അനുഭൂതി (ഗസൽ)
അനൂഭൂതി (ഗസൽ)
കണ്ണിൽ നിന്നും മറയുന്നതു വരേയ്ക്കും
നോക്കിനിന്നു കണ്ണീരോടെ ഞാൻ
ഇന്നലെയും നീ വന്നെൻ
കനവിലായ് ചിരിതൂകി നിന്നു
ആആആആ
ഓർത്തെടുത്തു ഞാനതൊക്കെ
കുറിച്ചുവെച്ചു അക്ഷരക്കൂട്ടായി
കവിതയായി എഴുതി പാടുമ്പോൾ
മനസ്സിൽ വല്ലാത്തൊരു ആനന്ദം
ആആആആആ
ഋതുക്കൾ മാറിമാറി വന്നു പോകിലും
മറക്കാതെ നിന്നോർമ്മകളിലിന്നും
എന്നെ പിന്തുടരുന്നു അല്ലോ
വിജനതയിലിരുന്നു വിങ്ങിപ്പൊട്ടി
കരയുവാൻ വല്ലാത്തൊരു
അനുഭൂതിയായ് മാറുന്നുവല്ലോ പ്രിയനേ
ജീ ആർ കവിയൂർ
12 02 2023
Comments