എന്റെ പുലമ്പലുകൾ - 94
എന്റെ പുലമ്പലുകൾ - 94
ഇന്ന് ചിലർ വിരൽ ചൂണ്ടുന്നു
ഒരിക്കൽ ഞാൻ കൈനീട്ടി യാചിച്ചിരുന്നവരോട്
കുറച്ചുനാൾ മൗനമായി
ഇരുന്നു നോക്കി
കൂടെ ചിരിച്ചവരൊക്കെ
പേര് തന്നെ മറന്നിരിക്കും
സഞ്ചാരം വളരെ കുറച്ചു നാൾ
മാത്രം ഉണ്ടായിരുന്നു നിന്റെ കൂടെ
ഓർമ്മയായിരിക്കുന്നു നീ
ജീവിതത്തിൽ ഉടനീളം
നിനക്കായി എത്രയോ
പേരെ ഞാനയകറ്റി
ഒരുപക്ഷേ അകറ്റിവരുടെ
ശാപം ആകാം
എന്റെ എഴുത്തുകൾ വേറിട്ടതാണ്
ആർക്കുവേണ്ടി എഴുതുന്നുവോ
അവർക്ക് ഇതേപ്പറ്റി അറിവ് തന്നെയില്ല
ഒരുപക്ഷേ അവർക്ക് ഞാൻ കടന്നുപോകുന്നത്
വരെ കാത്തിരിക്കാം
എന്നാൽ എന്നെ തടഞ്ഞതുമില്ല
സത്യമായ പ്രണയം കുറച്ചു നിമിഷങ്ങളെ കാണുകയുള്ളായിരിക്കും
എങ്കിൽ ജീവിതകാലം
മുഴുവനും അതിന്റെ
ഓർമ്മകൾ വേട്ടയാടുന്നല്ലോ
ഒരു മാറ്റവുമില്ല നീ കരയുകയോ കരയാതിരിക്കുകയോ ചെയ്താലും എൻ ഹൃദയത്തിൽ ഒരു വ്യത്യാസവുമില്ല നീ ഉണ്ടായാലും ഇല്ലെങ്കിലും
ജീ ആർ കവിയൂർ
27 02 2023
Comments