അനുഭൂതിയായ് (ഗസൽ)
അനുഭൂതിയായ് (ഗസൽ)
എൻ സ്വപ്ന
ജാലക പഴുതിലൂടെ
നിലാവിനോടൊത്ത്
വസന്തത്തിൻ തേരിലേറി
നീയും വന്നില്ലേ പ്രിയതേ
സന്താപ സന്തോഷമല്ലോ നീ
എൻ്റെ ശാസ നിശ്വാസവും
എൻ ജീവിത ആനന്ദമോ
എൻ സിരകളിൽ പടരും
ലഹരാനുഭൂതിയോ നീ
നീ എൻ അഭിനിവേശവും
അവസാനമാം പ്രണയവും നീയല്ലോ
നീ എൻ്റെ ജീവനും പ്രാണനും നീ
എൻ ആശ്വാസവും വിശ്വാസവും നീ
ആ ആ ആ ആ ആ
എൻ സ്വപ്ന
ജാലക പഴുതിലൂടെ
നിലാവിനോടൊത്ത്
വസന്തത്തിൻ തേരിലേറി
നീയും വന്നില്ലേ പ്രിയതേ
ജീ ആർ കവിയൂർ
Comments