ലക്ഷ്യത്തെ പ്രാപിക്കാം
ലക്ഷ്യത്തെ പ്രാപിക്കാം
ആകാശഗംഗയുടെ ചുവട്ടിലായ്
അരുണ ചന്ദ്രോദയങ്ങൾക്ക് സാക്ഷിയായ്
ആത്മപരമാത്മലയനങ്ങൾക്കൊരുങ്ങിനിൽക്കും
ആനന്ദതുന്തിലമാം ജീവൻ കണികകളെ
അറിയുക ഉന്മാദങ്ങളൊക്കെ
അറിവിന്റെ നികുംഭല തുറന്ന്
ആർജിക്കുക അമൃതൊഴുകും
ജ്ഞാനാഗ്നിയെ അറിയുക അറിയുക
വിവേചന ബുദ്ധിയോടെ
വിചിന്തനം ചെയ്തു
കർമ്മസംസ്കാരത്തെയറിഞ്ഞ്
കരുത്ത് ആർജിച്ച് ലക്ഷ്യത്തെ പ്രാപിക്കാം
ജീ ആർ കവിയൂർ
Comments