जाने वाले ओ जाने वाले लिरिक्स -ഗുലാം അലിയുടെ ഗസൽ പരിഭാഷ
जाने वाले ओ जाने वाले लिरिक्स -
ഗുലാം അലിയുടെ ഗസൽ പരിഭാഷ
പോകുന്നവരെ എൻ്റെ ഓരോ ചിന്തകളിലും ഉണ്ടാവാണെ
ഇങ്ങനെയാണോ ഇപ്പൊൾ കുടെ ഉള്ളത് അതുപോലെ ഉണ്ടാവുമല്ലോ എപ്പോഴും
ആഗ്രഹങ്ങൾ ഏറുന്നുവല്ലോ വിട്ടകന്നു പോകുമ്പോൾ
നീ എൻ കൂടെ ഉണ്ടെങ്കിൽ എല്ലാത്തിലും ശ്രദ്ധയുണ്ടാവുമല്ലോ
ഓരോ ഋതുക്കളിലും എനിക്കായി നിൻ സുഗന്ധം അയക്കണെ
നിൻ്റെ സുഗന്ധമില്ലാതെ കഴിയാനാവില്ല
വെളിച്ചമായി ഇറങ്ങി വരണമേ ഓരോ രാവിലും എനിക്കായ് നീ
ആകാശത്ത് സൂര്യനോട് ഒപ്പം എനിക്ക് നീ തുണയായി ഉണ്ടാവണെ
പൂവുകൾ അയക്കുമല്ലോ ഒഴുകുന്ന നദിയിലൂടെ
പറ്റുമെങ്കിൽ നീ പോയിട്ട് നിമിഷങ്ങളോളം
എൻ്റെ തീരത്ത് തുണയായി ഉണ്ടാവണെ
രചന ആലാപനം ഗുലാം അലി
പരിഭാഷ ജീ ആർ കവിയൂർ
Comments