Posts

Showing posts from August, 2024

കവിത: ജീവിത വരികളിൽ

കവിത: ജീവിത വരികളിൽ വരി നിൽക്കുമ്പോൾ   കാത്തിരിപ്പിന്റെ അനുഭവം   ആഗ്രഹങ്ങൾക്കായി നാം   എപ്പോഴും കാത്തിരിക്കുന്നു   മനസ്സിൽ കുഴപ്പങ്ങൾ   മറ്റുള്ളവരോട് സഹിരിക്കണം   കൂടിച്ചേരാനുള്ള വ്യഗ്രതകളിൽ വരി നിൽക്കുമ്പോൾ, ഒരുമിച്ചു   ജീവിതത്തിന്റെ വരികളിൽ സാഹചര്യങ്ങൾ മാറുന്നു   ജനിമരണങ്ങളിലായ്  അവസാനിക്കാതെ  നീളുന്ന ആഗോള പ്രതിഭാസം ഒരുപാട് കാത്തിരിപ്പുകൾ   നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്   ജീ ആർ കവിയൂർ 31 08 2024 

അമ്പട ഞാനേ

അമ്പട ഞാനേ നേരിനെ നേർ കൊണ്ട് അറിവിൻ്റെയറിവെന്നു  ഞാനുമൊരുപോലെയാണ് ഞാനാണ് എല്ലാമെന്ന്   ജല്പനങ്ങൾ ശരിയല്ല ഭൂഷണമല്ല   എന്നാൽ നീയും ഞാൻ ഒരുപോലെയാണ്   കുറ്റങ്ങൾ മറച്ചുവെച്ചിട്ടും   മറ്റുള്ളവരെ കുറ്റം പറയുന്നത്   നമ്മുടെ സ്വഭാവം തന്നെയല്ലേ? അവരിൽ ആരും പിഴവുകൾ കാണുന്നില്ല   പക്ഷേ, തങ്ങളുടെ പിഴവുകൾ മറയ്ക്കുന്നു   ഈ ലോകം ഒരു നാടകമാകുന്നു   എല്ലാവരും വേഷം ധരിച്ചാണ് നടക്കുന്നത് നല്ലവനെന്നു തോന്നുന്നവൻ   കണ്ണിൽ കല്ല് കിടക്കുമ്പോൾ   അവൻ തന്നെ പിഴവുകൾ കാണുന്നില്ല   പക്ഷേ, മറ്റുള്ളവരെ കുറ്റം പറയാൻ എപ്പോഴും തയ്യാറാണ് ഈ നാടകത്തിൽ, സത്യവും സ്നേഹവും   വിരുദ്ധമായ വേഷങ്ങൾ ധരിച്ചാണ്   നമ്മുടെ കഷ്ടപ്പാടുകൾ മറയ്ക്കുന്നത്   എന്നാൽ, സത്യത്തെ ഒറ്റയ്ക്ക് എങ്ങനെയോ കാണണം! ജീ ആർ കവിയൂർ 31 08 2024 1:10 am

സ്വരാക്ഷരത്തിലൊരു അഹം

സ്വരാക്ഷരത്തിലൊരു അഹം അമ്മുണ്ടുറങ്ങുവാൻ   അമ്മയുടെ മടിതട്ടിലേറാൻ അടങ്ങാത്ത ആഗ്രഹമിന്നും അറിവില്ലാഴമയുടെ അതിരുകൾ അറിയാതെ പോകുന്നവല്ലോ ആനയോളം വളർന്നിട്ടും ആമയായ് ഇഴയുന്നുവല്ലോ ആകാശത്തിൽ ഞാൻ മാത്രം ഉയരാൻ   ഇന്നും ഞാൻ വലിയവനെന്നു കരുതുന്നു   ഈ ലോകത്ത് ഞാൻ മാത്രം സ്നേഹിതൻ   ഉന്നതിയിൽ ഞാൻ ഒരിക്കലും വീഴില്ല   ഊർജ്ജം നിറഞ്ഞ ഞാൻ മാത്രം തിളങ്ങുന്നു   എനിക്കു മാത്രം അധികാരം വേണം   ഏത് വഴിയിലും ഞാൻ മുന്നേറുന്നു   ഐശ്വര്യങ്ങൾ എന്റെ കൈകളിൽ   ഒറ്റപ്പെടലിൽ ഞാൻ മാത്രം സന്തോഷിക്കുന്നു   ഓർമ്മകളിൽ ഞാൻ മാത്രം ശക്തിവാൻ    ഔന്നതിയിൽ ഞാൻ മാത്രം നിലകൊള്ളുന്നു   ൠ ൡ സൗകര്യ പൂർവ്വമെൻ്റെ ഇഷ്ടത്തിന് ഒഴിവാക്കുന്നു  അമ്പലത്തിൽ ഞാൻ മാത്രം ആരാധന   അഹങ്കാരത്തിൽ ഞാൻ മറഞ്ഞിരിക്കുന്നു   ജീ ആർ കവിയൂർ 31 08 2024 1:40 am

എൻ്റെ വാക്കുകൾ

എൻ്റെ വാക്കുകൾ  എൻ്റെ വാക്കുകൾ വെറും വാക്കുകളല്ല   ഹൃദയത്തിൽ നിന്നും ഉള്ള കവിതകളാണ്   നിന്റെ മുഖം കണ്ടാൽ ഞാൻ ഹൃദയം കൊള്ളുന്നു   കണ്ണുകൾ കണ്ടാലോ മയങ്ങുന്നു   നിന്നെ കാണാതെ ജീവിക്കാൻ കഴിയില്ല   സ്നേഹം ഇല്ലാതെ ഞാൻ നിലനിൽക്കില്ല   ചിരി കണ്ടാൽ സന്തോഷം നിറയുന്നു   കരച്ചിൽ കേൾക്കുമ്പോൾ വേദനയാകുന്നു   കൂടെ ഉണ്ടായാൽ സുഖം തോന്നുന്നു   പോയാലോ ഏറെ ദുഃഖിതനാകുന്നു   ആശ്വാസവും ആനന്ദവും നൽകുന്നു നിൻ സമീപ്യം,   ജീവിതത്തിന്റെ സാന്നിധ്യമാണ് നീ,   എൻ ഹൃദയത്തിന്റെ സംഗീതം നീ,   എന്നെ മറന്നില്ലെങ്കിൽ, ഞാനൊരു നക്ഷത്രം    ജീ ആർ കവിയൂർ 30 08 2024

ഓർമ്മയായിന്ന് .....

ഓർമ്മയായിന്ന് ..... മണ്ണിന്റെ മണമറിഞ്ഞ്  വിണ്ണിന്റെ നിറം മറിഞ്ഞ്  ഓണവെയിൽ വന്നല്ലോ   തുമ്പികൾ പാറി നടന്നു  തുമ്പപ്പൂ ചിരി പടർന്നു  മുറ്റമായമുറ്റത്തെല്ലാം  പൂക്കളം ഒരുങ്ങിയനേരം പൂവിളികൾക്ക് കാതോർത്ത് മലയാളത്തനിമയ്ക്കു കാത്തിരുന്നു  കേട്ടു മറന്ന ശിലുകളിൽ  തുഞ്ചൻ്റെയും കുഞ്ചൻ്റെയും പാട്ടുകൾ തേടുന്ന നെഞ്ചകത്ത് താലോലിക്കാനാവാതെ വിശ്രമൃതിയിൽ ഓണവില്ലിൽ താളം പിടിക്കാനും നന്തുണി കൊട്ടാനും പുള്ളവ കുടങ്ങളും മിഴാവ് മീട്ടാനും മറവിയങ്ങു അടവിയോളം കീഴ്മേൽ മറിഞ്ഞു കാലത്തിൻ  യവനികക്കു പിന്നിലായ് കേവലമ്മോർമ്മയായ്  ജീ ആർ കവിയൂർ 29 08 2024

ശീലവും ശീലും മറന്നു

ശീലവും ശീലും മറന്നു കൈത മറവിലായ് ഒളിച്ചിരുന്ന ബാല്യ കൗമാര കുസൃതികളും കയ്യോന്നിയും പൂവാൻകുടുന്തലും ഇട്ടു കാച്ചിയ എണ്ണയുടെ മണവും  തെച്ചിയും തുമ്പയും പിച്ചകപ്പൂവും  കൈനാറിയും നാലുമണി പൂവും പൂവിളി ഉണരുന്ന കൈത്തോടുകൾ  ഇന്ന് അന്യമായെങ്കിലും ഓർമ്മളിൽ ശ്രാവണ ദിനങ്ങളുടെ ചാരുതക്ക്  മങ്ങലേറ്റപ്പോലെ എങ്ങും പടുകൂറ്റൻ നിർമ്മിതികൾ ഉയരുന്നുവല്ലോ  പരസ്പര സ്നേഹ ബഹുമാനകുറവ് കാടനായിരുന്നവൻ പരിഷ്‌ക്കാരിയാകവേ  മനസ്സിലെ കാടത്തം കുറയുന്നില്ലല്ലോ കണ്ട് കണ്ട് മടുത്തല്ലോ ചുറ്റുമുള്ളവർ മാവേലിക്ക് വേലികെട്ടി തിരിക്കുന്നകാഴ്ച കണ്ടോണം തിന്നോണം  ഉടുത്താണം പൊക്കോണം ഓണമേ നീ എവിടെ പോയ് മറഞ്ഞു മാവേലിനാടു വാണീടും കാലത്തെ ശീലുമിന്നുമറന്നുവല്ലോ ജീ ആർ കവിയൂർ 29 08 2024

മനസെന്ന മണിവീണ

മനസെന്ന മണിവീണ മറ്റാരുമറിയാതെ മൗനമായ് തേങ്ങി ഓർമ്മകൾക്ക്  പിന്നിൽ നിനവുകൾ നിറഞ്ഞു നിൻ സ്നേഹം നഷ്ടമായ് കണ്ണീർ നിറഞ്ഞ കാഴ്ചകൾ പുതിയൊരു രാവിൽ സ്മരണകളിൽ നീ മാത്രം തനിച്ചൊരു വഴിയിൽ നടക്കുമ്പോൾ ഒരു നിറവു മാത്രം മനസ്സിൽ മറ്റാരുമില്ല മഴക്കാലം പോലെ നോവ് ഉയരുന്നു പ്രത്യാശയോടെ ആശകളുടെ കനത്ത ഭാരം നിത്യേന കാത്തിരിക്കുന്നു നിൻ സ്നേഹത്തിന്  ഒരു നറുവെട്ടത്തിനായ് ജീ ആർ കവിയൂർ 28 08 2024 

സാമീപ്യം കൊതിച്ചു

ആദ്യം പെയ്ത മഴയിൽ  ഞാനാറിയാതെ അറിഞ്ഞു മണ്ണിൻ മണത്തിനൊപ്പം  നിന്നോർമ്മകളുടെ സുഗന്ധം  വെയിൽ പെയ്ത് തോർന്ന നേരം  കുളിർക്കാറ്റു വീശിയനേരം നിൻ പരിരംഭണത്തിൻ  അനുഭൂതി അറിയുന്നു പ്രിയതെ    നിലാവിൻ്റെ ചുംബനം കൊണ്ട് നിഴൽ വീശിയകന്ന  നേരം വിരഹ വിരഹ വേദനയാലേ  നിൻ സാമീപ്യം കൊതിച്ചു ജീ ആർ കവിയൂർ 28 08 2024

അനന്തമീ ജീവിതം

അനന്തമീ ജീവിതം എന്നെ എന്നിലേക്ക്  നയിക്കുമാ പ്രഭാ പൂരമേ  നിൻ വരവറിഞ്ഞു  ആനന്ദം കൊള്ളുന്നുവല്ലോ  അനന്തമാം ആത്മസുഖം  അറിയുക അറിയുക നിങ്ങൾ  നിനക്ക് വേണ്ടി ഞാൻ ജീവിക്കും,   നിന്റെ സ്നേഹത്തിൽ ഞാൻ പാടും.   സ്നേഹത്തിന്റെ കാന്താരങ്ങൾ,   നിന്റെ സാന്നിധ്യത്തിൽ ഞാൻ തിളങ്ങും.   അനന്തമായ ഈ സഞ്ചാരം,   നമ്മുടെ ഹൃദയങ്ങൾ ചേർന്ന്,   സ്നേഹത്തിന്റെ കനിവ്,   നമ്മുടെ ജീവിതം നിറയ്ക്കുന്നു.   നിന്റെ കൈകളിൽ ഞാൻ ഉറങ്ങും,   ശാന്തിയുടെ സ്വപ്നം കാണും.   ഈ ജീവിതം ഒരു പാടാണ്,   നിന്റെ സ്നേഹത്തിൽ ഞാൻ ജീവിക്കും.   നമ്മുടെ കണ്മണികൾക്കിടയിൽ,   അനന്തസന്ദേശം പകരാം.   ഈ സ്നേഹം എന്നും നിലനിൽക്കും,   നമ്മുടെ ആത്മാവ് ഒരുമിച്ച് പറക്കും. ജീ ആർ കവിയൂർ 27 08 2024 

ഓർമ്മകളിൽ നിന്ന്

ഓർമ്മകളിൽ നിന്ന് ഓണ വെയിലിൻ തിളക്കത്തിൽ ഓർത്തു പോകുന്നു കഴിഞ്ഞ കാലം പൂക്കളമിടുന്ന പളളിക്കൂടം   കൈകോർക്കു കളിച്ചിരുന്ന ബാല്യം   ചേർത്തുണരുന്ന ഉത്സവരാവിൽ   ഓളങ്ങളായ് കടന്നുപോകും ഓർമ്മ   തുമ്പപ്പൂക്കൾക്കുചിറകുണ്ടായ്  മാമ്പഴത്തിൻ കായും പൂവും ആരും പറഞ്ഞതും അറിഞ്ഞതുമില്ല  മാവേലിതമ്പുരാൻ വന്നുപോയതും,   മണ്ണിൻ മണവും നനഞ്ഞ നാളും   ഒട്ടും മറക്കാനാവില്ലാത്താനുഭവം  കാട്ടിലും നാട്ടിലും മാറ്റൊലികൊണ്ട കുയിലിന്റെ പാട്ട്   വിരുന്നായി വന്ന മനസ്സിൽ ഇപ്പോഴും   ആരോടുമില്ലാത്ത ആത്മബന്ധം   എന്നാൽ പക്ഷികൾ മാത്രമേ അറിഞ്ഞു ചെല്ലൂ... ഓർമകളിൽ ഓളമുണ്ടാക്കി   ഒളിച്ചു വച്ച മയിൽപ്പീലി തുണ്ടും വളപ്പൊട്ടിൻ്റെ നിറഭംഗിയും  വിചാരിച്ചിടുന്നുയിന്നുമാ മധുരനോവിൻ്റെ മാസ്മരികതയിൽ  കാത്തിരുന്നു നിൻ കാലൊച്ചക്കായി മറവിയിൽ നിന്നുമീ ആഘോഷങ്ങളിൽ    പൂവിളികളിൽ തീർത്ത ഓണചിത്രം   മറഞ്ഞെങ്കിലും, മനസ്സിൽ തങ്ങി നിന്നു  ഇന്നും നിന്നെ ഞാൻ സ്നേഹിക്കുന്നു...  ജീ ആർ കവിയൂർ 27 08 2024 

പാപഹാരാ

പാപഹാരാ  അരയാലിലയിൽ കാൽവിരലുണ്ട് അരമണികിങ്ങിണി കിലുക്കികൊണ്ട് ആ രൂപം കാണുവാൻ എത്ര കൊതിച്ചു ഞാൻ  ആരോമലുണ്ണി കണ്ണാ കൃഷ്ണാ അമ്പാടി കണ്ണാ  ഓടക്കുഴലിന്റെ മാധുര്യമേകി ഓർത്തൊരു പ്രേമമീ പാപഹാരാ കണ്ണീരോടെ ഞാൻ കാത്തിരുന്നു നീയാ ആരോമലുണ്ണി കണ്ണാ കൃഷ്ണാ അമ്പാടി കണ്ണാ മന്ദാര പൂക്കൾ കോർത്തുകൊണ്ട് മന്ദഹാസ നവനീതം കണ്ട്  നിന്നരികത്ത് നിൽക്കാൻ മനസ്സിൽ വല്ലാത്തൊരു ആഗ്രഹം പാപഹാരാ ആരോമലുണ്ണി കണ്ണാ കൃഷ്ണാ അമ്പാടി കണ്ണാ ഉണ്ണിക്കണ്ണൻ കരളിൽ വിരിയാൻ ഒരുമൊഴി തരൂ നിൻ  ശരണം തേടാൻ ഉള്ളിനുള്ളിൽ നിൻ ഭക്തി പാപഹാരാ ആരോമലുണ്ണി കണ്ണാ കൃഷ്ണാ അമ്പാടി കണ്ണാ ജീ ആർ കവിയൂർ 26 08 2024 06:56 am 

സ്നേഹാർദ്രമാമൊരു സത്യം.

സ്നേഹാർദ്രമാമൊരു സത്യം. മയിൽപ്പീലി അഴകിൽ മയങ്ങിഞാനങ്ങു കണ്ണാ മധുരമാം ഓടക്കുഴൽ വിളിയിൽ  മനസ്സിൽ നിറയുന്ന നിൻ രൂപം മറക്കുവാനാവുന്നില്ലല്ലോ കണ്ണാ  കുളിർ കാറ്റിനൊപ്പം നിൻ മൃദുലമായ കാലോച്ച കണ്ണാ നിൻ ഗോരോജനത്തിൻ ഗന്ധം ഹൃദ്യം  കുളിരുണർത്തുന്ന നിൻ സ്നേഹാർദ്രം മറക്കുവാനാകുമോ കണ്ണാ കണ്ണിൻ കുളിരിൽ കണ്ണ് നിറഞ്ഞു മനസ്സിലൊരു മധുരം കമലം വിരിയും പോലെ രാധയും തൻ പ്രിയയോടുമുയർന്നോരു സ്നേഹാർദ്രമാമൊരു സത്യം. ജീ ആർ കവിയൂർ 26 08 2024 

ഏകാന്തതയുടെ തീരത്ത്

നിന്നെയിത്രയേറെ  ഞാനാഗ്രഹിച്ചിരുന്നു ദൂരെ നിന്നുനോക്കി  നിർവൃതി കൊണ്ടിരുന്നു ഇന്നുമെൻ മനസ്സിൽ  ചില്ലിട്ട് നിൻ ചിത്രം  ആരുമറിയാതെ സൂക്ഷിച്ചു പോരുന്നു ഓരോ നിമിഷവും നിന്നെ ഓർക്കുന്നു നിൻ്റെ ഗന്ധമെന്നെ അസ്വസ്ഥനാക്കുന്നു  എൻ്റെ ഹൃദയമിടിപ്പുകൾ നീ കേൾക്കുന്നില്ലല്ലോ  ഓരോ തുടിപ്പുകളിലും നിൻ്റെ നാമം കേൾക്കുന്നു ഏതു വഴികളിൽ നീ  ചുവടു വെക്കുന്നുവോ എൻ്റെ ദൃഷ്ടി അവിടെ ഉണ്ടാവുമല്ലോ പ്രിയതെ  നീയില്ലാതെ ജീവിതം ദുഷ്‌ക്കരമാവുന്നല്ലോ ഇത് സത്യമാണ് ഞാൻ എൻ ഹൃദത്തിൽ തട്ടി പറയുന്നു ഒരുവട്ടമെങ്കിലും നാം വീണ്ടും കണ്ടു മുട്ടുകിലെന്നു ഉള്ള കനവോടെ കഴിയുന്നീ  ഏകാന്തതയുടെ തീരത്ത് ജീ ആർ കവിയൂർ  25 08 2024

ശ്രാവണപ്പൂവേ തുമ്പപ്പൂവേ

ശ്രാവണപ്പൂവേ തുമ്പപ്പൂവേ മാനസസരസ്സിൽ വന്നു നീ  തുമ്പിതുള്ളിക്കളിച്ചാമോദം പൂവിളിയുണർന്നു നാടാകെ മധുരമുയരുന്ന ഓണത്തിൻപുലരി തേടിവന്നോ , ചിരിയുമായി   പുല്കുന്നു നെറ്റിയിൽ കാറ്റേ നീ,  പുലരിയുണർന്നു പാടിയല്ലോ! ഓണപ്പൂക്കളമാകും ജീവിതം   മണ്ണിൽ വിരിയുമ്പോൾ വീണ്ടും   മഴമുകിലിൻ സ്വരത്തിൽ   മണ്ണിനു സ്നേഹമേകി വന്നു മനസ്സിൽ നിറയും ഓർമ്മകളുമായ്, മണ്ണിനോടൊപ്പം മല്ലടിച്ച് ഉത്സാഹത്തോടെ പാടിയാടി, നാടാകെയാഘോഷനിറവോടെ ഓണത്തെ വരവേൽക്കാം!  ജീ ആർ കവിയൂർ 24 08 2024

വിശ്വാസമേ....

വിശ്വാസമേ.... അറിയാതെ വന്ന  ദുഃഖ പേമാരിയിൽ  അണഞ്ഞുപോയൊരു  കളിവിളക്കായി  ആരുമറിയാതെ  പോയ വസന്തങ്ങളും  ശിശിരഹേമന്തങ്ങളും  ഗ്രീഷ്മമായ് തീഷ്ണതയോടെ   ജീവിതവനിയെ മരുഭൂവായ് മാറ്റിയല്ലോ  അതിൽ നിന്നും കൈപിടിച്ച്  ഉയർത്തിയെന്നെ  ആശ്വാസ വിശ്വാസമായി മാറ്റിയത്  നീയല്ലാതെ മറ്റാരുമല്ല  എൻ വിരൽത്തുമ്പിൽ  നിത്യവും നർത്തനമാടും  എൻ അക്ഷര പ്രണയമേ  കവിതേ കവിതേ കവിതേ  ജീ ആർ കവിയൂർ 25 08 2024

പ്രിയയായ്, നീ മാറുമോ?

പ്രിയയായ്, നീ മാറുമോ? നിൻ നിഴലായി മാറി ഞാൻ   നിണമണിഞ്ഞു കാൽപ്പാദങ്ങളിൽ   നിറം മങ്ങാത്തോർമ്മകളാൾ   നയിപ്പുയീ ജീവിത യാത്രകളിൽ എവിടെനിന്നോ കേട്ടു ശബ്ദങ്ങൾ,   സുമധുരം സുന്ദരമായ് വാതിലിനിപ്പുറം   എനിക്ക് മാത്രം കേൾക്കാം   ഹൃദയത്തിൽ നീ എഴുതി വെച്ചൊരു   പ്രണയത്തിന്റെ കഥകൾ നീർത്തു ഓർമ്മകളിൽ ഞാൻ നിന്നെ വരയ്ക്കുന്നു   നിഴൽമിഴികൾ കണ്ടു പ്രണയിക്കുന്നു   നിറങ്ങൾ മായാതെ നിൻ മുഖരാഗം   എന്നിൽ നിറഞ്ഞു, പൂക്കൾ പോലെ കാറ്റിന്റെ താളങ്ങൾ മനസിലിടറി   മധുരമായ് പാടി നീയോടായ്, ഒളിച്ചു   ഈ യാത്രകളിൽ നീയെപ്പോഴുമെൻ   പ്രിയയായ്, നീ മാറുമോ? ജീ ആർ കവിയൂർ 24 08 2024

നിറഞ്ഞൊഴുകുന്നു ആകാശം

നിറഞ്ഞൊഴുകുന്നു ആകാശം നീയറിയാതെ   നിന്റെ നിഴലറിയാതെ   നിന്നെ പിന്തുടർന്നു   നിലാവിലാകെ നിനക്കായ് നിറവിൽ നിന്നൊരു നിശ്വാസം   മിഴികൾ തുറന്നു പകർന്നുവോ   നിശ്ശബ്ദമായി നിന്നെ തേടി   ആകാശം കാണായ് തിരിയുന്നു മഴയിലായ് നനഞ്ഞ് നിന്നൊരു   സ്വപ്നം പോലെ നിറഞ്ഞ് മനസ്സിൽ   പുഴ വഴി നീന്തിയൊളിച്ചു   നീ കാണാതെ ഞാൻ നിന്നെ കണ്ടു നിൻ കൈ തഴുകിയ സ്നേഹത്തിൻ   തരംഗമാകെ മറന്നുപോവെ   ഹൃദയത്തിലൊരു പ്രണയ കൂജനം നിറഞ്ഞൊഴുകുന്നു ആകാശം ജീ ആർ കവിയൂർ 23 08 2024 

അമ്മേ തായെ

അമ്മേ തായെ  ഉയരങ്ങളിൽ നിന്നും  ഉയരങ്ങളിലേക്ക് നീ  എന്നെനയിപ്പു അമ്മേ  എന്നും നീ നയിപ്പു അമ്മേ  എന്റെ ഇല്ലായ്മകൾ അറിഞ്ഞ്  കൈത്താങ്ങായ് കാത്തുകൊള്ളുന്നു  കരുണാമയീ എൻ കാവൽ വിളക്കെ   കലയുടെ കലവറയിൽ നിന്നും നീ കനിയുന്നു നിത്യമെനിക്ക്  ക്ഷതമില്ലാതെ വിരൽത്തുമ്പിൽ  അക്ഷരങ്ങളായി നിൻ നാമങ്ങൾ    പാടി തരുവാനായും നീ  നാവായി തീരുന്നുവല്ലോ അമ്മേ  ജീ ആർ കവിയൂർ  22 08 2024

തേടിയലഞ്ഞു കവിതക്കായ്

തേടിയലഞ്ഞു  കവിതക്കായ് ഓരോ മഴയും പെയ്തൊഴിഞ്ഞു  ഓർമ്മകൾ മാത്രം ഈറനണിയിച്ചു  നോവിൻ നെരിപ്പോട് വെന്തുരുകി  ഇടനെഞ്ചിൽ മിടിച്ചു ഇടക്കയൊന്ന്   തൂലികക്കു പ്രായമേറിയെങ്കിലും തെളിയാതെയായി മനസ്സു മാത്രം  വാക്കുകൾ കവിതയുമായ് പിണങ്ങി വരികൾ കൊഞ്ചനം കാട്ടിമെല്ലെ വീട്ടുകാരും നാട്ടുകാരും പഴിച്ചു വൃദ്ധനായി കാല്പാടുകൾ പിഴച്ചു കാത്ത് കിടന്നു അവസാന വാക്കിനായ് മരവും രണവും മണവുമറ്റ് മരണമെത്തി എഴുതി തീർന്ന വരികൾ തമ്മിൽ അടക്കം പറഞ്ഞു കിട്ടാതെ പോയല്ലോ താമ്ര പത്രവും പെരുമയും പേരും അവസാനം ഒരു പിടി ചാരം മാത്രം പഞ്ചഭൂതങ്ങൾ പഞ്ചഭൂതങ്ങളിൽ ലയിച്ചു പത്രമാസികകളിൽ മത്സരിച്ചു എഴുതി പാവം കവിയുടെ ആത്മാവ് അലഞ്ഞു പുനർജന്മം തേടിയലഞ്ഞു  കവിതക്കായ്  ജീ ആർ കവിയൂർ 22 08 2024 

ഓർമ്മയിലെ പേരുമ

ഓർമ്മയിലെ പേരുമ  ഉള്ളവനെപ്പോഴും ഓണം ഇല്ലാത്തവനെപ്പോഴും നട്ടോട്ടം പാട്ടിൻ്റെ താളം പിടിക്കും വയറും നിറയുന്ന അകക്കണ്ണീരിനുപ്പു രസം ഓണ നിലാവിൻ്റെ  ചാരുത ഊയലാടുന്നോർമ്മയുടെ ബാല്യം പൂവിളിയും തുമ്പി തുള്ളലും  ഗതകാലത്തിൻ മധുരം നിറച്ച്  മാവേലിയും ഓർമ്മകളിൽ എത്തും   ആവശ്യങ്ങൾക്കായി നിലം വിടുമ്പോൾ   പൂക്കളങ്ങൾ തളിരായ്  സന്തോഷം ഒരുമയുടെ പെരുമയിൽ നാളുകൾ കടന്നു  കിണർ നിറഞ്ഞു മഞ്ഞുപാടങ്ങളും   തിരുവോണം കൊണ്ടാടാൻ കൂട്ടായ്മ   സുഗന്ധം നിറച്ച പായസത്തിൻ രുചി   കുടുംബം കാത്തിരുന്ന നാടൻ വിഭവം കന്നി കാളയുടെ മിടുക്കൻ കളി   കുട്ടികൾ സന്തോഷത്തോടെ ചിരിച്ച   പഴയ ഓണത്തിന്‍റെ കാലം   ഇന്നലകളിൽ ഇനി മാത്രമോര്മ. ജീ ആർ കവിയൂർ 21 08 2024 .

നിന്നെ തേടി

നിന്നെ തേടി  കാണാതെ പോയ നാളുകളിൽ   കണ്ണും നട്ടു കാത്തിരുന്നു നിനക്കായ്   കരളിൽ നോവ് പാട്ടുമായ്   നിന്നോർമ്മകൾ കനവ് കണ്ടറിയാതെ പേർത്തിരുന്നു   ഒന്നും വിട്ടുപോയില്ല എനിക്കോ   നിനക്കായ് നടക്കുന്ന വഴികളിൽ   നീ വീണ്ടുമെത്തുമെന്നുള്ള പ്രതീക്ഷ   ഓർമ്മയുടെ പാതകളിൽ  നിന്നെ ഞാൻ തേടുന്നു ഇന്നും കാണാതെയായിട്ടും   എന്നെ നിനച്ചിരിപ്പിൻ ഒരു നിമിഷം   നീ വരും നാളിന്റെ പ്രതീക്ഷ   എന്റെ ഹൃദയത്തിൽ  എപ്പോഴും നിലക്കുന്നു പോയെന്നു പറയാനാവില്ല   ഇവിടെ നിന്നെയായ്  ഞാൻ കണ്ടിരിക്കുന്നു   എല്ലാ ഓർമ്മകളിലും നീമാത്രമാണ്   എന്റെ സ്വപ്നങ്ങൾക്കൊപ്പം നീയുണ്ട്.   ജീ ആർ കവിയൂർ 21 08 2024 

ഓർമ്മകളിൽ മധുരമായി.

ഓർമ്മകളിൽ മധുരമായി. ഞാനൊന്നാദ്യമായ് കരഞ്ഞപ്പോൾ   അമ്മയൊന്നു പഞ്ചിരിച്ചെന്നറിയുന്നു   നിറഞ്ഞ മടിയിൽ പാടി വച്ചു   നിദ്രയിലാഴ്ന്നതും അമ്മയുടെ   ഓർമ്മയിൽ ജീവിച്ചു വളര്ന്നു ഞാൻ   പറവയുടെ കരങ്ങൾ അമ്മയുടെ   ആദ്യനോട്ടത്തിൽ എനിക്ക് കിട്ടിയ   ലോകം മുഴുവൻ അവളുടെ നക്ഷത്ര തിളക്കമുള്ള കണ്ണുകളിലായിരുന്നു   നീരൊഴുക്കിൽ ഒഴുകുന്ന നൗകയെ   പോലെ അമ്മയുടെ ചിറകുകളാൽ   എനിക്ക് കിട്ടിയ പ്രേമവും സ്നേഹവും   ഇനി ഓർമ്മകളിൽ എനിക്ക് മധുരമായി. ജീ ആർ കവിയൂർ 20 08 2024

ജീവിത ചക്രം

അപ്പന് പൂപ്പ് പിടിക്കുമ്പോൾ  അപ്പൂപ്പമാകുന്നു അമ്മ ഊമ ആകുമ്പോൾ  അമ്മൂമ്മ ആകുന്നു ചേട്ടൻ ചേഷ്ടകൾ കാട്ടി അമ്മാവനും ചിട്ടപ്പടി ചിറ്റപ്പനുമൊക്കെയാവുന്നു ചേച്ചിയോ പേരമ്മയും കുഞ്ഞമ്മയുമായി അമ്മായിയും അമ്മായിയമ്മയുമൊക്കെ ജീവിത ചക്രങ്ങൾ തിരിയുമ്പോൾ  ഓരോന്നുമായി മാറുന്നുവല്ലൊ  പ്രകൃതിയുടെ രഹസ്യങ്ങൾ പലതും പരസ്യമാകുമ്പോൾ കാര്യങ്ങൾ  കൈവിട്ടു പോകുന്നുവല്ലോ ജീ ആർ കവിയൂർ 19 08 2024

ഓശാന, ഓശാന, ഓശാന!

ഇനിയെനിക്കൊന്നുമേ വേണ്ട നാഥാ, ശിരസ്സിൽ നിൻ തൃക്കരങ്ങൾതൻ  സ്പർശംമതി, നിൻ കൃപമതി! മോഹങ്ങളാം തിരകൾവന്നെന്നെ തീരത്തുനിന്നു കൊണ്ടുപോകുമ്പോൾ,  നീമാത്രമാശ്രയമെന്നുമെൻ ദൈവപുത്രാ!  മോഹമേറുമെൻ മനസ്സിൻ്റെ യാത്രകളെന്നെ തളർത്തവേ, മരുജലമായി ഞാനറിയുന്നു നിൻ്റെ സാമീപ്യം; അറിയുന്നു നിൻ കരുത്ത് നിത്യമറിയുന്നു നിൻ കരുതൽ! ഇഹപരലോകത്തിലെന്നുമെന്നും  നിൻനാമം മുഴങ്ങട്ടെ; എന്നുമെന്നും മുഴങ്ങിടട്ടെ! മിശിഹാകർത്താവിനോശാന; ഓശാന, ഓശാന, ഓശാന!  ജീ ആർ കവിയൂർ  17/08/2024

ഹൃദയം മുടിക്കുന്നു നിനക്കായ്

ഹൃദയം മുടിക്കുന്നു നിനക്കായ് ജാലകത്തിന് വെളിയിൽ നിന്നും എത്തിനോക്കും നിനക്ക് ജാള്യത അൽപ്പവുമില്ലേ   അമ്പിളികലയെ നിനക്ക് കിനാവിൻ ചിറകുമില്ലേ   മഴത്തുള്ളിയെ പോലെ നിന്റെ ചിരിയിൽ   മയങ്ങി നിൽക്കും രാവിന് കേൾക്കാനാവുമോ കുയിലിൻ വിരഹ ഗാനം നിളയുടെ മണൽപ്പുറത്ത്   നിഴൽ പെയ്തുണർന്ന കാലങ്ങളിൽ   കാറ്റിൻ കലമ്പിൽ ഒഴുകി പൊയി   പ്രണയത്തിന്റെ ചുറ്റുവിളികൾ കാണാതെ നിന്നാൽ ഒരു നിമിഷം   നിഴൽ പന്തൽ തീർക്കും നിൻ നാണം  കാണുമ്പോൾ ആരുമറിയാതെ   എൻ ഹൃദയം മുടിയുന്നു നിനക്കായ് ജീ ആർ കവിയൂർ 17 08 2024 

കർക്കിടകമകന്നു ചിങ്ങം വരവായ്

കർക്കിടകമകന്നൂ,  വരവായി ചിങ്ങം! ചിങ്ങമാസമിങ്ങു വരവായ്   ഓണക്കാലം കൊണ്ടാടാൻ   പൂക്കളമൊരുക്കിനിറയ്ക്കും നാളുകൾ   പുതിയ പാട്ടുകൾപാടും നമ്മളെല്ലാം... തിരുവോണമെത്തും സന്തോഷം നിറയും,   പാട്ടും കളിയും കൂട്ടായ്മയുമുണ്ടാവുന്നേരം,  മാവേലി വരവായി നാടിനു നന്മയേകുമോണം കൊണ്ടാടുവാൻ; ചിരി നിറയ്ക്കുവാൻ! വയനാട്, കിഴക്കുനിന്നെത്തിയ തുയരം   മണ്ണിലെഴുതിയകഥകളെയെങ്ങിനെ മറക്കാതിരിക്കും!   സമൃദ്ധിയും സ്നേഹവും നമുക്കു കൂട്ടായ്   ചിങ്ങമാസം, നന്മയിൽ നാടോടിയ കാലത്തിനോർമ്മയായി.... ജീ ആർ കവിയൂർ 16 08 2024

ഓർമ്മയിലെ പേരുമ

കർക്കിടകമകന്നൂ,  വരവായി ചിങ്ങം! ചിങ്ങമാസമിങ്ങു വരവായ്   ഓണക്കാലം കൊണ്ടാടാൻ   പൂക്കളമൊരുക്കിനിറയ്ക്കും നാളുകൾ   പുതിയ പാട്ടുകൾപാടും നമ്മളെല്ലാം... തിരുവോണമെത്തും സന്തോഷം നിറയും,   പാട്ടും കളിയും കൂട്ടായ്മയുമുണ്ടാവുന്നേരം,  മാവേലി വരവായി നാടിനു നന്മയേകുമോണം കൊണ്ടാടുവാൻ; ചിരി നിറയ്ക്കുവാൻ! വയനാട്, കിഴക്കുനിന്നെത്തിയ തുയരം   മണ്ണിലെഴുതിയകഥകളെയെങ്ങിനെ മറക്കാതിരിക്കും!   സമൃദ്ധിയും സ്നേഹവും നമുക്കു കൂട്ടായ്   ചിങ്ങമാസം, നന്മയിൽ നാടോടിയ കാലത്തിനോർമ്മയായി.... ജീ ആർ കവിയൂർ 16 08 2024

എഴുതി പാടുവാനാവാതെ

നിന്നോർമ്മകൾ എന്നെ  വേട്ടയാടുന്നുവല്ലോ വല്ലാതെ വേട്ടയാടുന്നുവല്ലോ ഹൃദയം ചിതറുന്നു,   നിറമില്ലാതെ രാവുകൾ,    മിഴികൾ തീരയുന്നു    മറവികളിലെവിടെയോ  നീമറഞ്ഞുവല്ലോ എന്നിടങ്ങളിലേക്ക് നീ,   വീണ്ടും വരുമോ?   വിരഹത്തിൻ്റെ നോവിനാൽ  വാക്കുകളില്ലാതെ അലയുന്നു   എഴുതി പാടുവാനാവാതെ ജീ ആർ കവിയൂർ 14 08 2024

കേൾക്കാതെ പോയ പാട്ട്

കേൾക്കാതെ പോയ പാട്ട്  ഇന്നു നീ കേൾക്കുമ്പോൾ  ഓർക്കുന്നുണ്ടോ ആവോ  കഴിഞ്ഞു കൊഴിഞ്ഞ കാലം  കണ്ണുകൾ കൊണ്ടു കഥകൾ മെനഞ്ഞതും ചിറകടിച്ചകന്ന ശലഭങ്ങൾ  മുറിവേറ്റ നോമ്പരങ്ങൾ  പലതും മറന്നുവോ  മധുരമായ് പുഞ്ചിരിച്ച നാളുകൾ  മഴയായി വീണ പൊന്മണികൾ  കണ്ണീർ നനയുമോ ഇപ്പോഴും  പറന്നുപോയ ആ സ്വപ്നങ്ങൾ  വീണ്ടും വരുമോ പൂക്കാലം  പ്രണയത്തിൻ പാട്ടൊരുക്കി  മിണ്ടാതെ നിന്ന നിന്നെ തേടി  ഇന്നും മറക്കുമോ മനസ്സിൽ  വസന്തത്തിൻ ചിറകുകൾ. ജീ ആർ കവിയൂർ 12 08 2024

പുതു സ്വപ്നങ്ങൾ നെയ്യാം

പുതു സ്വപ്നങ്ങൾ നെയ്യാം ത്രിവർണ്ണ പതാകയുടെ ഉത്സവം,  മനസ്സിൽ സ്വാഭിമാനത്തിൻ്റെ ആനന്ദം സത്യാഗ്രഹത്തിൻ്റെ ജ്വാല വീണ്ടും ജ്വലിക്കും   വീരന്മാരുടെ രക്തത്തെ നാം ഓർക്കുമ്പോഴെല്ലാം   ഓരോ നദിയിലും ഒഴുകുന്ന കഥ പറയും   ആകാശം ധീരത വർഷിക്കട്ടെ   ഓരോ  പൗരനും വിജയഗാനം ആലപിക്കണം   നമുക്കെല്ലാവർക്കും മുന്നേറാം സ്‌നേഹം പകർന്നും പ്രതിസന്ധികളെ തരണം ചെയ്തും.    യാത്ര! നവപ്രഭാതത്തിൻ യാത്ര  സ്വാതന്ത്ര്യത്തിൻ യാത്ര ഉയരങ്ങളിലേക്കുള്ള ചുവടുകൾ! മാതൃഭൂമിതൻ പരിമളത്തിൽ വിരിയട്ടെ പൂക്കൾ ആകാശനീലിമയോളം നെയ്തിടാം നവസ്വപ്നങ്ങൾ! ജീ ആർ കവിയൂർ 10 08 2024  

മുളം തണ്ടു മൂളി

മുളം തണ്ടു മൂളി മെല്ലെ   മനസ്സിലുണരുന്നു ആനന്ദം   ഹിന്ദുസ്ഥാനിയിൽ യമനും   കർണാടക സംഗീതത്തിൽ   രാഗം കല്യാണിയും   ഓർക്കാതിരിക്കുവാനാകുമോ   കണ്ണാ നീ നിറച്ച മധുരം   പാടിനീലയിലെ ചന്ദ്രനു   പല്ലവിയമ്പലൻ മടികൊടുത്തൂ   രാധക്കും ഗോപികമാർക്കും നിൻ സംഗീതം ഉണർത്തി മധുരിമ  ഹൃദയങ്ങളിൽ വിരിഞ്ഞത് നിത്യപ്രേമത്തിൻ സാരളൃം ജീ ആർ കവിയൂർ

നീയും ഞാനും എവിടെ

നീയും ഞാനും എവിടെ  ആ ലോകം എവിടെയോ ആയിരിക്കണം    ഞാൻ നിന്നോടൊപ്പം എവിടെയാണ് ഉള്ളത്,    അമ്മയുടെ വാത്സല്യവും സ്നേഹവും എവിടെ,    ഓരോ കോണിലും സുഗന്ധമുണ്ട്.    നീ എന്നോടൊപ്പം പുഞ്ചിരിക്കുന്നിടത്ത്,    നിൻ്റെ ചിരിയിൽ ഞാൻ നഷ്‌ടപ്പെടുന്നു,    നിൻ്റെയും എൻ്റെയും വികാരങ്ങൾ മാത്രം അവശേഷിക്കുന്നിടത്ത്,    അവർ നിശബ്ദതയിൽ പോലും സംസാരിക്കുന്നു.    ദൂരമില്ലാത്ത ലോകം,    എല്ലാ വേദനകളിലും നിൻ്റെ കൈ സ്പർശിക്കുന്നിടത്ത്,    നീയും ഞാനും നമ്മൾ മാത്രമാകുന്നിടത്ത്,    പിന്നെ മറ്റെല്ലാം സ്വപ്നമായി മാറും.  ജി ആർ കവിയൂർ   09 08 2024

താരാട്ടുപാടുവാൻ

താരാട്ടുപാടുവാൻ അമ്മയുണ്ടല്ലോ  തണലായി അച്ഛനുമൂണ്ടല്ലോ  തോളിലേറ്റാനപ്പൂപ്പനുമൂണ്ടല്ലോ  താങ്ങായി നടത്താനമ്മൂമ്മയുമുണ്ടല്ലോ  കണ്ണും പൂട്ടിയുറങ്ങു ഉറങ്ങ്  ആരോ ആരോ ആരാരിരാരോ  ആരോ ആരോ ആരാരിരാരോ  ഉണരുമ്പോൾ അമ്മ ഇങ്കു കുറുക്കിയും  ഉണ്ടേ അപ്പൂപ്പൻ ആനകളിക്കാനും  പല്ലില്ലാ മോണ കാട്ടി ചിരിക്കും  നീയുമമ്മുമ്മയും  അച്ഛൻ വരുമ്പോൾ കൊണ്ടുവരും കൊച്ചുടുപ്പ്   കണ്ണും പൂട്ടിയുറങ്ങുറങ്ങ് തങ്കം  ആരോ ആരോ ആരാരിരോ  ആരോ ആരോ ആരാരിരോ  ഉണ്ണിക്കാൽ വളരേ ഉണ്ണി കൈവളരെ  ഊഞ്ഞാലാട്ടിയും വാലാട്ടി പൂച്ചയും  തത്തമ്മ കിളിയെയും  പൂവാലി പശുവിനെയും കാട്ടിത്തരാം  കണ്ണും പൂട്ടിയുറങ്ങുറങ്ങ് തങ്കം  ആരോ ആരോ ആരാരിരോ  ആരോ ആരോ ആരാരിരോ  ജീ ആർ കവിയൂർ 08 08 2024

നീമാത്രം ചിന്തയിൽ

നിന്നെക്കുറിച്ചെഴുതി പാടുവാൻ എൻ വിരൽ തുമ്പിൽ നിന്നും  അക്ഷരങ്ങളെന്തേ പിണങ്ങിയോ?   എത്ര ശ്രമിച്ചാലുമെന്തേയി ങ്ങിനെ . മണിപ്രവാളം പോലെ നിൻ ചിരി മിഴികളിൽ നിറഞ്ഞു  പകൽ രാത്രി തഴുകിയെങ്കിലും ഓർമ്മകളുടെ നോവുകുഴച്ചു പകലിന്റെയും രാത്രിയുടെയും ഇടവേളയിൽ നിന്നെ ഓർക്കുന്നു  എന്റെ മൗനത്തിൻ കീഴിൽ പാടാനാവാതെ, മനസ്സ് തേങ്ങുന്നു എങ്കിലും നീയരികിൽ ഉണ്ടെന്ന തോന്നൽ നിൻ സ്വരം  കേൾക്കാൻ, മിഴികൾ തുറന്നിട്ടും, നിലാവ് വന്നിട്ടും നീമാത്രം ചിന്തയിൽ '. ജീ ആർ കവിയൂർ 07 08 2024

നീയില്ലാതെ

നീയില്ലാതെ വസന്തമപൂർണ്ണം! അഞ്ജനമില്ലെങ്കിൽ മിഴികളപൂർണ്ണം! പുഞ്ചിരിയില്ലാതെ പൂവെങ്ങനെ വിടരും? പാതിയില്ലാതെ ജീവിതം ധന്യമോ? ശ്രുതിയില്ലാതെ രാഗമുണ്ടോ? സ്വരമില്ലാതെ താളമുണ്ടോ? നൂപുരമില്ലാതെ നൃത്തമുണ്ടോ? സൂര്യനില്ലെങ്കിൽ ചന്ദ്രനുണ്ടോ? സ്വപ്നങ്ങളില്ലാതെ ഉറങ്ങുന്നതെങ്ങനെ? പ്രതീക്ഷയില്ലാതെ ആസ്വാദനമെങ്ങനെ? ഹൃദയമിടുപ്പില്ലാതെ പാടുന്നതെങ്ങനെ? സ്നേഹമില്ലാതെയീ ലോകം നിലനിൽക്കുമോ?  ജി ആർ കവിയൂർ   06 08 2024

നാടൻപാട്ട്.

നാടൻപാട്ട്. തന്നാരോ താനംന്നാരോ താനാരോ തന്നരോ.. ഗംഗ് തന്നാരോ താനംന്നാരോ താനാനാരോ..(2) തിനകൊയ്യുംവയലുകളെല്ലാം തരിശായല്ലോ തത്തപ്പെണ്ണവളിന്നും വന്നില്ലല്ലോ!(2) തണലായത്തണലുകളെല്ലാം  വെയിൽതിന്നുതീർത്തല്ലോ   കുളിരായ കുളിരൊക്കെ, ഓർമ്മകളല്ലോ! (2) മലയാളത്തറവാടുകളോ   മണ്ണായി,മാറീലോ നന്മച്ചിരാതുകളെല്ലാം മങ്ങിയല്ലോ!(2) ഗാനങ്ങൾ പാടാനായ്  കോകിലവും വന്നില്ല! നാടൻ- പാട്ടിൻ്റെ മധുരം മാഞ്ഞും പോയേ!(2) തന്നാരോ താനംന്നാരോ താനാരോ തന്നരോ..  തന്നാരോ താനംന്നാരോ താനാനാരോ..(2) ജീ ആർ കവിയൂർ 06 08 2024

കർത്താവേ യേശുനാഥാ

എന്നുമെന്നും നിഴലായി കൂട്ടായുണ്ടല്ലോ എൻ നാഥാ .... ആപത്തിൽ നിൻ കരങ്ങൾ താങ്ങായി ഉണ്ടല്ലോ ആശ്വാസം എനിക്ക് എന്തോരാശ്വാസം പാപഭാരങ്ങളെല്ലാം നീ ചുമന്നുവല്ലോ നാഥാ  ഗോഗുൽതായിലേക്ക്  വേദനയുടെ മുൾ മുനയിൽ നിൽക്കുമ്പോഴും മൗനമായ്  പ്രാർത്ഥനയിൽ മുഴുകിയവനേ  കർത്താവേ യേശുനാഥാ നിൻ പത്ത് കൽപ്പനയാൽ ലോകം മുഴുവനും മുന്നേറുമ്പോൾ ശാന്തിയും സമാധാനവും ഐശ്വര്യവും  ഉണ്ടാകുമല്ലോ എന്ന പ്രത്യാശ ഇന്നും  എന്നും നൽകുന്നുവല്ലോ എൻ നാഥനെ കർത്താവേ യേശുനാഥാ ജീ ആർ കവിയൂർ 06 08 2024

കണ്ടു നിന്ന് കണ്ണ് നിറക്കുന്നു

പാടുവതാരോ നീയാരോ  പാട്ടിൻ്റെ ഈണം നിറയുന്നു എന്നിൽ ഉതിരും പ്രണയ ഗീതകം  വീണ്ടും മറക്കാതിരിക്കാൻ ആകുമോ നിനക്കെന്റെ ഹൃദയത്തിൽ നിന്ന്   ഓർമ്മതൻ തീരത്ത് കാത്തിരിക്കുന്നു പെയ്ത് പോയ വർഷമേഘങ്ങളുടെ  കണ്ണുനീർ തോരുമുൻപേ നീ ഒന്ന് മടങ്ങി വരുമോയീ മനസാം ഉഷരഭൂവിനു കുളിർ പകരുവാൻ ആടി ഉലയും തിരമാലകൾ അലറി അടുക്കുന്നു തീരമാം നിന്നരികത്തു വന്നു പോകുന്നു വിരഹത്തിന് രാഗവുമായ്  കണ്ടു നിന്ന് കണ്ണ് നിറക്കുന്നു ഞാനും ജീ ആർ കവിയൂർ 04 08 2024

വിഭാതത്തിനായി കാത്തിരിപ്പ്

വിഭാതത്തിനായി കാത്തിരിപ്പ്  നിഴലുമായി നിഴൽ ചേരുന്നു,    നിമിഷങ്ങൾ നീങ്ങുന്നു,    നീ സഞ്ചരിച്ച വഴികൾ    ഇപ്പോൾ പരന്നു കിടക്കുന്നു.  നിഴലിൽ നഷ്ടപ്പെട്ട സ്വപ്നങ്ങൾ പോലെ,    നിൻ്റെ ഓരോ ചുവടും മങ്ങുന്നുണ്ടോ?    അപ്രത്യക്ഷമാകാൻ കാത്തിരിക്കുമ്പോൾ,    എവിടെ പോയി മറഞ്ഞിരിക്കുന്നു?  കാലത്തിൻ്റെ നദീതീരങ്ങളിൽ,    മണൽ ഒഴുകുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു.    ഓർത്തതെല്ലാം മറക്കാൻ,    നിഴൽ ദുഃഖത്തിൽ വസിക്കുന്നു.  മരവിപ്പിക്കുന്ന ആ നിമിഷങ്ങൾ,    മുറിവുകൾ നിറഞ്ഞ ഹൃദയം,    നിലാവിൻ്റെ ഏകാന്തമായ മുള,    ഇപ്പോൾ പ്രഭാതത്തിനായി കാത്തിരിക്കുന്നു. ജീ ആർ കവിയൂർ 05 08 2024

ഭൂമിക്ക് ഭാരമാവാതെ.....

ഭൂമിക്ക് ഭാരമാവാതെ..... സോപാനപ്പടിയിൽ നിന്ന് ഗീതികൾ കെട്ടപ്പോളൊന്നു  അറിയാതെ ഓർത്തു പോയി നിന്നെ ഞാനൊന്നു ഓർത്തുപോയ്  ഇടനെഞ്ചിൽ മിടിക്കും പോലെ നിന്നിൽ നിന്നും ഉതിരുമാ താളം ഇടംവലം തലക്കലിൽ സൂര്യചന്ദ്രന്മാരും ഇഴചേർത്ത് കോർക്കുമാറു ദ്വാരങ്ങളാം പുരാണങ്ങളും വേദങ്ങളുടെ സങ്കൽപ്പങ്ങളായി  നാലു ജീവകോലുകളിൽ  കോർക്കും കുന്നരിയായ് പൊടിപ്പുകൾ അറുപത്തിനാല് കലകളും ചേർന്ന് താളം കൊട്ടുമ്പോൾ  മനസ്സും ശരീരവും സമർപ്പിച്ചു ദേവ സ്തുതി കഴിഞ്ഞു സത്യമുള്ളവയെ ആകാശവും ഭൂമിയിലുംതൊടാതെ  ഇടക്ക് തൂക്കി നിർത്തുന്ന വാദ്യത്തിന്  പേര് ഇടക്ക എന്നല്ലോ പറയുക  ജീ ആർ കവിയൂർ 03 08 2024 

ജയ് ജവാൻ

ജയ് ജവാൻ സൈന്യം വരുന്നു, കരങ്ങൾ നീട്ടി   വയനാടിന്റെ മണ്ണിൽ, ദുഃഖങ്ങൾ തീർത്ത്   വിളികളേട് പടയാളികൾ, രക്ഷയായി   അവതരിപ്പുന്നു നന്മയാകാശത്തിൻ കിനാവുകളായി മലകളിൽ പടയാളികൾ, വീര നക്ഷത്രം പോലെ   സഹായം എത്തുന്ന പാതയിൽ, കരുതലിന്റെ മണം   കൃഷകന്റെ നിലം, ജീവൻ വീണ്ടെടുക്കുന്നു   ഹൃദയത്തിലെ നന്മയുടെ നെടുന്തുള്ളി വഴികളിൽ കണ്ണീരൊഴുകി, മുത്തുകളായി   സൈന്യത്തിന്റെ സ്നേഹം, മനസ്സുകളെ തുടിക്കുന്നു   വയനാട് ജീവിക്കുന്നു, വേദനയില്ലാതെ   അവതരിപ്പുന്നു ജീവിതം,  സ്നേഹിക്കുന്നൂ ധീരരെ നാളെയും ജീ ആർ കവിയൂർ 02 08 2024

ഉള്ളിലുണ്ടെന്ന് നീയെന്നെറിയാതെ

ഉള്ളിലുണ്ടെന്ന് നീയെന്നെറിയാതെ  ഉലകമാകെ ഉഴറി നടന്നുവല്ലോ  ഉലകത്തെ പരിപാലിക്കുന്നോനെ  ഉണ്ണിക്കണ്ണനായവനെ വിഷ്ണോ  ഉറിയിലെ വെണ്ണകട്ടത്തിന് അമ്മ ഉരലിൽ കെട്ടിയിട്ടപ്പോൾ  ഉണ്ണി കണ്ണാ നീ ഉരലും വലിച്ചു കൊണ്ട് ഗോകുലമാകെ നടന്നവനെ കണ്ണാ ഉണ്ണിവായിലെ മണ്ണൂകാണാനമ്മക്കു ഉലകമായ ഉലകം ഉള്ളിലെന്ന്  ഉണ്മയായ പ്രപഞ്ചം മുഴുവൻ  ഉള്ളിലെന്നു കാട്ടി കൊടുത്തവനെ കണ്ണാ ജീ ആർ കവിയൂർ  01 08 2024

നോവാർന്ന നിൻ സ്മൃതികൾ

രാക്കുയിലേ നീ ഏറ്റു പാടുമോ  എൻ വിരഹാർദ്രമാം  ഗാനം  ഋതുക്കൾ എത്രയോ വന്നുപോകിലും  ഒഴിയുകയില്ലയീ നൊമ്പരം  രാപ്പകലില്ലാതെ തീരത്തോട്  കഥപറഞ്ഞ് തേങ്ങുന്ന കടലിന്റെയും മലയെ തൊട്ടുരുമീ അകലും  മഴമേഘങ്ങളുടെ തോരാ കണ്ണുനീർ  കളകളാരവം പൊഴിച്ച് അരുവിയായി നദിയായ്  ഒഴുകി  അങ്ങ് കടലിൽ പോയി  ചേരുമ്പോഴും മാറുന്നില്ല സങ്കടം  അതേ കണ്ണുനീരിനും  കടലിനുമെന്തെ ലവണ രസം  കണ്ണീർ വാർന്നു കുന്നിൻ മടിയിൽ  മണ്ണിൻ  കദന കഥയിത്  ഞാനോര്‍മ്മിക്കുയുന്നു മധുര നോവാർന്ന  നിൻ സ്മൃതികൾ ജീ ആർ കവിയൂർ 01 08 2024

ഭഗവാനെ ഗുരുവായൂരപ്പാ

നിന്നെ തൊഴുതു വലം വച്ചു   വരും നേരം  തോന്നും അനുഭൂതി  എങ്ങിനെ  വിവരിക്കാനറിയില്ല   ഭഗവാനെ ഗുരുവായൂരപ്പാ തൃക്കൈയിലെ വെണ്ണയും  നിൻ മുഖത്തെ പാൽ പുഞ്ചിരിയും  ചന്ദന കർപ്പൂരഗന്ധവും  ശ്രീലകത്തെ പ്രഭാ പൂരവും  മണി കിലുക്കവും  മന്ത്രധ്വനിയുടെയും  ശ്രവണ സുഖത്തിൽ ഞാനെന്നെ തന്നെ  മറന്നുവല്ലോ കണ്ണാ  ഈ കണ്ട രൂപങ്ങളൊക്കെ നിത്യം മനസ്സിൽ കാണാകേണം  നിത്യനിരാമായ നിർമലരൂപ  നിൻ നാമങ്ങൾ പാടി ഭാജിപ്പാൻ  നീ ആയുർ ആരോഗ്യവും സമ്പത്തും നൽക്കീടണേ ഗുരുവായൂരപ്പാ ഭഗവാനേ  ജീ ആർ കവിയൂർ 27 07 2024

ഒഴുകുന്നു പ്രണയ നദി

ഹൃദയം പൊള്ളുന്നു  നിൻ സ്നേഹത്തിൻ്റെ  ഓർമ്മകളിൽ രാത്രികൾ ഉണരും    നിൻ്റെ സ്വപ്നങ്ങളുടെ വാക്കുകളാൽ    കണ്ണിൽനിന്നു മഴ പെയ്യിക്കും    ഓർമ്മകളുടെ വസന്തം   ഹൃദയത്തിൽ ഉദിക്കും    വേർപിരിയലിൻ്റെ മന്ത്രണങ്ങൾ   നിരാശ വർദ്ധിക്കും    നീയില്ലാതെ ജീവിക്കാൻ    സുഗന്ധം ചൊരിയുന്നു  കഴിഞ്ഞ  കാലത്തിൻ സന്തോഷം നിൻ്റെ പേരുമായി  പൊരുത്തപ്പെടുന്നു   എൻ്റെ ഹൃദയം ഉരുകിപ്പോകും   നിൻ്റെ സ്നേഹത്തിൻ്റെ ഓർമ്മകളിൽ വീണ്ടും  ഒഴുകുന്നു പ്രണയ നദി  ജീ ആർ കവിയൂർ 01 08 2024