നിദ്രയില്ലാതെ ( ഗസൽ)
നിദ്രയില്ലാതെ ( ഗസൽ )
മിഴിനീർ വാർത്തു വാനവും
തോരാതെ നിന്നു അവളുടെ
നയനങ്ങളും തുള്ളിയിട്ടു
നിദ്രയില്ലാതെ രാവു മുഴുവനും
വരുമെന്നു നിനച്ചിട്ട്
വരവൊന്നും കണ്ടില്ല
വരാതിരിക്കില്ലൊരിക്കലും
വാർത്തിങ്കളുമവനും
ഋതു വസന്തങ്ങൾ
മാറിമാറി വന്നു പോയി
മേനിയാകെ തളിർത്തു
മധുപനെ കണ്ട മാത്രയിൽ
വിടരാൻ വെമ്പി നിൽപ്പു
മുല്ലവള്ളിയിൽ മൊട്ടുകൾ
രാക്കാറ്റു വന്ന് കാതിൽ
മൊഴിഞ്ഞു കിന്നാരം
മിഴിനീർ വാർത്തു വാനവും
തോരാതെ നിന്നു അവളുടെ
നയനങ്ങളും തുള്ളിയിട്ടു
നിദ്രയില്ലാതെ രാവു മുഴുവനും
ജീ ആർ കവിയൂർ
27 02 2023
Comments