Posts

Showing posts from September, 2015

കുറും കവിതകള്‍ 406

കുറും കവിതകള്‍ 406 ശരത്‌കാല സന്ധ്യയില്‍ മുകില്‍ മാലകള്‍ക്കൊപ്പം മടങ്ങുന്നു വെള്ള പറവകള്‍ പുസ്തകത്തില്‍ നിന്നും കണ്ണുയര്‍ത്തി. വാനില്‍ പൂര്‍ണേന്ദു പുഴയില്‍  നിന്നും മുങ്ങി പൊങ്ങി . ആകാശത്തൊരുപാല്‍ക്കട്ടി ഉരുകിഒഴുകുന്ന  സൂര്യാസ്തമയം.. ചക്രവാളവും കടലുമോരുപോലെ അരുണോദയ കിരണങ്ങളാല്‍ തുഷാര ബിന്ദുക്കള്‍ നെല്‍ക്കതിരിനിടയില്‍ വജ്രപ്രഭ ശബ്ദവും നിശബ്ദത്തിനും ഇടയില്‍ നീ എന്നെ നയിച്ചു ധ്യാനാത്മകതയിലേക്ക് നങ്കുരമിട്ടു ബാല്യത്തിലെ കടലാസു വഞ്ചിയെയിന്നു പുസ്തകതാളിലുടെ മഷി പറഞ്ഞു അരുതെന്ന് പേന സമ്മര്‍ദ്ദനത്തില്‍.. പൂര്‍ത്തിയാവാതെ എന്‍ ഹൈക്കു .. കളിമണ്ണാല്‍ തീര്‍ത്ത ഉടഞ്ഞ സ്വപ്നങ്ങളില്‍ നിന്റെ മുഖം വേറിട്ട്‌ നിന്നു നിറങ്ങള്‍ ഒരിക്കലും കണ്ണുകെട്ടി കളിച്ചില്ല നമ്മുടെ പ്രണയത്തില്‍ മുറിവിന്റെ ആഴമല്ല നിന്റെ വാക്കുകളുടെ മൂര്‍ച്ച നോവിച്ചു യുദ്ധകൊതിയന്മാര്‍ അവര്‍ക്കറിയുമോ വേര്‍പാടിന്‍ വേദന നിമിഷങ്ങളുടെ ഇടയില്‍ വേര്‍പെട്ടു അകലുമ്പോള്‍ വാതായനങ്ങളുടെ കരച്ചില്‍

എന്‍ തൂലികതുമ്പിലെ നീ

എന്‍ തൂലികതുമ്പിലെ നീ കളിമണ്ണാല്‍ തീര്‍ത്ത ഉടഞ്ഞ സ്വപ്നങ്ങളില്‍ നിന്റെ മുഖം വേറിട്ട്‌ നിന്നു നിന്റെ കണ്ണുകളുടെ ആഴം ഞാന്‍ മറച്ചു നിശ്വാസങ്ങളുടെ ധാരയാല്‍ ഞാന്‍ തെന്നിയകന്നു പുഞ്ചിരിയുടെ തിളക്കത്തില്‍ ഞാന്‍ മിന്നി നിന്റെ ചുണ്ടുകളുടെ താളത്താല്‍ ഞാന്‍ നൃത്തം വച്ചു നിന്റെ നിഴലിന്റെ മറവിലുടെ ഞാന്‍ നടന്നു കളിമണ്ണാല്‍ തീര്‍ത്ത ഉടഞ്ഞ സ്വപ്നങ്ങളില്‍ നിന്റെ മുഖം വേറിട്ട്‌ നിന്നു നിറങ്ങള്‍ ഒരിക്കലും കണ്ണുകെട്ടി കളിച്ചില്ല നമ്മുടെ പ്രയാണത്തില്‍ നിന്റെ മുദ്രണമാര്‍ന്ന ഓര്‍മ്മകളില്‍ ഞാന്‍ സന്തോഷിക്കുന്നു നിനക്കറിയില്ല എന്റെ സ്വപ്നത്തില്‍ നിറഞ്ഞു നില്‍ക്കുന്നു നിനക്കറിയില്ല നിനക്കായി ഞാന്‍ തുറന്നിട്ടു എന്‍ ഹൃദയം നിമിഷങ്ങളുടെ ഇടയില്‍ വേര്‍പെട്ടു അകലുമ്പോള്‍ വാതായനങ്ങളുടെ കരച്ചില്‍ നീ കേട്ടില്ല അല്ലെ നീ വാക്കാല്‍ നോവിച്ചു ഞാന്‍ മഷിയാല്‍ മുറിവേല്‍പ്പിച്ചു നിനക്കായി നിനക്കായി മാത്രം എന്‍ തൂലിക ചലിക്കുന്നു കവിതേ

ബോധവാനാക്കി നീ

ബോധവാനാക്കി നീ  അറിയുവാനുള്ള ജിജ്ഞാസ എന്നെ നിന്നില്‍ ബന്ധസ്ഥനാക്കി അന്വേഷണത്തിന്‍ ദാഹം നിന്നിലേക്ക്‌   നയിച്ചു . നീ  താങ്ങായി നയിച്ചു മൗനങ്ങളുറങ്ങും താഴവാരങ്ങളിലേക്ക് കാനങ്ങളുടെ ഇരുളിലേക്ക് . ഉപേഷിച്ചു എന്നെ എന്‍ ചിന്തകളാല്‍ ആരാഞ്ഞു കുടികൊണ്ടു ഞായെന്‍ മനനങ്ങളില്‍. സംഭ്രമിക്കാതെ അടുത്ത ചുവടുകളെ വച്ച്  . ഭയവും ദുര്‍ബലതകളെയകറ്റി സധൈര്യം മുന്നേറി ഓരോ നിമിഷവും അതിജീവിക്കുന്നു ഇപ്പോഴും ഇതിനെ നീ പറയുമായിരിക്കും ജീവിക്കുവാനുള്ള സാമര്‍ത്ഥ്യമെന്നു തൂങ്ങി കിടന്നു ഭൂതകാലത്തില്‍ ഭാവിയെകുറിച്ചുള്ള വേവലാതികളാവുന്ന പിശാച്ചുക്കളാണു ഭയമെന്ന ദോലകം പോലെ നമ്മള്‍ ആട്ടുന്നത് നീ ഞങ്ങളെ പഠിപ്പിച്ചു നശ്ചലരാകുവാന്‍ .സംഭ്രമമില്ലാതെയിരിക്കാന്‍ നീ ആഗ്രഹിച്ചു ഞങ്ങളില്‍ ഭൂതവും ഭാവിയുടെയും ചിന്തകളുടെ തിരമാലകളില്ലാതെ ജീവിക്കാന്‍ ഇന്നു ബോധവാനാക്കി നിനക്ക് സ്വസ്തി സ്വസ്തി സ്വസ്തി 

കുറും കവിതകള്‍ 405

കുറും കവിതകള്‍ 405 ഇടവഴിയോരത്തെ മാമരക്കൊമ്പില്‍ ചുണ്ടുരുമ്മിയിരുന്നു തത്തകള്‍ ആലിഞ്ചുവട്ടില്‍ അന്‍പൊലിയും വിളക്കും ഭാണ്ഡം പേറിയവനു ആട്ടും തുപ്പും മലവെള്ളമിരമ്പി വീടുംകുടിയും പള്ളികൂടമേറി ആല്‍ത്തറവിളക്കുകള്‍ കണ്ണടച്ചു കടത്തു തോണിയും യാത്രയായി അമ്പിളി വിളക്കുതെളിഞ്ഞു എരിവേനല്‍ മണ്ണുകാത്തു കിടന്നു പുതുമഴയുടെ ആരവം അലകടല്‍തിരയുടെ ലഹരിയില്‍ കര മയങ്ങിയുണര്‍ന്നു വഞ്ചികള്‍ മിന്നാമിന്നിയുടെ നുറുങ്ങു വെട്ടത്തില്‍ ചുടു നെടുവീര്‍പ്പുകള്‍ അലിവോലും പുഞ്ചിരി പിഞ്ചു കൈകള്‍ മാടിവിളിക്കുന്നു അകലത്തെ അമ്പിളിയെ ആടിക്കാറ്റേറ്റു ആലിലകളാടി ആലോലം ` പാല്‍ക്കുടമേന്തിയ തങ്കനിലാവു ആകാശവീഥിയില്‍

കുറും കവിതകള്‍ 404

കുറും കവിതകള്‍ 404 കുളിര്‍കാലക്കാറ്റേറ്റു അരിപ്പൊടി കോലം വരക്കുന്നു അഗ്രഹാരപ്പെണ്‍ കൊടി മന്ദാരക്കരയിലായി പുളകം ചൊരിയും കിന്നാരക്കിളി പാട്ടുപാടി കൊത്തങ്കല്ലാടിയും മുത്തശ്ശിക്കഥയിൽ മയങ്ങും ബാല്യമിന്നെവിടെ നിന്‍ മിഴി പൊയ്കയില്‍ നീലാംഭുജമായ്  വിരിയുമ്പോള്‍ കരിവണ്ടാകുവാന്‍ മോഹം വിശപ്പിന്‍ പാല്‍മണം ഇഴയുന്നു അകിടിന്‍ ചുവട്ടിലേക്കു അജവും ഗജവും മനുജനുമൊരുപോല്‍ വിശപ്പിന്‍ കാത്തിരുപ്പ് അമ്മവരുവോളം നയനരസം ജീവിതം അകിടിലെ അമൃതം ജീവന്റെ തുടിപ്പു ക്ഷീരം ക്ഷണമകറ്റും വിശപ്പ്‌ മിഴിവാതില്‍ തുറന്നു സ്വപ്ന രാവുറങ്ങി പാതിരാവനമുല്ല പൂത്തു ശിശിരമുണര്‍ന്നു പൂവെയില്‍ ഇക്കിളികൂട്ടി പ്രണയ സ്വപ്നമകന്നു മൗനമലിയും താഴവാരമധുരം ശലഭാഘോഷം കരിമേഘങ്ങളില്‍ മാരിവില്‍തോരണം മനംപീലിവിടര്‍ത്തിയാടി തിരവന്നുതന്നുപോയി ചിപ്പിയില്‍ വിടരും പവിഴപ്പോന്ന്‍ ആകാശപൂവിരിഞ്ഞു മലങ്കാവിലുത്സവ മേളം കന്നിപ്പെണ്ണിന്‍ കവിളില്‍ നാണം 

കുറും കവിതകള്‍ 403

കുറും കവിതകള്‍ 403 ഋതുവിന്‍ നടനം ചിതയില്‍ ചിതറുന്നു കരിഞ്ഞയിലയുടെ പതനം നീല ജലാശയത്തില്‍ ഓളങ്ങള്‍ തീര്‍ക്കുന്നു താമരയിതളില്‍ വണ്ടനക്കം മൂകത മൂടുന്നു അഴലിന്‍ ആഴങ്ങളില്‍ രതിനിര്‍വ്വേദം കാറ്റൊടി കളിക്കുന്നു കന്നിപ്പാടത്തു നിറയെ കതിര്‍ കൊത്താന്‍ പച്ചക്കിളികള്‍ പൂങ്കുളിരലകള്‍ തഴുകിടുന്നു മോഹം . വയല്‍ വരമ്പുകളില്‍ കറുത്തവാവിനു കുടണയാന്‍ കാത്തിരിക്കുന്ന. കുറത്തിയവള്‍ക്ക് കനവുകളായിരം. തേനും വയമ്പും തെനപ്പൊടിയും മലങ്കാളിക്ക് കുരുതി അന്തിവെയിലിനഴകാം മൈനകള്‍ മൂളുന്നു വിരഹമോ ശോകമോ നിലാവിന്‍ ഇതളും ഇതള്‍ ചൂടിയ മങ്കയും കാടിന്നുത്സവം മാരുതനണഞ്ഞു രാക്കിളിയുണര്‍ന്നു ഉഷസണയുകയായി 

കുറും കവിതകള്‍ 402

കുറും കവിതകള്‍ 402 മേഘം പുതുമഴ പൊഴിയിച്ചു. ഭൂമി പുഷ്പിണിയായി വസന്തോത്സവം കണ്‍കവരുന്നൊരു മഴവില്ലിന്‍ ചാരുത മദനോത്സവമാടി മയില്‍ ആകാശക്കുടക്കീഴില്‍ കിങ്ങിണി കെട്ടിയ കാളവണ്ടിയില്‍ മിഥുനങ്ങള്‍ സംക്രമസന്ധ്യയില്‍ പൊന്നണിഞ്ഞീടുന്നു കടലും കരയും മെയ്യോടു മെയ്യ് മൗനത്തിൻ ഇടനാഴിയിൽ ഒരു അമ്പിളിനിലാവ് അല്ലിയാമ്പല്‍ വിരിഞ്ഞു കാറ്റലയിൽ കരിമേഘം പടരുന്നു പുലര്‍കാലം ശ്രീ രാഗം ഹരിതം മധുരം അമൃതം മദനം സുരതം സുരഭിലം കളിയെല്ലാം കഴിയുമ്പോൾ മഴ ചാറും നേരത്തു തണലിൽ തീ പടരും വിടരുവതൊക്കെയും ഓരോ സിരയിലും മണം പരത്തി ആനന്ദം 

കുറും കവിതകള്‍ 401

കുറും കവിതകള്‍ 401 മലയുടെ മറവിൽ മറഞ്ഞൊരു സൂര്യന്റെ പിറകെ കൂട്ടമായി കിളികള്‍ നീലമേഘമാലകളില്‍ നിഴലുകൾ ഇണ ചേര്‍ന്നു ഒറ്റയാന്റെ ചിഹ്നം വിളി ഇതളഴിഞ്ഞു വസന്തം ഇലമൂടി പൂ വിരിഞ്ഞു പൗര്‍ണ്ണമിരാവുദിച്ചു മഴവന്നനേരത്തു ഓടിയിറയത്തു വന്നൊരു ഊമകുയില്‍ മലയരികിലേ പുല്‍പ്പരപ്പില്‍ ആട്ടിടയന്‍ കുഴലൂതി വള്ളിക്കുടിലിൽ കുരുവികൾ ഉണർന്നു പാടി കുറുമൊഴിമുല്ലയ്ക്കു നാണം വിലക്കുകളാല്‍ രക്ഷപെട്ടു ആട്ടിന്‍ കുട്ടി നാളെ ബക്രീത് സക്കാത്ത് കാത്തു വിശന്ന വയറുകള്‍ വഴിയരികില്‍ ഉദയശോഭയിൽ മഞ്ഞനീരാട്ടുകഴിഞ്ഞു വരുന്നുണ്ട് തിരുവാതിര പ്ലാവിലകള്‍ വീണ്ടരച്ചു കൊഴുക്കുന്നു കുര്‍ബാനിക്കായി കുര്‍ബാനി കഴിഞ്ഞു വെണ്മയണിഞ്ഞു അത്തര്‍പൂശി നിസ്ക്കാരം ഇലയില്ലാമരങ്ങളില്‍ നിലാവു പൂത്തു നക്ഷത്രങ്ങള്‍ കായിട്ടു മലരില്ലാവനികയില്‍ തേന്‍ തേടും വണ്ടുകള്‍ ഉഷര ഭൂവിലേ  കള്ളി മുള്ളുകള്‍ 

കുറും കവിതകള്‍ 400

കുറും കവിതകള്‍ 400 ഈന്തപ്പന നിഴലില്‍ വിരഹനോവു പേറി ഒരു മണല്‍ക്കാറ്റ് ആഴിയൂഴിയാകാശം നിനവും കനവും സുഖദുഃഖ ജീവിത തീരം ഒളികണ്ണൊളിയാൽ വിടരും ഇതളുകൾ പ്രണയ വസന്തം പൂമ്പോടിതേനുണ്ട് വണ്ടിന്‍ ചുണ്ടത്ത് ചൂരില്ലേ കുളിരില്ലേ കന്നൽ മിഴികളില്‍ പൂത്തുലഞ്ഞാടി ശിശിര കുളിര്‍ മലര്‍ത്തോപ്പിതില്‍ കിളി കൊഞ്ചല്‍ സുപ്രഭാതം ഹേമന്ത ശിശിരങ്ങളും കോകിലങ്ങളും വേഴാമ്പലും വന്നുപോയി നീ മാത്രമെവിടെ ശിശിരമാസക്കുളിര്‍രാവില്‍ അകലെ എവിടെ നിന്നോ ഒരു മുരളീ ഗാനം തുമ്പപ്പൂകുട തിടമ്പേറ്റി താലപ്പൊലിയുമായി ആവണി മുറ്റത്തെത്തുന്നുണ്ട് വാസന്ത പഞ്ചമി വിരുന്നു വരുന്നുണ്ട് സന്ധ്യാ രാഗം പാടി നിശാഗന്ധി പൂത്തു പരിമളമൊഴുകുകയായി പാതിരകുയില്‍ പാടി പഞ്ചമം പേരമരച്ചോട്ടിലന്ന് മണ്ണപ്പം കളിക്കാനാരുമില്ല ഒരു കുളിര്‍ തെന്നല്‍ വന്നുപോയി ആഷാഢ മേഘങ്ങൾ മിഴിചിമ്മിയുണര്‍ന്നു മണ്ണിന്‍ ഗന്ധം തേങ്ങിത്തളർന്നു പൂങ്കുയില്‍ വിരഹ സന്ദേശവുമായി കാറ്റ് മൂകമീ രാവിൻ മാറില്‍ മിടിച്ചു വിരഹ ഗാനം മേഘത്തിന്‍ തട്ടമിട്ടാകാശം മൊഞ്ചുള്ള മിഴി തിളങ്ങി

''ആശ്ചര്യം''

 ''ആശ്ചര്യം'' ഞാന്‍ പറന്നു കയറി ഇരുളിനെ പുണര്‍ന്നു മുങ്ങി പൊങ്ങി കടലോളം ചിന്തകളില്‍ . അസ്തിത്വത്തിനായി ധ്യാനനിരതനായി അലഞ്ഞു നടന്നു എന്റെ അതിരുകള്‍ക്ക് മീതെ അറിയാത്ത തേടലുകള്‍ അറിയുവാനായി  പ്രാപ്യമായ ജീവന്റെ പൊരുളിനായി . ജനിച്ചും കുടിച്ചും ഭക്ഷിച്ചും ആഹ്ലാദിച്ചും മരണത്തോടു ചേരുന്നു എന്തിനായി കള്ളം പറയുന്നു വഴക്കുകള്‍ മുറുകി കൊല്ലുന്നു വെറുതെ ഒരുനിമിഷം പോലും സ്വയയിച്ഛയാല്‍ നീളാത്ത ജീവന്റെ തുടിപ്പിനെ നീട്ടാനാവാതെ . അങ്ങിനെ കടന്നു പോകുന്ന സമയത്തിനും കാലത്തിനൊപ്പം പകച്ചുനില്‍ക്കുന്നു അല്‍ഭുത സ്തംദനായി

പരമാര്‍ത്ഥം

.പരമാര്‍ത്ഥം അത്രക്കു ഞാന്‍ പൊങ്ങി കിടന്നു കാറ്റില്‍ മഞ്ഞില്‍ അലിഞ്ഞുചേര്‍ന്നു പര്‍വ്വതങ്ങളില്‍ ഞാന്‍ നടന്നു വനങ്ങളില്‍  അലഞ്ഞു കടലാണ് എന്റെ വസതി രാത്രികളാണ് എനിക്ക് ആവരണം മൗനം ഞാന്‍ ധരിച്ചു മഴകളിലുടെ ഞാന്‍ സംസാരിച്ചു . കടല്‍പ്പുറങ്ങളില്‍ ഞാന്‍ ശയിച്ചു മണല്‍തരികളോടു മന്ത്രിച്ചു ചിപ്പികളില്‍ ഞാന്‍ വിശ്രമിച്ചു തിരകളില്‍ നൃത്തം വച്ചു സ്നാനം ചെയ്യ്തു സുര്യ രശ്മികളാല്‍ മേഘപാളികളിലേക്ക്‌ പടര്‍ന്നു കയറി ആകാശങ്ങളെ ഞാന്‍ ശ്വസിച്ചു ആ വിശാലതയില്‍  ഞാന്‍ പടര്‍ന്നു ഒന്നുമില്ലയിവിടെ  നിക്ഷേപിക്കാന്‍ ലേശം പോലുമില്ല കൊണ്ട് പോകാന്‍ . ഒരു കാറ്റു പോലെ വിശാലതയില്‍ ഭയാനകമായ നരകം ശ്രുഷ്ടിച്ചു ശാന്തമായി ആഴിപ്പരപ്പില്‍ മൗനമായിഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ ഒരു ബീജമായി ഒളിച്ചു . അങ്കുരമായി ജീവന്റെ തുടിപ്പായി മാറുംവരെ . ഈ നാടകത്തില്‍ അഭിനയിച്ചു ഒരു വള്ളിപോലും പടരാതെ താണ്ടുന്നു പുനര്‍ജനികളലായി ഞാനെന്ന ഞാനേ അറിയാനായി .

ഹേ കവേ ..!!

ഹേ കവേ ..!! നീയി ഭൂമിയിലുള്ളവനല്ലല്ലോ ..!! ഉത്തരവാദിയല്ല ഒരിക്കലുമി ആഘാതങ്ങള്‍ക്ക് മാനുഷികതയുടെ കരങ്ങള്‍ക്കായി ആരുടെയും വേദനകള്‍ക്ക് നീ ഉത്തരവാദിയല്ല ഉണ്ട് നിനക്ക് ഏറെക്കുറെ കുത്തുവാക്കുകളടെ മാരണവും മരണവും അത് തീര്‍ത്ത ദുഖങ്ങളും അലങ്കാരികത നിറഞ്ഞ വേദികളും അവ തീര്‍ത്ത സന്തോഷങ്ങളും അതെ അതാണ്‌ നിന്റെ സ്വഭാവം ഒരു പക്ഷെ ദൈവം തന്നിരിക്കാമേറെ ദുഃഖങ്ങള്‍ നിനക്കായി പലപ്പോഴും പലയിടങ്ങളിലും നിന്റെ ആഗ്രഹങ്ങള്‍ക്കു അതീതമായി ഏറെ ആഴമേറിയ നൊമ്പരങ്ങള്‍ അതൊന്നും നിന്റെ ആനന്ദങ്ങള്‍ക്ക് തടസ്സമായിട്ടില്ല പ്രകൃതിയുടെ കാഴചകളില്‍,, ക്രുരമാം കൊലപാതക ശ്രമങ്ങളിലും, ഈ ഭൂമിയില്‍ നീതി കിട്ടാതെ. നിരപരാധികളുടെ കരച്ചിലുകള്‍. പോകട്ടെ അത് അങ്ങിനെ തന്നെ ഇരിക്കട്ടെ .!! നീ തിരക്കിലായിരുന്നുവല്ലോ . ഭാവിയെപ്പറ്റി തേടുകയായിരുന്നില്ലേ ?!! നിന്ന്റെ വാക്കുകളില്‍ വരികളില്‍ . സാരമില്ല നീ ബുദ്ധിമുട്ടണമെന്നില്ല നീ നില്‍ക്കുന്ന കാലടിക്ക് ചുവട്ടിലെ ഒഴുകുന്ന രക്തത്തെ പറ്റി ...!!!

കുറും കവിതകള്‍ 399

കുറും കവിതകള്‍ 399 കാത്തിരിപ്പുണ്ട്‌ റാഞ്ചി അകലാൻ ചിറകിൻ തണലിൽ ജീവൻ ഒരു പൊരി തീയിൽ വിടരുന്ന ജീവിതങ്ങൾ   കമ്പക്കെട്ട് കണ്ണും കൈയും കാട്ടി ആകര്‍ഷിക്കുന്നു തെരുവോര വിശപ്പ്‌ തിരവന്നു നക്കിതുടച്ചു ദുഃഖത്തിലാഴ്ത്തി കരയുടെ  കണ്ണുകള്‍ വറ്റി മുകില്‍ മാലകളില്‍ നിന്നുമടര്‍ന്നു ചെമ്പലയിലൊരു മുത്ത്‌ സിന്ദൂര സന്ധ്യയില്‍ കണ്‍മഷിയാലെഴുതിയ കവിത വായിച്ചു മനം കണ്ണു നീര്‍കഥകള്‍ സമ്മാനിച്ച കടലമ്മക്കു കരയാതിരിക്കാനാവുമോ കാറ്റു ശോകം പറഞ്ഞു കാക്കകള്‍ വട്ടമിട്ടു ഒരു ഉരുളക്കായി സുരതസുഖ ലോലുപത പ്രണയം വഴിതിരിയുന്നു കടലോര കാഴ്ച ആഴിത്തിരമാല കരയെ മുകര്‍ന്നു മദനോത്സവം

കുറും കവിതകള്‍ 398

കുറും കവിതകള്‍ 398 വേനൽ ഇലകൾ കൊഴിഞ്ഞു വീണു മൗനം ഉടഞ്ഞു ഇന്നലെ നിറച്ച പൂപാത്രത്തിലെ പൂവാടി മനസ്സുനൊന്തു slant  rain  falls pears the  grass ants  runs  away ചരിഞ്ഞു പെയ്ത മഴ പുല്ലുകൾക്കിടയിൽ ആഴ്നിറങ്ങി ഉറുമ്പുകൾ ഓടി അകന്നു പെയ്യ്തു നനഞ്ഞ ഇലച്ചാർത്തിനിടയിൽ ചിറകുണക്കുന്ന കുരുവി നീലം മുക്കിയ മുണ്ട്. ആകാശ വെണ്മയെ നോക്കി നെടുവീർപ്പിടുന്നമ്മ   വിടർന്ന കണ്ണിൽ നക്ഷത്ര തിളക്കം. ആറാട്ട്‌ ഉത്സവം ഉറുമ്പിന്‍ നിര റേഷന്‍ കടയില്‍ പഞ്ചസാര വിതരണം കവലയിലെ മൂലയില്‍ മുക്കാലിയിലെ ത്രാശില്‍ മരിച്ചിനി തൂങ്ങുന്നു മീന്‍ വെട്ടിയകന്നയിടത്തു കോഴിയും കാക്കയും പൂച്ചയും തമ്മില്‍ പോര് ചോര്‍ന്നൊലിക്കുന്ന കൂര ഇഴഞ്ഞു കയറുന്ന പാമ്പ്‌ തവളകള്‍ ക്രോം ക്രോം പാതിരാ സിനിമ ചൂട്ടിനു  പിന്നാലെ കഥ പറഞ്ഞു നടന്നു

കുറും കവിതകള്‍ 397

കുറും കവിതകള്‍ 397 പുഞ്ചിരി വിരിഞ്ഞു പൂവിൻ സുഗന്ധം ഹേമന്ദയാമിനിയിൽ തിരിനാളം കെടുത്തിയകന്നു വേനല്‍ കാറ്റ് അസ്തമയ സൂര്യനു കരഘോഷം.  കൊതുകിന് പ്രഹരം അവസാന രശ്മി വീണു ഉയര്‍ന്നുതാഴും തിരമാലകളില്‍ കുട്ടിയുടെ പന്തും തിളങ്ങി ചേറില്‍നിന്നും വിയര്‍പ്പിന്റെ ഉത്സാഹം നൂറ്റൊന്നു മേനി . വിരഹം മൂളി കാറ്റിന്‍ നോവറിഞ്ഞു മുരളിക രാവുകളില്‍ സ്വപനം കാണും വിരഹ നോവു കടമകള്‍ക്കായി എല്ലാം മറക്കുന്നു വിശപ്പിന്‍ വിളി പേക്കിനാവു---- തുണിയഴിക്കപ്പെടുന്ന തെരുവോര വിശപ്പ്‌ വരുന്ന ഓരോ കാല്‍പ്പെരുമാറ്റവും വിരഹ രാവ് അവന്റെ മണം രാവിന്‍ വരവും ഏറുന്ന കാത്തിരുപ്പ്

കുറും കവിതകള്‍ 396

കുറും കവിതകള്‍ 396 ദാരിദ്യ്രം എങ്ങുപോകിലും കൂടെ ചന്ദ്രന്‍ വൈകി ഉച്ചഭക്ഷണം ചുറ്റിനും  വൃത്തിയാക്കുന്ന ഹോട്ടല്‍ ജീവനക്കാര്‍ ഉറുമ്പുകളുടെ നടത്താര എണ്ണപെടാന്‍ കഴിയാത്ത അണുക്കള്‍ പുല്‍കൊടി തുമ്പില്‍ മഴകഴിഞ്ഞു ഒരു നീണ്ട പുല്ല് പ്രാര്‍ത്ഥിക്കുന്നു ആ പഴയ നായ വീണ്ടും ഓടിക്കൊണ്ടേയിരുന്നു അവളുടെ സ്വപ്നത്തില്‍ ചെറുവള്ളങ്ങളെ നോക്കികൊണ്ടെയിരുന്നു നിത്യം അവളുടെ നീണ്ട വിളറിയ കഴുത്ത് ഈച്ചകള്‍ കുടിക്കുന്നു മാനിന്‍ കണ്ണുല്‍ കറുത്ത കിണര്‍ വെട്ടിവെട്ടി നിൽക്കുന്ന ടി വി . തെരുവില്‍ പാറുന്ന മഴപ്പാറ്റകൾ ... പ്രഭാത മഞ്ഞ് അമറുന്നു കറക്കാത്ത പശു തൊഴുത്തില്‍ പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്നു ജാലകത്തിനരികെ . ശിശിരകാല ചന്ദ്രന്‍ ചെന്നിക്കുത്ത്‌---- മേഘത്തിന്‍ ഇടയിലുടെ സൂര്യകിരണം ക്രമമില്ലാത്ത ചിന്ത------ മേഘം പെയ്യ്തു . മച്ചില്‍നിന്നും തുള്ളിയിട്ടു 

അപൂര്‍ണ്ണ കാവ്യം

അപൂര്‍ണ്ണ കാവ്യം ആദ്യാന്തമെഴുതി തീര്‍ക്കാനവാതെ കാവ്യ ജീവിതം ചിന്താ ഭാരങ്ങളൊക്കെ ചിതലരിച്ചും ഉറുമ്പരിച്ചും ചേതനയറ്റ പല്ലി വാലുപോല്‍ ഒഴിഞ്ഞ കുപ്പിയുടെ ദുഖത്തില്‍ പങ്കു ചേരാന്‍ ഹൃദയ വിശാലതയില്ലാതേ മറന്ന പറ്റു പുസ്തകതാളില്‍ നഷ്ടങ്ങളുടെ കണക്കു കുട്ടലുകള്‍ വീണ്ടും ജീവിക്കാന്‍ തോന്നി എവിടെ എങ്കിലും കണ്ടു മുട്ടുമെന്നെ ആശ്വാസത്താല്‍ നെടുവീര്‍പ്പിട്ടു ഉടച്ചു മൗനമെന്ന തപസ്സില്‍ ഞാന്‍ എന്നെ തന്നെ ഓര്‍ത്തെടുത്തു ജനിമൃതികലുടെ ഇടയിലെ നിമിഷങ്ങള്‍ ആരൊക്കെയോ വന്നുപോയി അപ്പോഴും അപൂര്‍ണ്ണമായി സാഹതിയ സാഹസങ്ങളോക്കെ നാടകാന്ത്യമി കാവ്യം

കുറും കവിതകള്‍ 395

കുറും കവിതകള്‍ 395 കല്ലുവിളക്കില്‍ തിരിയണഞ്ഞു പാടത്ത് യന്ത്രവല്‍ക്കരണം വേലിക്കരികിലെ ശംഖു പുഷ്പം കണ്ടു അറിയാതെ മൂളി ''ശംഖു പുഷ്പം......''' അയവില്ലാത്ത അയലിനു കുറുകെ വരിഞ്ഞു മുറുകിയ ബന്ധം അമ്മയകന്ന അടുപ്പിലെ തീ വിശപ്പിന്റെ കലം കയറുന്നു ഉഷ്ണമേറിയ ദിനം ഒഴിഞ്ഞ ബെഞ്ചുകള്‍ ഞൊണ്ടിവാലാട്ടിയൊരു തെരുവുനായ വായുസഞ്ചാരമില്ലാത്ത മുറി ചിലന്തിവല വകഞ്ഞു മാറ്റി അവളുടെ മുല്ലപ്പൂ സുഗന്ധം രാപ്പകലാകമാനം അലഞ്ഞു തളര്‍ന്നു വിശപ്പ്‌ ചേക്കേറി തില്ലാന പാടി വിയര്‍പ്പില്‍ കുളിച്ചു ക്ഷീണിച്ച അരങ്ങേറ്റം സന്ധ്യയുടെ മുഖം മങ്ങി സ്വപ്നങ്ങളുടെ കൂടാരത്തില്‍ നടന്നടുക്കുന്ന ഇരുള്‍ തിന്നു കൊഴുക്കുന്നുണ്ട് ആഘോഷങ്ങളുടെ ദിനം കാത്തു തിളങ്ങുന്നു അദ്രമാന്റെ വാള്‍ അലസമായി വന്നകന്ന കാറ്റിനിനോടോപ്പം മുടി കൊഴിഞ്ഞ തെങ്ങുകള്‍ ആങ്ങിത്തൂങ്ങിനില്‍ക്കുന്ന തെങ്ങോലകല്‍ക്കിടയിലുടെ സൂര്യാസ്‌തമയം

കുറും കവിതകള്‍ 394

കുറും കവിതകള്‍ 394 വിശപ്പെന്ന കാട്ടാളന്‍ വീണ്ടും അമ്പെയ്യ്തു മാനിഷാദായെന്നുപറഞ്ഞിട്ടുകെട്ടില്ല വിരലിന്‍ തുമ്പില്‍ തുങ്ങിയ യാത്രകളില്‍ ഇച്ഛനിറവേറ്റും അച്ഛന്‍ ഉണ്ണിക്കു അപ്പം തിന്നാനാശ കീശേലും മേശേലും  കാശില്ല താഴവാരങ്ങളിലാകെ തേയില മണക്കുന്നു . നോവിന്‍  ചാലുകളില്‍ അടങ്ങാത്ത ദാഹത്തോടെ കണ്ണാടി നോക്കുന്നു. അടക്കാമരം ജീര്‍ണ്ണതയില്‍ ധാരയും കാത്തു ഒക്കണം കൊട്ടപ്പന്‍ കൌസല്യ സുപ്രഭാത രുചി പകരുന്നു ഗ്രാമീണ ചായക്കട ബാല്യം മുതല്‍ തുടരുന്ന ചങ്ങാത്തം. വൃദ്ധസദനയാത്ര വരെ നനകല്ലിലിരുന്നൊരു കാക്ക വിളിച്ചു കുവുന്നു വിശക്കുന്നു വിരുന്നുകാരാ ഇരുളകറ്റാന്‍ പണി പ്പെടുന്നൊരു കാറ്റിലകപ്പെട്ട തിരിനാളം പൂരത്തിന്‍ ആരവമില്ലാത്ത മൗനം പേറുന്ന വടക്കുംനാഥന്റെ നട സന്ധ്യാരാഗം കേട്ടു മയങ്ങാനോരുങ്ങുന്ന പുല്‍കൊടി തുമ്പിന്റെ മൗനം തൊട്ടാല്‍ ഞാന്‍ വാടുമേ മനസ്സിന്റെ താഴ്വാരത്തില്‍ വിരിഞ്ഞൊരു നോവിന്‍ പൂ മുച്ചാടന്‍ വഴിയരികില്‍ വിശപ്പിന്‍ കാത്തിരിപ്പു  

കുറും കവിതകള്‍ 393

കുറും കവിതകള്‍ 393 കുതിര കുളമ്പടി തേടി നടന്നു. ഓർമ്മയുടെ  മരുഭൂമിയിൽ മയിൽ‌പീലി നിലാകുളിരിൻ ഓർമ്മ പുസ്തകത്തിൽ ചില്ലകളില്‍ ചിറകടിച്ചു രാപാര്‍ത്ത മൗനത്തിനു നൊമ്പര മധുരം വെള്ളി നൂലുകള്‍ അരിച്ചിറങ്ങി മഞ്ഞിന്‍ നനവില്‍ ഉണര്‍വ് കോടാലി മുഴങ്ങി കാടുകള്‍ നഗരത്തിലേ ഫ്ലാറ്റുകളിലേക്ക് ചേക്കേറി നാരങ്ങാ മിട്ടായിയും കല്ല്‌  പെൻസിലും മാടകടയും ഇന്ന് ഓർമ്മകളിൽ പ്രതീക്ഷളുടെ സമാന്തരങ്ങൾ . ലംബമാക്കാൻ ഒരു പദയാത്ര മധുരമായാലും കയിപ്പായാലും എല്ലാവരും ഭൂമിയുടെ അവകാശികൾ അവകാശങ്ങളില്ലാതെ തലചായിക്കാൻ ദൈവസന്നിധിയിലൊരു അഭയാര്‍ത്ഥി   ശലഭബാല്യം ഓര്‍മ്മയില്‍ കൈയ്യെത്തി പിടിക്കാന്‍ മോഹം ജീവിത യാത്രകളില്‍ ജാല കാഴ്ചകള്‍ മോഹമുണര്‍ത്തുന്നു നനഞ്ഞ മണ്ണിന്റെ മണവുമായി തുടിക്കും മടക്ക യാത്ര 

മാറുന്ന മാറ്റങ്ങള്‍

മാറുന്ന മാറ്റങ്ങള്‍ കാലത്തിന്‍ നെഞ്ച്ടുപ്പങ്ങള്‍ കര്‍ണ്ണികാര  ചുവടുകള്‍ താണ്ടി വര്‍ണ്ണനകള്‍ക്കപ്പുറമുള്ള  മേച്ചില്‍പ്പുറങ്ങളില്‍ നോവിന്റെ തീരങ്ങളില്‍ നേര്‍കാഴ്ചയാല്‍   ആഴിയുടെ ആഴങ്ങള്‍ അളക്കുന്നു തിരമാലയുടെ കുതിപ്പിനൊപ്പം നീലിമയുടെ നിഴലാല്‍ ചക്രവാളങ്ങള്‍ ആകാശം തൊടുന്നു ആശകളുടെ തങ്കതിളക്കങ്ങള്‍ പാപത്തിന്‍ തിന്നാക്കനി തീറ്റുന്നു നാണമാനങ്ങളറിഞ്ഞു വസ്ത്രങ്ങളുടെ വര്‍ണ്ണങ്ങളാല്‍ ഒളിച്ചു കളിക്കുന്നു ബിംബാരാധനകളാല്‍ താന്‍ തന്നെ ഭോഗസുഖങ്ങളില്‍ മതിമറക്കുന്നു ഗോഗ്വാ മുഴക്കി ഗോളങ്ങളില്‍ നിന്നും ഗോളങ്ങളിലേക്ക് പലായനം നടത്തുന്നു കരള്‍ അടുപ്പങ്ങളില്ലാതെ യന്ത്രവല്‍ക്കരണത്താല്‍ മടിയനായി മാറുന്നു ...

മലനാട്

മലനാട് മൂന്നടി വാങ്ങി ചവുട്ടി ഉയര്‍ത്തിയ മഴുവെറിഞ്ഞ മണ്ണില്‍ പ്രകൃതിമാര്‍ത്തടമിറ്റിച്ച മലസ്തനത്തിന്‍ അമൃത പ്രവാഹം നെയ്യാറും പമ്പയും പ്രകൃതി വഴിയറിഞ്ഞു നല്‍കിയ മലനാടിന്‍ മാസ്മര മോഹന ദൃശം കടലോരങ്ങളില്‍ ''ഓലപ്പീലി ചൂടി '' കൈയ്യാട്ടി വിളിക്കും കേരവൃക്ഷ സഞ്ചയങ്ങളും മോഹിനിയാട്ടം കഥകളി, തെയ്യം തിറകളുടെ തിരനോട്ടങ്ങള്‍ കൈകൊട്ടിയാടും മാലേയ കുളിര്‍ താരാട്ടു പാടിയുറക്കിയും തുള്ളലാല്‍ കഥപറഞ്ഞും അഭിമാന പൂരിതമാക്കിയ വഞ്ചിനാടിന്‍ വാച്യഭംഗി വര്‍ണ്ണിക്കാന്‍ വാക്കുകള്‍ വരികള്‍ പോരായെന്നാല്‍

പ്രണയ വര്‍ണ്ണങ്ങള്‍

പ്രണയ വര്‍ണ്ണങ്ങള്‍ കണ്ണെത്താ ദൂരത്തു കനവിന്‍ ചേക്കേറ്റം കനക ചിലങ്ക കിലുങ്ങി വിണ്ണിന്‍ ചാരത്തു പറന്നടുക്കും ചിറകുകള്‍ക്ക് പ്രണയത്തിന്‍ മധുര നോവു അകലും തോറും അടുക്കുവാന്‍ വെമ്പുന്ന മോഹത്തിന്‍ തേനുറവ പ്രണയം ഉള്ളിന്റെ ഉള്ളില്‍ നീറും കനലിന്റെ തങ്കത്തിളക്കം പ്രണയം പരിഭവത്താല്‍ ഇരമ്പും കടലിന്റെ കരയോടുള്ള തീര്‍ത്താല്‍ തീരാത്ത വികാരം പ്രണയം മലയോടു തൊട്ടുരുമി കടന്നകലും കാറ്റിനോടൊപ്പം മറയുന്ന മുകിലിന്റെ പ്രണയം നുകര്‍ന്നകലും കരിവണ്ടിന്റെ പാരവശ്യം പൂവിന്റെ അനുഭവം പ്രണയം കാര്‍മേഘ കുളിര്‍കൊണ്ട് ഇണയെ ആകര്‍ഷിക്കും പീലിവിടര്‍ത്തിയാട്ടം പ്രണയം കണ്ണു കണ്ണോടു കിന്നാരം പറയും നിലാകുളിര്‍ പ്രണയം ധാര മുറിയാതെ ഇറ്റുവീഴും മഴത്തുള്ളിക്കിലുക്കത്തിന്‍ താളം പിടിക്കും സംഗീതം പ്രണയം എത്ര പറഞ്ഞാലും തീരാത്ത ഉള്‍പ്പുളകമാണ് പ്രണയ വര്‍ണ്ണങ്ങള്‍ ..

കുറും കവിതകള്‍ 392

കുറും കവിതകള്‍ 392 പാതയോരത്തെ ഭക്ഷണശാല പ്രാവുകളും വൈയിറ്റർമാരും ചുറ്റിപ്പറ്റിനടക്കുന്നു   കുതിരവണ്ടിയും കാളവണ്ടിയും അലസതയോട് ലെവൽ ക്രോസ്സിൽ സിഗ്നൽ കാത്തു കിതക്കുന്നു .. റ്റക്സിക്കും  ട്രാമിനും ഒപ്പമെത്താൻ   കിതക്കുന്നു റിക്ഷാക്കാരൻ കല്‍ക്കണ്ട നഗരിയിലെ  നൊമ്പര മധുരവുമായി സോണാഗാച്ചി ..!! മന്ത്ര ധ്വനികളുടെ മുറുക്കി ചുവപ്പിച്ച .. കാശി നഗരി... മോക്ഷം കാത്തു അലയുന്ന ശവങ്ങള്‍ എല്ലാം തന്നില്‍ ലയിപ്പിക്കും ഗംഗ ക്ഷീരധാരയില്ലാതെ നിറ ഭേതങ്ങളറിയാതെ മരച്ചുവട്ടിലൊരു ദൈവത്താര് ഉഷസ്സുണരുമ്പേ മഞ്ഞില്‍ വിരിഞ്ഞ പുഞ്ചിരി തൃപ്പതാദ പൂജക്കൊരുങ്ങി ചിണുങ്ങുന്നുണ്ട് കരിവളകള്‍ നാണത്തോടെ ഉത്സവ പറമ്പില്‍ ഇരുട്ടത്ത് ഊട്ടി വെട്ടത്തുറക്കുന്നു വൈദ്യുതി ബോര്‍ഡ്‌ ഉണ്ട് എഴുന്നേല്‍ക്കാന്‍ വിശപ്പിന്‍ കാത്തു നില്‍പ്പുകള്‍ക്ക് ഒരാശ്വാസം  തളിരില ചൊറിയുന്നുണ്ട് വഴിനീളെ കാടുകേറിയ ബാല്യകൗമാര ഓര്‍മ്മകള്‍ അടര്‍ന്നുവീണ കിനാക്കളോടൊപ്പം പാതിരാ മഴ 

കുറും കവിതകള്‍ 391

കുറും കവിതകള്‍ 391 സ്വതന്ത്ര ദിനപരേഡില്‍ ബാന്റിന്‍ താളത്തില്‍ വൃദ്ധസൈനികന്‍ ഞൊണ്ടുന്നു ഹൈവേയിലെ സ്റ്റോപ്പില്‍ എന്‍ ചായക്കോപ്പയില്‍ മല മിന്നിമറയുന്നു നിഴലായി ധാന്യപ്പുര പശുവിന്‍ മണി മന്ദം  കിലുങ്ങി ചുഴി നിറഞ്ഞു ശക്തിയായ കാറ്റിൽ വട്ടമിട്ടു നങ്കൂരമില്ലാതെ വഞ്ചി ഗ്രീഷ്മാകാശത്തിലെ നക്ഷത്ര തിളക്കം അവളുടെ കണ്ണുകളില്‍ കുരുത്തോലപ്പെരുന്നാള്‍ ഞായര്‍ കാലു ചൊറിഞ്ഞു കൊണ്ട് പള്ളി ബെഞ്ചില്‍ ഓർമ്മ ദിവസം ഒരു ഇലയനക്കവുമില്ല.. ബന്ധുക്കൾ മൗനമായി വന്നുപോയി തുറന്ന കളിത്തട്ട് നിലാവെട്ടത്തിൽ ഇളകിയാടുന്നു ഈയാം പാറ്റ

കുറും കവിതകള്‍ 390

കുറും കവിതകള്‍ 390 മുരളികയുടെ ശോകം അറിഞ്ഞു വായനയ്ക്കാരന്റെ  കണ്ണുകളില്‍ ഗ്രമപാത വശങ്ങളിൽ കരിമ്പിൻ കാടു കാറ്റുപോയ ടയർ സൈനിക ദിനം. കൃത്രിമ കൈ ഉരിപ്പിച്ചു വിമാനത്താവളത്തിൽ കരീലയിലും മഞ്ഞു തുള്ളിക്കു തിളക്കമേറുന്നു വീടുവിൽപ്പനക്ക്---. ഉറുമ്പുകൾ അടുക്കളയിൽ പര്യവേക്ഷണം നടത്തുന്നു സമരങ്ങൾ ഏറെ പഠിപ്പിച്ചു തീർക്കാൻ പാടുപെടുന്ന അദ്ധ്യാപകർ   കൊളുന്തു നുള്ളും കൈകൾ ആകാശത്തെ മർദ്ധിച്ചു ഇടിയോടു കുടി മഴ ആശ്വാസം ദുർഘടമായ കുറുക്കു വഴി മേഘങ്ങൾക്കിടയിൽ ചന്ദ്രൻ മറഞ്ഞു മകള്‍ക്ക് നൂറ്റി ഒന്ന് ഡിഗ്രി അമ്മക്കോ ഹൈക്കു ജ്വരം

കുറും കവിതകള്‍ 389

കുറും കവിതകള്‍ 389 വളര്‍ന്ന താടിയും മുഷിഞ്ഞ വസ്ത്രവും .. ചിന്തകള്‍ക്ക് ഭ്രാന്ത്‌ അന്നത്തിന്‍ മുന്നത്തിനായി മുങ്ങി നിവരുന്നു അന്യന്റെ പാപ പുണ്യങ്ങള്‍ക്കായി കാടിന്റെ മൗനം ആവാഹിച്ചു  ധ്യാനത്തിലമരുന്നു  ദൈവത്താര് പുല്‍ കൊടി തുമ്പിലെ നീര്‍ക്കണം കണ്ടു ആഹാ..!! എന്ന് ഹൈക്കു കവി മേഘങ്ങളേയും അസ്തമയ സൂര്യനും കൈവീശി യാത്രയാക്കുന്നു കാറ്റാടിയന്ത്രങ്ങള്‍ അഞ്ജലികൂപ്പി തൊഴുതു സവിതാവിനെ ക്യമാറ കണ്ണിലുടെ ..!! മുറം നെയ്യ്തു വിശപ്പ്‌ വെയില്‍ കായുന്നു ദാഹം പാറ്റി കൊഴിക്കുന്നു ജീവിതം നെല്‍ക്കതിരിനിടക്ക് പതിരുകള്‍ക്കും പത്തര മാറ്റ് അഴക്‌ നീലിമ നിറഞ്ഞ താഴ്വാരങ്ങളില്‍ വിശുദ്ധിയുടെ വെള്ള പൂശിയ കുരിശടി ലഹരിയേറും ചുണ്ടുകള്‍ കാത്തു ഒഴിഞ്ഞ ചഷകങ്ങള്‍ മേശമേല്‍ പ്രണയ ലഹരിയില്‍ പരിസരം മറന്നു അധര ദള ചുബനം വെയിലേറ് അറിയാതെ പൂവില്‍ നിന്നും പൂവിലേക്ക് പരാഗണ ഗമനം കന്നുകളെ തേടി വിയര്‍പ്പിന്‍ കരങ്ങള്‍  നൂറു മേനി  സ്വപ്നം മേഘ  കീറില്‍ നിന്നും അമ്പിളി മുഖം പുലരും വരെ ആഘോഷം ചിറ്റൊളക്കടവ് കൈത മറവില്‍ ഉണ്ടക്കണ്ണുകള്‍ അമ്പിളി നിലാവിന്‍ ചോട്ടി...

കുറും കവിതകള്‍ 388

കുറും കവിതകള്‍ 388 മൗനരാവില്‍ മയക്കി കടല്‍ച്ചൊരുക്കില്‍ ആഴ്നിറങ്ങിയ നിദ്ര മുളം ശയ്യകളൊരുങ്ങി നാലു ചുമലുകളുടെ താങ്ങുമായി ചിതയിലേക്ക് കാത്തിരിപ്പിന്റെ  ഇടനാഴിയില്‍ കണ്‍ മിഴിച്ചു വെളിച്ചവും കാത്തു ഗല്‍കദചിത്തനായി പുണരുവാന്‍ മറന്ന മനസ്സിന്‍ നൊവറിഞ്ഞു. സൌഹൃത കനവുകള്‍ ചായ കോപ്പയിൽ ഒരില നടുകടലിലെന്ന പോൽ സ്പൂണിട്ട് ഇളക്കി ഞാൻ ഏറിയ  വിശപ്പിനു കുറവോന്നുമില്ലാതെ പരതി മോഹങ്ങളുടെ ദിനകണക്ക് പിരിയുവാന്‍ നേരത്തു കവിളത്തു നീര്‍ക്കണം മറക്കുവാനാവാതെ നിന്നു ഇനിയെന്നു കാണുവാനാവുമെന്നു കനവിലായി വന്നു നീ ചോദിച്ചനേരത്തു അറിയാതെ മിഴി രണ്ടും നിറഞ്ഞു കിട്ടാത്തോരവധിയുടെ വിധിയെയൊക്കെ  പഴിച്ചു വേദനയോടെ ദിനങ്ങളെണ്ണി കഴിഞ്ഞു വഴിതെറ്റി വന്നൊരു വസന്ത ഗീതമേ നീ എൻ ഹൃദയ മുരളിയില്‍പാടു കാതുകളില്‍ തീര്‍ക്കുന്നു ലയം കുളിര്‍ കോരുന്നു മാറ്റൊലികൊള്ളിക്കുന്നു  മോഹനം ഇലകള്‍ തിളങ്ങി മഴയാല്‍ നനവുള്ള നക്ഷത്ര കണ്ണുകളില്‍ പ്രണയ വസന്തം . കൂടണയാനാവതെ ഇരുട്ടിൽ തപ്പുന്നു വെളച്ചത്തിൻ നക്ഷ്ടങ്ങൾ.. അങ്ങ് അകലെ കടല്‍ കവിത പാടികൊണ്ടേ ഇരുന്നു സൂര്യന്റെ ചുടിനെ ശപിക്കു...

കുറും കവിതകള്‍ 387

കുറും കവിതകള്‍ 387 തെക്കന്‍ കാറ്റിന്റെ ഈണം മുളംകാടുകള്‍ പാടി തവളകളും ചീവിടും ശ്രുതി മീട്ടി യോഗാ ക്ലാസ്സ്‌ മനസ്സു വീട്ടിലേ അടുക്കളയില്‍ ആനന്ദം പരമാനന്ദം ബ്ലൂം ....... അലകള്‍ ഇളകി ചന്ദ്രബിംബം വിരൂപമായി മൂലയിലെ കടയില്‍ .... ശലഭ കൂടുകള്‍ക്ക് കുറുകെ ചിലന്തി വല നെയ്യ്തു നീലാകാശ ചോട്ടില്‍ കടവത്താരെയോ കാത്തിരുന്നു കടത്തുതോണി മാനമിരുണ്ടു മനസ്സിരുണ്ടു അവാള്‍മാത്രമെന്തേ... വന്നില്ല വരമ്പത്ത് !! നിഴലിന്റെ ആഴങ്ങളില്‍ മുങ്ങി കളിച്ചും നിര്‍നിദ്രരാവുകളില്‍ തേങ്ങല്‍ തിരവന്നു കരകവര്‍ന്നകലുന്നു മനസ്സിന്റെ നിമ്നോന്നതങ്ങളില്‍ നിരാശതന്‍ ഇരുള്‍പടര്‍ന്നു ജീവിതം വഴിമുട്ടിനിന്നു തേടുന്നു ശാന്തിക്കായി ഒരു കൈപ്പിടിതാങ്ങിനായി പരതി മെല്ലെ ഇരുളിന്‍ അഗ്ഗാധതയില്‍ തിരഞ്ഞു നിന്‍ സാമീപ്യ സുഗന്ധത്തിനായി കരകവര്‍ന്ന കടലിന്‍ രോഷ മടങ്ങിയില്ല കിനാവു പെയ്യ്തു  മനമെന്തേയിതറിഞ്ഞില്ല ഓരോ രേഖയിലും ബിന്ദുക്കളുടെ എണ്ണം അനന്ത കോടി ,,,ഞാനൊറ്റ കാതില്‍ മര്‍മ്മരം ഓതി കടന്നകന്നു മെല്ലെ ദൂതുമായി ഒരു തെക്കന്‍ കാറ്റ് ഏറെ കേണു വേഴാമ്പൽ . അവസാനം നീ എത്തിയില്ലല്ലോ മഴയെ ..!! നിലവിളക്ക...

കുറും കവിതകള്‍ 386

കുറും കവിതകള്‍ 386 എന്നെ പറ്റിക്കേണ്ട എല്ലാമെനിക്കറിയാം പശുവിന്‍ അകിട്ടില്‍ മിഴിനട്ട്  ബാല്യം ഉണ്ണികണ്ണന്റെ മുന്നില്‍ ഉണ്ണാന്‍ ഇരുന്നൊരു പുഞ്ചി പാലമൃതം പ്രകൃതിയുടെ ഐക്യമത്യം നീര്‍ ഉറുമ്പിന്‍ പാലം സ്വപ്‌നങ്ങള്‍ പറന്നുയര്‍ന്നു ലോഹ പക്ഷിയെ കണ്ടു നെടുവീര്‍പ്പുകള്‍ എന്നാലും എന്റെ കൃഷ്ണാ എത്ര ഉഷ്ണം സഹിച്ചു നിന്നിലേക്കു അണയാന്‍ തൃഷണ തെക്കന്‍ കാറ്റിന്റെ ഈണം മുളംകാടുകള്‍ പാടി തവളകളും ചീവിടും ശ്രുതി മീട്ടി അവധികഴിഞ്ഞപ്പോൾ മനസ്സും ശുന്യം കമ്പ്യൂട്ടർ സ്ക്രീനും തണുത്ത പ്രഭാതം നടുവിന് വേദനയുമായി ഉണര്‍ന്നു ഒപ്പം പുച്ചയും മെത്തമേല്‍ ചൂട് കൂടി കൈയെത്തായിടത്തു ചൊറിച്ചില്‍ ശരത് കാല  മഴ കരീലയാല്‍ മൂടി കൈസറുടെ ശവക്കുഴി

കുറും കവിതകള്‍ 385

കുറും കവിതകള്‍ 385 കൈവിട്ട പട്ടം നീലാകാശത്തേക്ക് കണ്‍ നിറഞ്ഞ കുഞ്ഞി കൈകള്‍ അക്കരെ നിന്നും ഇക്കരയെ മാടിവിളിക്കുന്നു ഓലപീലിചൂടി തെങ്ങുകള്‍ പുന്നക്ക പൂത്തു കായിച്ചു കാത്തിരിപ്പിന്‍ കൊമ്പത്ത് പെണ്‍കുയില്‍ വിഷദോഷമകറ്റി മഞ്ഞളാടി പൂജിക്കുന്നു വിശ്വാസങ്ങള്‍ പ്രകൃതിയുടെ സന്തുലിത കാക്കുന്നു കത്തിയെറ്റിയാലും ഒട്ടും സ്നേഹത്താല്‍ പാല്‍ ചുരത്തുന്നു  മരം കാരിമീന്‍ കുത്തിയ നീറ്റലില്‍ മൂത്ര മിറ്റിക്കും ബാല്യം .. ഇന്നുമതു ഓര്‍മ്മയില്‍ സൂര്യനു മുന്നില്‍ ദീപ സ്തംഭം നിഷ്പ്രഭം ഭാരമെറ്റി വരുന്നുണ്ട് തമിഴിൻ രുചികൾ. ബംഗാളിയെ നമ്പും മലനാട്ടിലേക്ക്   വിതാനിച്ചു നില്‍ക്കും ആകാശ ചോട്ടില്‍ വിരഹ നൊമ്പരം 

ആവര്‍ത്തനവിരസത

ആവര്‍ത്തന വിരസത ... മൗനരാവില്‍ മയക്കി കടല്‍ച്ചൊരുക്കില്‍ ആഴ്നിറങ്ങിയ നിദ്ര ആഞ്ഞടിച്ച തിരമാലകളുടെ അടിയേറ്റും തലോടലേറ്റും അനുസരണയോടുകൂടി കര ഇന്നലെകളുടെ ഇന്നും കണ്ടു നാളെയെ ക്കുറിച്ചു ചിന്തയില്ലാത്ത കാലത്തിന്റെ കണ്ണടക്കാത്ത ഇഴയകലമുള്ള സ്വപ്നങ്ങളെ പേറുന്ന മോഹങ്ങളുടെ വല ജന്മ ജന്മാന്തരങ്ങളുടെ കണക്കു പറയിച്ചും കെട്ടും പൊട്ടിച്ചു കയറി ഇറക്കങ്ങളുടെ നൈമിഷിക സുഖത്തിന്റെ ദുഃഖ നൊമ്പരങ്ങള്‍ പേറുന്ന നിറവയര്‍ പേര്‍ത്തും പേര്‍ത്തും വിശപ്പടക്കലുകളുടെ സ്തന്യം വിളമ്പുന്ന അമൃതുണ്ട് ഇഴഞ്ഞും എണിറ്റും വീണും പിച്ച നടന്നും അവകാശങ്ങളുടെയും അവിരാമങ്ങളുടെയും നിഴല്‍പ്പറ്റി നീങ്ങുന്ന വഴിത്താരകള്‍ വീണ്ടും വീണ്ടും പ്രലോഭനങ്ങളില്‍പ്പെട്ടു, ആവര്‍ത്തനത്തിന്‍ ഗീതികള്‍ ഏറ്റുപാടി കാലയവനികയില്‍ മറയുന്നു ......

കുറും കവിതകള്‍ 384

കുറും കവിതകള്‍ 384 കേക്ക് സെയില്‍------- പഥ്യം മറന്നു വീട്ടിലേക്കു കൊണ്ടുവന്നു. ഏറ്റം മധുരമെറിയത്. എനിക്ക് ഞാനും കൂട്ടിന് രണ്ടുപേരും പ്രമേഹവും രക്ത സമ്മര്‍ദവും അമാവാസി. കൊയിത്തുകഴിഞ്ഞ പാടം. കൂമന്റെ കൂക്കുവിളി.. അര്‍ദ്ധരാത്രിയില്‍ ഉള്ള സവാരി ഓടിച്ചു വീഴ്ത്തി നായ നമ്മുടെ  നിലാ നടത്തമേ ശിശിര കാലം . ഡയറി കുറിപ്പുകളില്‍ പൊഴിഞ്ഞ ഇലകളുടെ ദുഃഖം . ഉറക്കം കെടുത്തി മുഖ പുസ്തക കവി നാളെ ജോലിക്ക് പോകേണ്ടായെന്നു ജപ്പാനി നൃത്തം അവളുടെ വിശറി ഋതുക്കളെ മാറ്റി മറിച്ചു. കവിത ഒരു പനിനീര്‍ പൂവാണ് തീര്‍ച്ചയായും എല്ലാവരുടെയും തോട്ടത്തില്‍ വിരിയില്ലല്ലോ ... ഉഷ്ണക്കാറ്റ് പങ്കക്കു ചുവട്ടില്‍ അവളുടെ ചുടു നിശ്വാസം കാതുകളില്‍ കാട്ടിലുടെ നടപ്പില്‍ ഒരു ചിലന്തിയുടെ നിഴല്‍ മരം കയറുന്നു

കുറും കവിതകള്‍ 383

കുറും കവിതകള്‍ 383 ഒരു കുടക്കീഴില്‍ നിന്റെ നനഞ്ഞ വലതു ചുമലും എന്റെ ഇടതും നിലാചന്ദ്രന്‍ കുളിര്‍ തെന്നല്‍ ഒരു ചെറുകിളി കൂട്ടിലിരുന്നു  വിറച്ചു കൈത പൂത്തപ്പോള്‍ കാറ്റുമെല്ലേ തൊട്ടകന്നു. വെലിപ്പരത്തിപ്പുവ്  നാണിച്ചു ... മഞ്ഞില്‍, മല മുന്നോട്ടും പിറകോട്ടും ഒളിച്ചു കളിച്ചു  മഞ്ഞില്‍ പുതപ്പില്‍ ഒളിച്ച  മലയില്‍ അമ്പല മണി മുഴങ്ങി വിളക്കുകള്‍ അണഞ്ഞു . പടപ്പാളയം ശാന്തം . ചിവിടുകള്‍ ചിലച്ചുകൊണ്ടേയിരുന്നു  . പെട്ടന്നുള്ള ഇരുട്ടിലാക്കല്‍ കാവല്‍ മാടത്തിലെ റാന്തലില്‍ മഴപ്പാറ്റകള്‍ പൊതിഞ്ഞു ഒന്നാം തീയ്യതി രാത്രി അടഞ്ഞ ഷട്ടറിന്‍ മുന്‍പിലെ പരസ്യ പലക പുഞ്ചിരിച്ചു അമ്പലത്തിന്‍ മൗനമുടച്ചു മണി മുഴങ്ങി മഴ കുട്ടൂ ചേര്‍ന്നു

കുറും കവിതകള്‍ 382

കുറും കവിതകള്‍ 382 പുസ്തകത്തില്‍ നിന്നും കണ്ണ് എടുത്തു ജാലകത്തിലേക്ക് വാക്കില്ലാത്ത വണ്ണം പൂര്‍ണേന്ദു തെന്നിച്ചു എറിഞ്ഞ കല്ല്‌ ഓളം വെട്ടിയകന്നു പുഴയിലെ ചന്ദ്രബിംബം ചിലന്തി വല എന്റെ ചിന്തകളുടെ പരിധി ഗ്രീമിഷ്മ മദ്ധ്യാനം മണത്തു നടക്കുന്നു ഒരു തെരുവ് നായ തേന്‍ വരിക്ക  നിന്നിടത്തു അറക്കപ്പൊടി. സന്ധ്യയില്‍ ചീവിടുകള്‍ മൂളി കുടുംബസ്വത്തായ  മെത്ത കട്ടിൽ ചുവട്ടിൽ. ഒരു നായ മുരണ്ടു . ഗ്രീഷ്മത്തിന്‍ അവസാന ദിനം . തീരത്തേക്ക് അണഞ്ഞപ്പോൾ ഈറ്റകളുടെ മര്‍മ്മശബ്‌ദം തരിമണല്‍ വലം വെക്കുന്നു ഓര്‍മ്മകള്‍ ഒരു പൂ ചട്ടി കാലവര്‍ഷ രാത്രി കറുത്ത പൂച്ച എന്റെ കാലില്‍ കെട്ടി പിടിച്ചു നിന്നു പാറ്റി കൊഴിക്കാതെ കാലത്തിലെറിയത്‌ വായിലെ പല്ല് പോയി 

കുറും കവിതകള്‍ 381

കുറും കവിതകള്‍ 381 ഇലപൂത്തു വസന്തം വരുമുമ്പേ കുയില്‍ പാട്ട് തുടങ്ങി പര്‍വ്വതത്തിന്‍  ഉയരം അളന്നു തടാകത്തിന്‍ നിഴലില്‍. . ഹോ ..!! താനെത്ര നിസാരന്‍..!! ബാല്യമേ നിന്‍ കുസൃതികളിലേക്ക് ഇനിയൊന്നു തിരികെ പോവാനാവില്ലല്ലോ നീ ഇല്ലാത്ത വെയിലും മഴയുമോ ഓര്‍മ്മകളുടെ കുടക്കീഴില്‍ ഞാന്‍ പീലികളിൽ നനവേറും നൊമ്പരം നിൻ  ഓർമ്മകൾ പടിഞ്ഞാറെ ചക്രവാളത്തില്‍ മുങ്ങാനോരുങ്ങും സൂര്യനെ കോരി എടുക്കാന്‍ ചീനവല തെളിമാനം . നിന്‍ മുഖമെന്തേ മുകിലേറുന്നു . മനസ്സില്‍ മേഘരാഗം .. 

കുറും കവിതകള്‍ 380

കുറും കവിതകള്‍ 380 മലമടക്കുകളിലെ തേയില ഗന്ധം. മയങ്ങി ഉണരുന്ന പ്രകൃതി ഭംഗി വെള്ളി കൊലുസ്സുമിട്ടു മലയിറങ്ങി കുണുങ്ങിവരണുണ്ട്  പാലരുവി...!!! നീണ്ട യാത്രക്കു കണ്‍ കുളിരേകി കുറ്റാല കുറുവഞ്ചികരകള്‍ പൊന്‍ മുടിയില്‍ നിന്നും പൂവും തേനുമായി ഒഴുകി വന്നു കണ്കുളിര്‍ കാഴ്ച മാറാടുന്നുണ്ട് വസന്തവും ശിശിരവും ശീല്‍ക്കാരങ്ങള്‍ കേള്‍ക്കാമകലേ.... ആറ്റൊരത്തു പൊലിയുന്നു ജീവിത കാഴ്ചകളിന്നു മലയാഴ്മക്കു അന്യം ആവണി ഒരുങ്ങി മുറ്റത്തു ഓര്‍മ്മകള്‍ക്ക് പാല്‍പ്പായസമാധുരം. കാടകം സുന്ദരം കയറിപോകും ഉയരങ്ങളില്‍ നിന്‍ മൗനമെന്നെ ഉണര്‍ത്തി . ചില്ലകളില്‍ ശിശിരം കുടുകുട്ടിയിട്ടും മൗനമുരുകിയില്ല ... നിലാവു പെയ്യ്തിറങ്ങി സിരകളില്‍ തണുപ്പേറി ഓര്‍മ്മകള്‍ക്ക് ഇത്ര മധുരമോ ?!! മൗനം മഞ്ഞുപോലുരുകി പൂക്കളായി മാറുമ്പോള്‍ ഓര്‍മ്മകള്‍ക്കു നിന്റെ നിറം ശരത്‌കാല കനവു കണ്ടു വസന്തമായി മാറുമ്പോള്‍. ഓരോ ഇലകളും പൂവുപോലെ ..!! അന്തിവാനില്‍ അമ്പിളിയും രവിയും കണ്ടുമുട്ടി വിണ്ണില്‍ പ്രണയം പൂത്തുലഞ്ഞു ...

കുറും കവിതകള്‍ 379

കുറും കവിതകള്‍ 379 വിശപ്പുമായി അലയുന്നു കുടീരങ്ങള്‍ക്കു മുന്നിലായി .. പ്രണയമെന്തെന്നറിയാതെ ജീവകള്‍. പ്രകൃതിപോലും അണിഞ്ഞൊരുങ്ങി പാതയോരത്ത് അവളെയും കാത്തു അന്തി മയങ്ങുവോളം പ്രണയ പരിഭവങ്ങള്‍ക്കു കേട്ടു തളര്‍ന്ന മേശയും ബെഞ്ചും . നിശയില്‍  ഒരുങ്ങുന്ന മധുശാലകള്‍. നീയോണ്‍ വെട്ടത്തില്‍ ഗോവാ തീരം കാടിന്റെ മനോഹാരിതയില്‍ സൂര്യ നൂലുകള്‍ പെയ്യ്തിറങ്ങി . മൂര്‍ച്ചകൂട്ടി പ്രണയ കുരുക്കുകള്‍. വസന്തം വരവായി.. പ്രണയ പരിഭവങ്ങളെ കാത്തു വിരസതയോടെ ...... ഒഴിഞ്ഞ ചാരു ബെഞ്ച് ആഘോഷമോടെ അലങ്കരിച്ചയവയിന്നു കാടുകയറി കിടക്കുന്നു കണ്ണുകളിൽ  വിടരും പ്രണയ വസന്തം ഹൃത്തിലോ കർക്കിട മഴ പിന്നിട്ട വഴികളിലെ കാൽ പാദ പദനങ്ങലെ കാറ്റുമായിച്ചു   ശിശിര രാവുകളില്‍ ഇല കൊഴിഞ്ഞ ചില്ലകള്‍. . പ്രണയ  കനവുകള്‍  നിറഞ്ഞു ..!! പൊന്നില്‍ കുളിച്ചു സ്വപ്‌നങ്ങള്‍ നെയ്തു ചിങ്ങമാസം കടന്നകന്നു 

കുറും കവിതകള്‍ 378

കുറും കവിതകള്‍ 378 ജീവിത കയങ്ങളിലെ നോവിന്‍ ആഴമളന്നു സന്ധ്യയിലുടെ നീങ്ങി വഞ്ചി കാതോര്‍ത്തു നിന്നു അരുവിയുടെ താളത്തിനൊത്ത് അകലെ കിളികളുടെ കരച്ചില്‍ മലയിറങ്ങി വന്ന കുളിരുമായി നിശ്ച തടാകം മനസ്സില്‍ കടലിരമ്പി ദേശാടന കിളികള്‍ ചിതറി പറന്നു . വെടിയൊച്ച മാറ്റൊലികൊണ്ടു. ഒരുമയുടെ ദാഹപകര്‍ച്ച കണ്ടു നിശ്ചലമായി ഒഴുകി പുഴ . അകലെ മലമുകളില്‍ മൃഗരോദനം പറന്നിറങ്ങുന്ന വിശപ്പ്‌ കൊത്തി പെറുക്കുന്നു കുഞ്ഞികുരുവികള്‍ ജീവിത ചക്രം . ഒറ്റക്ക് തപസിരിക്കുന്ന ജലാശയ ഛായ. പ്രകൃതിയുടെ മുഖ ചിത്രം ഇരുളിലായി ഒരു ചെറു പുഞ്ചിരി . അര്‍ദ്ധേന്ദു .... മഴയിരമ്പി .. കാശിക്കുപോകാന്‍ മണ്ണാങ്കട്ടയെ കാത്തു കരീല ചക്രവാള പെരുമ . ഉദിച്ചുയരുന്നു പ്രത്യാശയുടെ കിരണങ്ങള്‍ ചീവിടും നരിച്ചീറും കൂട്ടിനായി കാവൽമാടത്തിൽ. ഒപ്പം അവളുടെ ഓര്‍മ്മകള്‍ മയങ്ങി. കയറ്റം അറിയാതെ ഭക്തിയുടെ പടവുകള്‍ വിശ്വാസത്തിന്‍  ദൃഢത 

കുറും കവിതകള്‍ 377

കുറും കവിതകള്‍ 377 മാനത്തു നേരെ നോക്കി ദാഹ ജലത്തിനായി മരം . കടല്‍ അട്ടഹസിച്ചു .. മഴയുടെ ദുഃഖം മരവും ഏറ്റെടുത്തു ഇലതുമ്പിലുടെ പെയ്യ് തൊഴിഞ്ഞു സുവർണ്ണ ഗോളം വിഴുങ്ങി ശാന്തമായി കടല്‍ വീണ്ടും ഇരയെ കാത്ത് ഉറക്കമില്ലാതെ പുകതുപ്പുന്ന നഗരം ചക്രവാളങ്ങള്‍ക്കിപ്പുറം പച്ചവിരിച്ച പുല്‍തകടി. പൂതണല്‍ തേടി പറന്നടുത്ത കിളികള്‍. അകലെ കാറ്റു ഒരുങ്ങുന്നു തട്ടിയകറ്റാന്‍. അന്നത്തിന്‍ വഴിതേടി മണല്‍കാടു കടക്കുന്നു ചുട്ടു പൊള്ളുന്ന മനസ്സ് ഏകാകിയായി നിഴല്‍കണ്ടു ഒടുങ്ങുന്നു ജീവിത വീഥികളില്‍

കുറും കവിതകള്‍ 376

കുറും കവിതകള്‍ 376 അര്‍ദ്ധരാത്രി--- ഇടിയും മിന്നലും എന്റെ ഉറക്കത്തില്‍ ശ്രാവണേന്ദു പുഞ്ചിരി തൂകി ഓര്‍മ്മകള്‍ക്കു പഞ്ചാരി മേളം പുത്തനുടുപ്പിട്ടു ശലഭ ബാല്യം ''കാട്ടാളന്‍ ''പുനരാവര്‍ത്തന ആലാപനം . പാട്ടയ കനവുമായി കൊതിച്ചവര്‍ക്ക് ഉണര്‍വേകി കാവ്യ മിഴികളില്‍ മഴനവുമായി മുറ്റത്തു ഒരു വിളി ''കളിയച്ഛന്‍'' പൂവിനെ നുള്ളി അടര്‍ത്തിയകറ്റി  ചെടിയില്‍ നിന്നും .. കവിക്കും  മനോവേദന ഓര്‍മ്മകള്‍ക്കു  മേഞ്ഞു നടക്കുവാന്‍ ഒരു ഞാറ്റടിപ്പാടത്തു നിന്നും കൊയ്തു  കരേറുന്ന സന്തോഷമോണം പുലരി പൊന്‍ വെട്ടം പുല്‍കൊടികളില്‍ ഉണര്‍വ് സുപ്രഭാതം ... പുലര്‍കാല സൂര്യനെ വരവെല്‍പ്പിനായിയൊരുങ്ങുന്നു. കിളികുലജാലങ്ങള്‍ ..... ആകാശ ചുവട്ടില്‍ അവകാശികളായ ഉണ്ട് . മനുഷ്യരല്ലാത്തവര്‍ ഏറെ . സായന്തനത്തിന്‍ തണലില്‍ വിയര്‍പ്പു വിഴുങ്ങി തീരത്തണയുന്ന തുഴയും വഞ്ചിയും അതിരുകളില്ലാതെ പറന്നുനടക്കും  വാനപാടിക്കു ലോകമേ തറവാട് പ്രകൃതി അണിഞ്ഞു മാല്യമെത്ര മോഹനം . കണ്ണിനും മനസ്സിനുമാനന്ദം

കുറും കവിതകള്‍ 375

കുറും കവിതകള്‍ 375 മാന്തോപ്പില്‍ മിന്നല്‍ പിണര്‍ ചനച്ച മാങ്ങയുടെ മണം ഇരുപത്തി  അയ്യായിരം അടി വൈമാനികന്‍ മുരടനക്കി നാടിന്റെ ഓർമ്മ  ഉണർന്നു   കറുത്ത മേഘങ്ങള്‍ മലമുകളില്‍  മുട്ടു വേദന വരുമെന്ന് പറഞ്ഞു കാത്തിരിപ്പിന്‍ ക്ഷമയറ്റു. രാത്രി മഴ കോരി ചൊരിഞ്ഞു ... മഴയെറ്റു വാടി തളരുമൊരു മാനസ്സമാണെന്ന് തൊട്ടാവാടി പറന്നു ഉയര്‍ന്നു തീര്‍ത്ഥാടന ചിറകുമായി വിശുദ്ധിയുടെ നാട്ടിലേക്ക് അതി രാവിലെ ഈച്ചയും ഞാനും കണ്ണുകള്‍  തിരുമ്മി   സന്ധിവാതം--- കറുത്ത മണ്ണിന്‍ മാറില്‍ ആദ്യ മുന്നറിയിപ്പോടെ പച്ചതുടിപ്പ് ഉറക്കച്ചടവില്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തില്‍ അടയാളം വെക്കാന്‍ മറന്നു ഒരു വാല്‍ നക്ഷത്രം തലക്കുമീതെ പാഞ്ഞു വാള്‍ പയറ്റു പരിശീലനം . ഈച്ചകള്‍ വഴിമാറി പറന്നു 

കുറും കവിതകൾ 374

കുറും കവിതകൾ 374 നിശാപക്ഷികളുടെ മൃദുസംഗീതം വിടരുന്ന പനിനീർപൂ ഒരു നടുക്കം കറുത്ത പക്ഷികൾ പൂക്കൾ ചിന്നിച്ചിതറി കൊടുംകാറ്റിനു ശേഷം നിശബ്ദത തവളകളും ഉറക്കമായി കാറ്റിന്റെ ശബ്ദം കരീലയിലുടെ കിളികള്‍ പാടി സന്ധ്യാരാഗം വെള്ളം തിളക്കുവോളം കാത്തിരുന്നു വിശപ്പുമായി . അകലെയെവിടെയോ ഒരു കിളി പാടി... ഇന്നു കാലത്ത് എന്റെ ചായക്കോപ്പയില്‍ ഇടിമിന്നലുമായി കറുത്ത മേഘങ്ങള്‍ പാതയെ  ചിത്രാങ്കിതമാക്കി സൂര്യൻ ഇലയിൽ പച്ചക്കുതിരകൾ.. കുളത്തിലായി ഒരു ചെറു തിര ഹംസം ചിറകുയര്‍ത്തി ആകാശം ലക്ഷ്യമാക്കി കുരുമുളക് വള്ളികളില്‍ മുഴയുള്ള വിരലുകള്‍ .... ശരത്കാല കുളിര്‍.. 

കുറും കവിതകൾ 373

കുറും കവിതകൾ 373 അകലുന്ന വസന്തം കൂടുകെട്ടുന്നു മുടി എന്റെ ചീപ്പിലായി നിശ്ചല തടാകം ഉദിച്ചു ഉയരുന്ന സൂര്യൻ രണ്ടായി പിരിഞ്ഞു എണ്ണത്തിൽ ആടുകളുടെ കുറവ് തിട്ടപ്പെടുത്തി അവസാനം മഴത്തുള്ളികളെ പ്രവർത്തി സമയം കഴിഞ്ഞു ചിമ്മിനി പുക ചുരുളുന്നു മഴതുള്ളികളോടൊപ്പം പായൽ പിടിച്ച കല്ല്‌ തുരുമ്പെടുക്കുന്ന വീൽ ചെയർ   ഗ്രീഷ്മക്കാറ്റ് ആകൃതി  മാറുന്ന മേഘങ്ങൾ പറക്കാനാവാതെ  പറവകൾ ഉരുകുന്ന നിഴലുകൾ ഊഴം കാത്തു നിൽക്കുന്ന നീണ്ട നിര ഐസ് ക്രീം കടക്കു മുൻപിൽ നിശ്ചലമായ  രാത്രി താളാത്മകമാം സംഗീതം തവളകളുടെ  കച്ചേരി ഒരുമയുടെ ആശ്വാസം ചേർന്നു നൽകുന്നു സാന്‍ഡ്‌വിച്ച്‌  കൊയിത്തുകാല പൂര്‍ണ്ണചന്ദ്രന്റെയും ഏകാന്തതക്കുമിടയിൽ വെള്ളി മൂങ്ങകള്‍

ജീവിത വഴികളില്‍

ജീവിത വഴികളില്‍ ജീവിതത്തിന്‍ വഴികളില്‍ നിറങ്ങളുടെ സമ്മേളനം ജീവിതത്തിന്‍ വഴികളില്‍ നൊമ്പരങ്ങളുടെ സമ്മോഹനം ജീവിതത്തിന്‍ വഴികളില്‍ നിറങ്ങളുടെ സമ്മേളനം ജീവിതത്തിന്‍ വഴികളില്‍ സുഖ ദുഖത്തിന്റെ മേളകള്‍ തിരക്കുകളിലെ വിചാരണകളില്‍ തനിയെ ഞാന്‍ മാത്രമായി തിരക്കുകളിലെ വിചാരണകളില്‍ തനിയെ ഞാന്‍ മാത്രമായി ജീവിതത്തിന്‍ വഴികളില്‍ സുഖ ദുഖത്തിന്റെ മേളകള്‍ ജീവിതത്തിന്‍ വഴികളില്‍ സുഖ ദുഖത്തിന്റെ മേളകള്‍ കണ്ണാടിചില്ലിന്‍ നൂറു കഷ്ണങ്ങള്‍ ഞാനുടച്ചു നോക്കിയിട്ടും ഒന്നില്‍ ഏകാന്തതയും മറ്റുള്ളവയില്‍ ഞാന്‍മാത്രം കണ്ണാടിചില്ലിന്‍ നൂറു കഷ്ണങ്ങള്‍ ഞാനുടച്ചു നോക്കിയിട്ടും ഒന്നില്‍ ഏകാന്തതയും മറ്റുള്ളവയില്‍ ഞാന്‍മാത്രമായി ജീവിതത്തിന്‍ വഴികളില്‍ സുഖ ദുഖത്തിന്റെ മേളകള്‍ ജീവിതത്തിന്‍ വഴികളില്‍ നിറങ്ങളുടെ സമ്മേളനം കണ്ണില്‍ കണ്ണില്‍ നോക്കത്തെ എന്തിനൊളിഞ്ഞു പോകുന്നു ബാല്യത്തിന്റെ സന്തോഷങ്ങളില്‍ നീയും ഞാനും മാത്രമല്ലോ കുട്ടംകുടി കളിച്ചത് തിരക്കുകളിലെ വിചാരണകളില്‍ തനിയെ ഞാന്‍ മാത്രമായി തിരക്കുകളിലെ വിചാരണകളില്‍ തനിയെ ഞാന്‍ മാത്രമായി ജീവിതത്തിന്‍ വഴികളില്‍ സുഖ ദുഖത്തി...