നിനക്കായ് കേഴുന്നു
നിനക്കായി കേഴുന്നു
കളിവാക്കു പറഞ്ഞു നീ
കുളിർ പകർന്നില്ലേ?
കരളിൽ സുഖം നൽകി
കടന്നകന്നു പോയില്ലേ
കാലമെത്ര കഴിഞ്ഞിട്ടും
കനവിന്റെ വാതിലിൽ വന്ന്
കണ്ടകന്നു പോകുന്നുവല്ലോ
കഴിയുവാൻ ആവുന്നില്ല നീയില്ലാതെ
കനവിൽ മായു മായുന്നുവല്ലോ
കമനീയമാം നിൻ രൂപം
കാണുവാനെറെ കൊതിച്ചു പോകുന്നു
കാമിനി നിന്നെ ഇനിയെന്ന്
കാണുമോ ആവോ
വിജനതയിലിരുന്നു
വിങ്ങിപ്പൊട്ടി കരയുവാൻ
വളരെ നല്ലതായി തോന്നുന്നു
വർഷങ്ങൾക്കു മുന്നേ നാം
വല്ലാത്ത പ്രണയത്തിൽ ആയിരുന്ന
നിമിഷങ്ങളെ ഓർത്ത് ഇന്ന്
വിമ്മിക്കരയുന്നു ഞാനിന്നും
ജീ ആർ കവിയൂർ
12 02 2023
Comments