എന്റെ പുലമ്പലുകള്‍ 38
എന്റെ പുലമ്പലുകള്‍ 38
മിണ്ടാതെ പോയതെന്തേ
ഇന്നലെ നീയെന്‍ മുന്നില്‍ നിന്നും
നിനക്കായി കാച്ചി കുറുക്കിയ
പഞ്ചാര പാല്‍ പായസ മധുരമാം
മൊഴികളൊക്കെ കരുതി വച്ചിരുന്നു
ഇന്നു നുണയാന്‍ ഏറെ
ഇരട്ടി മധുരം കരുതുന്നു വീണ്ടും
മൃദുലമാം അക്ഷര അമൃതേറ്റ്
ലജ്ജയാല്‍ കുനിയണം നിന്‍ മിഴികള്‍
പതിയണം കാല്‍വിരലാല്‍ ചിത്രങ്ങള്‍ മണ്ണില്‍
സ്നേഹത്താല്‍ നിറയണം കാതിലുടെ
ഉള്ളിന്റെ ഉള്ളിലെ അത്മാവിലായി
ധന്യമാകണം ഉള്ളില്‍ ധ്യാനത്തിന്‍
പ്രഭാകിരണങ്ങള്‍ തെളിയണം .
ഇനി ഞാന്‍ എന്തെഴുതണമെന്നറിയില്ല
വരട്ടെ നിന്‍ ഇംഗിതമെന്തെന്നറിയട്ടെ
സന്തോഷമോ സന്താപമോ എന്തും
പങ്കുവെക്കാം നമുക്കിരുവര്‍ക്കും
മിണ്ടാതെ പോയതെന്തേ
ഇന്നലെ നീയെന്‍ മുന്നില്‍ നിന്നും
നിനക്കായി കാച്ചി കുറുക്കിയ
പഞ്ചാര പാല്‍ പായസ മധുരമാം
മൊഴികളൊക്കെ കരുതി വച്ചിരുന്നു
ഇന്നു നുണയാന്‍ ഏറെ
ഇരട്ടി മധുരം കരുതുന്നു വീണ്ടും
മൃദുലമാം അക്ഷര അമൃതേറ്റ്
ലജ്ജയാല്‍ കുനിയണം നിന്‍ മിഴികള്‍
പതിയണം കാല്‍വിരലാല്‍ ചിത്രങ്ങള്‍ മണ്ണില്‍
സ്നേഹത്താല്‍ നിറയണം കാതിലുടെ
ഉള്ളിന്റെ ഉള്ളിലെ അത്മാവിലായി
ധന്യമാകണം ഉള്ളില്‍ ധ്യാനത്തിന്‍
പ്രഭാകിരണങ്ങള്‍ തെളിയണം .
ഇനി ഞാന്‍ എന്തെഴുതണമെന്നറിയില്ല
വരട്ടെ നിന്‍ ഇംഗിതമെന്തെന്നറിയട്ടെ
സന്തോഷമോ സന്താപമോ എന്തും
പങ്കുവെക്കാം നമുക്കിരുവര്‍ക്കും
Comments