ഇല്ല ഞാൻ എങ്ങോട്ടും
ഇല്ല ഞാൻ എങ്ങോട്ടും
വേണ്ട മക്കളെ ഞാനില്ല
ഈ അച്ഛനുറങ്ങും മണ്ണും
പിന്നെ അന്തിത്തിരിയും
നിറസാന്നിധ്യമാം മണവും
വിട്ടില്ല ഒരിടത്തേക്കും
യാത്ര ചെയ്യുവാൻ ഒട്ടും
വയ്യാതായിരിക്കുന്നേറെ
സഞ്ചരിച്ചതല്ലേ പണ്ട്
വിദ്യാലയവും വീടും വിട്ട്
എങ്ങോട്ടും വേറെ
പോകുകയുമില്ലായിരുന്നു
മുക്കൂട്ടിന്റെ മണവും
കഷായ കൂട്ടും
തേച്ചു കുളിയും
ഈ നാടും ദേശ ദേവനെയും വിട്ട്
എങ്ങോട്ടുമില്ല ഞാൻ
അമ്മയ്ക്ക് ശീതീകരിച്ച മുറിയോ
വാഹനമോ ഒന്നുമേ പഥ്യമല്ല
ഇവിടെ ഈ തറയോട് പാകിയ തറയും
ഓടുമേഞ്ഞ പുരയും പിന്നെ
കഞ്ഞിയും പയറും
രാമനാമ ജപവും
അല്ലാതെ വേറൊന്നുമേ വേണ്ട
വേണ്ട മക്കളെ ഇല്ല
ഞാനീ അച്ഛനുറങ്ങും
മണ്ണുവിട്ട് എങ്ങോട്ടേക്കും
ജീ ആർ കവിയൂർ
19 02 2023
Comments