രാധാ വിരഹം

രാധാ വിരഹം 

പറയാതെ പോയി 
നീ യാത്രാമൊഴികളും 
പതറാതെ മനസ്സിനെ 
പലവുരു പറഞ്ഞാശ്വസിപ്പിച്ചിട്ടും 

അടങ്ങുന്നില്ല എൻ
അടങ്ങാത്ത നെഞ്ചിലെ 
നോവ് , വിരഹ നോവ് 
മധുരം നിറഞ്ഞ നോവ് 

മധുരക്കിനാവിന്റെ
മാസ്മരലഹരിയിൽ 
മയങ്ങുന്നമണി വർണ്ണാ
മായാത്തവർണ്ണത്തിൽ 
ചാലിച്ചുനീയെന്റെ
മധുമാസ പൗർണ്ണമിക്കഴകേകൂ
ഈ രാധയെ കൈവിടാതെ 
നിൻ മാറോടു ചേർത്തീടു 

ജീ ആർ കവിയൂർ
07 02 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “