വസന്തം വിരുന്നു വന്നുവല്ലോ
വസന്തം വിരുന്നു വന്നുവല്ലോ
സുഗന്ധം പകരും നിന്നോർമ്മകളിൽ
വസന്തം വിരുന്നു വന്നതുപോലെ
ഗ്രീഷ്മചൂടിൽ വിടരാൻ
വിതുമ്പും ഒരു പനിനീർ പുഷ്പം
മഴ കാത്തു നിൽക്കുന്നുവല്ലോ
മിഴിയിണകളിലുതിരും നീർക്കണം
മൊഴികളായി മാറുന്നുവല്ലോ
മധുര നൊമ്പരം പകരുന്നുവല്ലോ
നിഴൽ നിലാവിന്റെ തലോടലാൽ
നീയെൻ ചാരത്തുള്ളതുപോലെ
അറിയുന്നു ഞാൻ നിൻ സാമീപ്യം
എൻ വിരൽത്തുമ്പിൽ വിടരും കവിതേ
ജീ ആർ കവിയൂർ
Comments