നാളെ വരുമല്ലോ
നാളെ വരുമല്ലോ
ഇന്നു നൊമ്പരങ്ങളുണ്ടെങ്കിൽ എന്താണ്
നാളെ വരുമല്ലോ സന്തോഷത്തിന് ദിനങ്ങൾ
നിന്റെ വേദനകൾ സന്തോഷമാകുമ്പോൾ
മറക്കരുത് വന്ന വഴികളൊക്കെ
ഓരോ വേദനകളുടെ നിഴലുകളും
ഹൃദയത്തിൽ നാളെ വേനൽ മഴയാകും
നന്മകളുടെ കൈ പിടിച്ചു മുന്നേറുക
തിന്മകൾ താനെ വഴിമാറുമല്ലോ
മനക്കരുത്ത് ഉണ്ടെങ്കിൽ ഏതു വഴിതെരണികളും തരണം ചെയ്യാം
മൗനം വിടുക ജയം നിനക്ക് തന്നെ
മുന്നേറുക മുന്നേറുക ജീവിതമേ
ഇന്നു നൊമ്പരങ്ങളുണ്ടെങ്കിൽ എന്താണ്
നാളെ വരുമല്ലോ സന്തോഷത്തിന് ദിനങ്ങൾ
ജീ ആർ കവിയൂർ
04 02 2023
Comments