!

മനസ്സില്‍ വരികളില്ല
പടിഞ്ഞാറന്‍ കാറ്റുവീശി .
വസന്തത്തെ കടപുഴക്കി ..!!

ശിശിര സന്ധ്യ
ഗൃഹ പാഠം
കണ്ണുനീര്‍ മഴ

മോഹങ്ങളുടെ വലയുമായി
പ്രതീക്ഷളുടെ ആഴങ്ങള്‍ തേടി
ജീവിത തീരങ്ങളില്‍ .

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ