ഗാനമായി ( ഗസൽ )

ഗാനമായി ( ഗസൽ )

നിൻ മിഴിയിൽ നിറയുന്നത്
എൻ മൊഴികളിൽ വിടരുന്ന  
വിരഹ നോവിൻ വേദന
വരികളിൽ നിറയുന്നു ഗസലീണം 

വേദികൾ പലതും മാറി മാറി 
തേടുന്നു നഷ്ടപ്പെട്ട മധുരമേ 
പാടുംതോറും ഏറുന്നു സന്തോഷം 
പിടി തരാതെ വഴുതി അകലുന്ന പ്രണയമേ 

എന്നെ നീ വൈരാഗിയാക്കി 
നിന്നെക്കുറിച്ചു ജപമാലയിൽ 
മന്ത്രിക്കും നാമങ്ങളൊക്കെ
ഇന്ന് ഭക്തിയാൽ നിറയും ഗാനമായി 

ജീ ആർ കവിയൂർ 
04 02 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “