मौत भी फुरकत में ...അഹമെൻ ഖ്വാജയുടെ ഗസൽ പരിഭാഷ
मौत भी फुरकत में ...
അഹമെൻ ഖ്വാജയുടെ ഗസൽ പരിഭാഷ
മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ
മരണവും അവസാനമുതിർന്നു ചേർന്നുവല്ലോ ...
ഒടുവിൽ ആയി മുഖം മറച്ചത് അഴിഞ്ഞുപോയി
മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ
ആദ്യം ലോകത്തിന് അവസാനമായി
പ്രളയം എന്നു പറഞ്ഞു
എന്തുവേണമെന്നറിയാതെ
ചിന്തിച്ചിരുന്നു പോയി
മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ
ഹാ ഹാ ഹാ
ജീവിതം തിരിഞ്ഞും മറിഞ്ഞും
മാറിമാറി കൊണ്ടിരുന്നു പോയി
മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ .
നിന്റെ പ്രണയം തൊട്ടൂ
എന്റെ ഹൃദയത്തിലായി
ദുനിയാവ് മണ്ണോട്
മണ്ണിൽ ചേർന്നു പോയി
ഇനി എവിടെ ജലം
അത് വറ്റിവരണ്ടു പോയല്ലോ
മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ
നിന്റെ ആരോഗ്യവും
അസ്ഥിരമായി എങ്കിലും
വീണ്ടും അത്
വീണ്ടെടുത്തു സുഖകരമായി
മരണവും വേർപാടിൽ അലിഞ്ഞുചേർന്നുവല്ലോ
രചന അഹമെൻ ഖ്വാജ
പരിഭാഷ
ജീ ആർ കവിയൂർ
Comments