എന്തെ വിട്ടകലുന്നു
എന്തേ വിട്ടകലുന്നു
എപ്പോഴൊക്കെ നിന്നെ കാണുമ്പോഴായ്
തോന്നാറുണ്ട് ലോകം എത്ര സുന്ദരമാണെന്ന്
ഓരോ തവണയിലും നിൻ വഴിത്താരകളിൽ നിൽക്കുമ്പോൾ കാത്തു നിന്നു ഞാനെന്നെ തന്നെ
കഷ്ടപ്പാടുകൾ കുറഞ്ഞുവന്നു
സ്വന്തം ബന്ധങ്ങളിൽ നിന്നും
ലഭിക്കണമെന്ന കാര്യം
വേണ്ട എന്ന് നിനച്ചപ്പോഴായ്
അറിയുന്നു ഞാൻ നീ
ഏറെ പഠിപ്പിച്ചു
ഉന്നതസ്ഥാനത്തായെന്ന്
എന്നാൽ ഒന്നു മനസ്സിലാക്കുക
ഞാനെന്തോ പറയുവാൻ ആഗ്രഹിക്കാത്തതൊക്കയും
ചിരിക്കാറുണ്ട് നിത്യവും
എന്നാൽ സന്തോഷിച്ചിട്ട്
നാളുകളായല്ലോ
എഴുതാത്ത കടലാസ്സുകളിൽ
എന്താണ് തേടുന്നത്
മൗനമാർന്ന മറുപടിയല്ലോ
എപ്പോഴാണ് മനസ്സിലാക്കുന്നത്
സ്വന്തം ജീവിതാനുഭവത്തലല്ലോ
ചിരിക്കാറുണ്ട് എന്നാൽ
മനസ്സിലേറെ നോവുകൾ ആണ്
ഓർമ്മകളിൽ നിന്റെ ഹൃദയത്തിൻ
നോവുകളറിയുന്നുവല്ലോ
ഭാഗ്യം എന്തെയെന്നെ പരീക്ഷിക്കുന്നത്
വേദനകൾ ഹൃദയമിടിപ്പുകളെറ്റുന്നു
ഒരിക്കലും നിന്നെ അകറ്റി നിർത്തിയിട്ടില്ല
മനസ്സിൽ നിന്നും പിന്നെ നീ എന്തിന്
എന്നെ ഇങ്ങനെ വിട്ടകലുന്നു
ജീ ആർ കവിയൂർ
23 02 2023
Comments