वो कभी मिल जाएँ तो क्या कीजिए ..ഗുലാം അലിയുടെ ഗസൽ പരിഭാഷ

वो कभी मिल जाएँ तो क्या कीजिए ..
ഗുലാം അലിയുടെ ഗസൽ പരിഭാഷ 

അവളെ ചിലപ്പോൾ കണ്ട് മുട്ടുകിൽ എന്ത് ചെയ്യും 
രാവും പകലും നോക്കാതെ സൗന്ദര്യം കാണുക
നിലാവുള്ള  രാത്രികളിൽ ഓരോ ഓരോ പൂക്കളെയും
നിസ്വാർത്ഥയോടെ  ചൊല്ലിപറഞ്ഞു  നമസ്കരിക്കുക 
ജീവിതം മുഴുവൻ ആഗ്രഹങ്ങളാൽ നിറയാതെ ഇരിക്കട്ടെ 
ആഗ്രഹിക്കുക ആജീവനാന്തം അവളെ കുറിച്ച്
ഓർത്തു പ്രണയ വർണ്ണങ്ങളിൽ മുങ്ങി 
നിലാവുള്ള രാത്രിയിൽ കണ്ണുനീർ വാർക്കുക
ചോദിച്ച് അറിയുവാൻ തുടങ്ങട്ടെ അവൾ
നിസ്വാർത്ഥയെ നീയേ പറയുക എന്ത് ചെയ്യണമെന്ന്
ഞാനോ അവളുടെ സ്നേഹം ലഭിക്കുവാൻ അർഹതണ്ടോ  എന്നു അറിയില്ല 
എന്തിന് ചില പീഡകരെ കുറിച്ചു പരാതിപ്പെടണം 
എന്തിന് നിങൾ പ്രയണയ ദുഃഖങ്ങൾ സഹിക്കണം എനിക്കായ്
താങ്കൾ തന്നെ ഇതിന് ഒരു ചിൽസ കണ്ടെത്തി ചെയ്യുക
 പറയപ്പെടാറുണ്ട് താരകങ്ങൾ എൻ്റെ 
കാവ്യ ശകലങ്ങൾ കേൾക്കാറുണ്ടെന്ന്
ഈ വിധം എന്നെ ഇകഴ്ത്തി കാട്ടരുതെ 

രചന ആലാപനം ഗുലാം അലി 
പരിഭാഷ ജീ ആർ കവിയൂർ 
16 02 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “