പാരടി അവലംബം ഗാനം മുടിപ്പൂക്കള്‍ വാടിയാലെന്തോമനേശ്രമം ജീ ആർ കവിയൂർ
മിഴിപ്പൂക്കള്‍ നിറഞ്ഞന്തോമനേ
നിൻ മൊഴിപ്പൂക്കൾ കേൾക്കാൻ
കൊതിയെറുന്നോമനേ
മുഖമൊട്ടുകൾ വാടരുതെന്നോമനെ
മനസ്സിൽ വിരിയും സ്വപ്നങ്ങളെന്തോമനേ
മധുപൻ വന്നീലെയോമനെ
കരിവളകളെങ്ങിനെ ഉടഞ്ഞു ഓമനേ
കാലിലെ കൊലുസ്സും കാതിലെ ലോലാക്കും
കിലുങ്ങാത്തെന്തെ ഓമനേ
കണ്ണുകൾ കലങ്ങിയതെന്തെ പിണക്കമാണോ ഓമനേ
കാണുവാൻ നിന്നെ, കണ്ട് താലി കെട്ടി
കൊണ്ടുപോകാനായിയാരും വന്നില്ലേ ഓമനേ
കനകാഭരണവും കൈനിറയെ ധനവുമില്ലാഞോ
മിഴിപ്പൂക്കള്‍ നിറഞ്ഞന്തോമനേ
നിൻ മൊഴിപ്പൂക്കൾ കേൾക്കാൻ
കൊതിയെറുന്നോമനേ
പാരടി
അവലംബം ഗാനം
മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ
ശ്രമം ജീ ആർ കവിയൂർ
Comments