ഇവിടെ ഇനി എത്ര നാൾ
ഇവിടെ ഇനി എത്ര നാൾ
ഏറെ നേരമായ്
മാറ്റൊലി കൊള്ളുന്നു, മൗനം!
എവിടെയോ നിന്നാരോ
വിളിക്കും പോലെ
കാറ്റ് കടന്നുപോയി
ഇലകളനങ്ങി
മറ്റൊന്നുമനങ്ങിയില്ല
അവൾ വന്നു
എന്റെ നഗരത്തിൽ
എന്നാൽ കാണാതെ അകന്നു
ആ പ്രണയവും നിന്റേതായിരുന്നു
പിണക്കവും പരിഭവവും നിന്റേത്
ഞാനെന്റെ നിരപരാധിത്വവും
അതിന്റെ കണക്കുകളും ആരോട് ചോദിക്കും
ആ പട്ടണവും നിന്റേതായിരുന്നു
ആ കോടതിയും നിന്റേതായിരുന്നു
എന്തെന്നില്ലാത്ത പ്രണയമായിരുന്നു മഴത്തുള്ളികൾക്ക് ഈ ഊഷര ഭൂമിയോട്
വെറുതെയല്ല പലരും ഈ സ്നേഹത്തിൽ വഴുതിവീഴുന്നത്
നിന്നെ നോവുകളുടെ തീരത്ത് എങ്ങിനെ അടുപ്പിക്കും
വേദനകളെ പങ്കുവെച്ചില്ലയെങ്കിൽ
നിനക്ക് എങ്ങനെ സമാധാനം ലഭിക്കും
നിന്നോർമ്മകളിൽ മുഴുകി
ഞാന്നെയുമീ ലോകത്തെ
തന്നെ മറക്കുന്നു
ആഗ്രഹത്തിന്റെ മധുര സ്മരണയിൽ
എല്ലാം മറക്കുന്നുവല്ലോ
അല്ലയോ ജീവിതമേ നീ
എന്തേ എന്നെ ഇങ്ങനെ
പഠിപ്പിക്കുവാൻ ഒരുങ്ങുന്നു
എനിക്ക് ഏതു യുഗങ്ങളാണ്
ഇവിടെ ജീവിക്കുവാൻ ഉള്ളത്
ജീ ആർ കവിയൂർ
22 02 2023
Comments