എന്റെ പുലമ്പലുകള്‍ 39

എന്റെ പുലമ്പലുകള്‍ 39

ഉച്ചയുറക്കത്തിന്‍ ഉച്ചിയില്‍ നിന്നും
ചടവോടെ മൂരി നിവര്‍ത്തി എഴുന്നേറ്റു
ആവി പറക്കും ചായക്കുമുന്നില്‍
ആധിയും വ്യാധിയും മറന്നു ഇരിക്കവേ

അകലത്തു നിന്നും ഒരു സുഹൃത്തിന്‍
അഴലേറും വാര്‍ത്തമാനങ്ങള്‍ മാനങ്ങള്‍
അഴിയാതെ മുറുക്കിയ മുണ്ടിന്റെ കൊന്തലക്കലാല്‍
അണമുറുകിയ കണ്ണു നീരോപ്പിയറിയാതെ

കേട്ടിട്ടും കേട്ടിട്ടും നോമ്പരമാറാത്ത
കെട്ടഴിയാത്ത  കുരുക്കുകള്‍ നിറഞ്ഞ
കദന കഥകളുടെ കനലുകള്‍ കത്തിയെരുന്നു
കാതില്‍ പ്രവാസ ജീവിത പരിഭവങ്ങള്‍

തിരിച്ചു പറയാന്‍ ഏറെ ഉള്ള ഭാരങ്ങള്‍
തിരക്കിട്ട് ആലോചിച്ചു വന്നപ്പോഴേക്കും
തലക്കലെ വിളിയതാ നിലച്ചുവല്ലോ എന്താ ചെയ്യാ
''ഉരല്‍ മദ്ദളത്തോടു പറയും പോലെ ആയല്ലോ ''.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “