കുറും കവിതകള്‍ 432

കുറും കവിതകള്‍ 432

കബനി കരയില്‍
ചില്ലകളില്‍ പൂത്തു
വെള്ളാരം കൊറ്റികള്‍ .

എള്ളോളമില്ല പൊളി
കള്ളോളമില്ല നല്ലൊരു പാനീയം
തെങ്ങില്‍ ചെല്ലി ,ഹൃദയസ്‌തംഭനം

കടലിനക്കരെ നിന്നും
വിയര്‍പ്പൊഴുക്കി ചാകര .
കാത്തു കരയിലെ മിടുപ്പുകള്‍

ആരും അറിയാതെ
സ്വപ്നങ്ങളാല്‍ കെട്ടിപോക്കും
കട്ട കുത്തും വഞ്ചിക്കാരന്റെ മനം

കട്ടകുത്തി പോക്കും
വരമ്പുകളിലേ പാടങ്ങളില്‍
വിയര്‍പ്പു പൂത്തുലഞ്ഞു

ജീവിത വഴിയില്‍
അമ്മാവാ ബാലൂണുമായി
ബാല്യമേ നിന്റെ നഷ്ടം

ഒരു  കടി ഒരു കുടി
പരദുഷണം അല്‍പ്പം
നാടിനെ മറക്കാനാവുന്നില്ല

വണ്ടിന്‍ പ്രണയം
പൂവിന്‍ തേന്‍ തീരും വരെ
കാറ്റും മഴയും അതിന്‍ വഴിയെ

പച്ച തുരുത്തുക്കളില്‍
മനം ചുറ്റിത്തിരിയുന്നു.
കുളിര്‍ കാറ്റുമണവുമായി

കാലം നല്‍കിയ
ചുളിവുകള്‍
ജീവിത വഴിയില്‍ വാര്‍ദ്ധക്ക്യം

നൂറും പാലും
ചന്ദന ഗന്ധം .
മനസ്സ് ഭക്തി  ലഹരിയില്‍

കാരി കൂരി വരാല്‍
വയറുമുറുക്കിക്കെട്ടി
കോരുവലയുമായി ജീവനം

പന്തലിട്ടു തണല്‍ വിരിച്ചു
കേരവൃക്ഷങ്ങള്‍
വെയിലേറുയേറു  കൊള്ളാതെ ഞാനും

ചാള ചാളെ.......
കൂവി വിളിക്കുണ്ട്
ജീവിക്കാന്‍ ഉള്ള മുറവിളി

നെറ്റിയിലെ വര
ജീവിതാനുഭവം കാട്ടുന്നു..
അപ്പൂപ്പന്‍ താടി കാറ്റില്‍ പാറി ..!!

ആഹാ ..!! നിമിഷത്തിനായി
ധ്യാന നിരതനായി
ഹൈക്കു  ശരണം ഗച്ചാമി

ഒച്ചിഴഞ്ഞു മെല്ലെ
പൂവിടര്‍ന്നു മണം പരന്നു.
ആകാശ നീലിമക്ക് താഴെ

ഇലപൊഴിച്ചു
ശിശിരം രസിച്ചു
തീ കായുന്ന കൈകള്‍

വിജനതയില്‍
പൂജകളില്ലാതെ
മഴയും വയിലുമേറ്റു ദൈവങ്ങള്‍

അന്തിയോ പുലരിയോ
പുലര്‍ത്തണം വയറുകളെ
പുളിപ്പിന്‍ ഗന്ധം കാറ്റിലാകെ

കാക്കക്കും പൂച്ചക്കും വേണ്ട
ഇലചീന്തിലെ അന്നം .
ആത്മാവ് അലയുന്നു മോക്ഷാര്‍ത്ഥം ..!!

തല്ലേറെ കൊണ്ട്
തായമ്പകയുടെ പക
ഏറ്റുവാങ്ങുന്നു ചെണ്ട ....

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “