മുരുകാ ശരണം

മുരുകാ ശരണം

തങ്കഭസ്മ കുറിയണിഞ്ഞ് 
വെള്ളിവേലുമേന്തി 
മയിലേറി വരും 
മുരുകാ മനമുരുക ശരണം 

തിങ്കൾക്കല ചൂടിയവനുടെ 
തിരുമകനേ ശരണം 
പാർവതിക്ക് അരുമയാം 
പടിയാറും കടന്നവനെ ശരണം ശരണം 

ഗണപതിക്ക് സോദരനെ 
ഗരിമയെല്ലാം നൽകുവോനെ 
ഗിരിജാ സുധനെ 
ഗമിക്കുക മനതാരിൽ നിത്യം 

വള്ളി മണവാളാ
പഴനിമല വാസ 
പടിയായിരത്തിയെട്ടു 
കേറി വന്നു തൊഴുന്നെൻ

ജീ ആർ കവിയൂർ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “