വിരഹമേ (ഗസൽ)

വിരഹമേ (ഗസൽ)

നീരദകന്യകമാരകന്നു
നിഴൽപോയ് നിലാവുദിച്ചു
നിദ്രയില്ലാനിമിഷങ്ങളിലൊക്കെ
നിന്നോർമ്മകളെന്നെ മദിച്ചു
വേട്ടയാടിക്കൊണ്ടേയിരിന്നു

ആ ആ ആ ആ

വിരലുകൾക്കിടയിലമർന്നു 
വിങ്ങലാൽ  തൂലികയും 
വിതുമ്പി കടലാസും 
വിരഹിയാമീ ഞാനും

ആ ആ ആ ആ

കടന്നകന്ന വർണ്ണവസന്തങ്ങളും
കണ്ട കിനാവിൻതിരമാലകളും
കടലിൻനാവുകളുടെ പരിഭവങ്ങൾ
കഴിയില്ല ഇനിയാവില്ലയീയേകാന്തത 

ജീ ആർ കവിയൂർ
24 02 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “