കണ്ണാളെ......

കണ്ണാളെ......



അമ്പിളിപെണ്ണാളെ കണ്ണാളെ
അന്‍മ്പുള്ള കിളിയല്ലേ  പാടൂല്ലേ !!

താരക തിളക്കങ്ങള്‍ കണ്ണിലെഴും
താഴാമ്പു നിറമുള്ള അഴകല്ലേ !!

താലിചാര്‍ത്തി മോതിരം മാറി
താലത്തിലെ പട്ടു തൊഴുതു വാങ്ങിയില്ലേ !!

നെഞ്ചിലെ മിടിപ്പിന്‍ താളത്തില്‍
തഞ്ചത്തില്‍ നീ കൊഞ്ചി കുഴഞ്ഞില്ലേ !!

ഓണവും വിഷുവും വന്നുപോയി
നിന്‍ മുഖകാന്തി എന്തെ മങ്ങിമറവതെന്തേ !!

മയിലുകളാടി കുയിലുകള്‍ പാടി
മുല്ലയും തെച്ചിയും പൂത്തുലഞ്ഞുവല്ലോ !!

വസന്തവും ശിശിരവും ഹേമന്തവുമായി
വന്നില്ലേ അവന്‍ നിന്‍ ചാരത്തണഞ്ഞതില്ലേ ?!!

വന്നീടുമവന്‍ വിഷമം വേണ്ട അല്‍പ്പവുമിനി
വരിക വന്നു പാടുക വരമൊഴിയാളെ കണ്ണാളെ ....!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “