ത്രിക്കുരട്ടിയിൽ വാഴും
ത്രിക്കുരട്ടിയിൽ വാഴും
തൃക്കണ്ണാ ഭഗവാനെ
തൃപ്പാദം തൊഴുന്നേൻ
തൃക്കൺ പാർത്ത്
അനുഗ്രഹിക്കേണമേ
ശാന്ത സ്വരൂപനായി
ധ്യാനത്തിൽ അമരും ഭഗവാനെ
പ്രശാന്തിയേകുന്നു നീ എപ്പോഴും
ശിവരാത്രി നാളിൽ
നൃത്തം കണ്ടു തൊഴാൻ
എത്തുന്നു ഭക്തർ അനേകം
ക്ഷിപ്ര കോപിയും ക്ഷപ്ര പ്രസാദിയുമായ
അവിടുത്തെ തിരുമുന്നിൽ
ആടാറുണ്ട് കുചേലവൃത്തവും
ബാലിജയം കഥകളി ഭഗവാനെ
ജിആർ കവിയൂർ
11 02 2023
Comments