കണ്ടുവോ അവളെ ( ഗസൽ )

കണ്ടുവോ അവളെ ( ഗസൽ )

ആആആആആആ

കുന്നും മലയും താഴ്വാരങ്ങളും
 കടന്നു വരും നിലാവേ .
നീ കണ്ടു അവളെ 

മൊഞ്ചും മൊഴിയും ഉള്ളൊരു പഞ്ചവർണ്ണക്കിളിയെ കണ്ടുവോ 
കാറ്റേ നീയും 

കളകളാരവത്താൽ ഒഴുകും
അരുവികളെ നിങ്ങളും കണ്ടുവോ കളമൊഴിയാം അവളെ

വെള്ളി പാദസ്വരവുമായി ഒഴുകും
 മലരികളെ നിങ്ങളും അറിഞ്ഞോ 
അവളുടെ പദചലനം 

കളകാഞ്ചി പാടി 
കാക്കയുടെ കൂട്ടിൽ മുട്ടയിടും 
കുയിലേ നീയും കേട്ടുവോ അവളെ 

തണൽ വിരിയിക്കും
മാമരങ്ങളെ നിങ്ങൾ അറിഞ്ഞോ
അവളുടെ സാമീപ്യം 

അറിയിക്കുക  നിങ്ങൾ എല്ലാവരും 
അവളെ എന്റെ പ്രാണയ നൊമ്പരം 
എന്റെ വിരഹ വേദന 

ആ ആ ആ ആ ആ 

ജീ ആർ കവിയൂർ 
16 02 2023 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “