".. കാറ്റ് .."

".. കാറ്റ് .."


ഈ കാറ്റു എന്നെ ചുറ്റി വരിഞ്ഞു
തിരകള്‍ ക്ഷണിച്ചു
അവരോടൊപ്പം പാടുവാന്‍

എന്നെയി  മേഘങ്ങളും
മണല്‍തരികളും ചിപ്പികളും
സമുദ്രത്തോടോപ്പം
ആഗ്രഹിച്ചു നെഞ്ചോടു ചേര്‍ക്കാന്‍
.
എന്നോടു സംസാരിക്കുന്നുയി
മൗനത്താല്‍  പെയ്യുന്ന മേഘങ്ങള്‍
ഇതിഹാസങ്ങളേറെ
.
എന്റെ ചോദ്യങ്ങളുടെ
ആഗ്രഹങ്ങളുടെ ആഴങ്ങള്‍
മനസ്സിലാക്കുവാന്‍ കൊതിയോടെ

എന്താണ് ഞാന്‍
എന്തിനു ഞാന്‍
ഈ മജ്ജയും എല്ലുകളും
ഈ ചിന്തകളും മനവും

ഇതാണോ ഞാന്‍
ഇതെല്ലാമോ
എന്താണ് ഇതിനപ്പുറം
അനന്തതയോ !!

ഇതേ ചോദ്യങ്ങള്‍ എന്നെ
വേട്ടയാടുന്നു എന്റെ മനസ്സില്‍
അവസാന ശ്വാസം വരേക്കും

ഭൂതകാലങ്ങളില്‍ ചികഞ്ഞു
സ്നേഹത്തിന്റെ കണിക തേടി
ശ്വാസഗതി നീളും വരെ

അതെ ആ തണുത്ത
കാടിളക്കി കൊളിളക്കും
തിരകള്‍ ഉയര്‍ത്തും കാറ്റായി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “