പറയാതെ പോയത് (ഗസൽ)
പറയാതെ പോയത് (ഗസൽ )
നിന്നെക്കുറിച്ച്
എഴുതി പാടുവാൻ
എത്ര ശ്രമിച്ചിട്ടും
ആവുന്നില്ലല്ലോ
അവസാനമെൻ
തൂലികത്തുമ്പിൽ
നീ ഒരു കവിതയായ്
വിരിഞ്ഞു വന്നു
ആരും കാണാത്ത
നിൻ മിഴികളെ
വരയ്ക്കുമ്പോൾ
എനിക്ക് വല്ലാത്തൊരു
അഭിനിവേശം
പലവട്ടം പറയുവാനാവാതെ
പലവരൂ വന്നു നിന്നരികിൽ
പറന്നങ്ങു പോയല്ലോ കാലവും
പഴിക്കുക ഇനി ആരെ അറിയില്ല
ജീ ആർ കവിയൂർ
26 02 2023
Comments