നഷ്ടപ്പെടുത്തിയത്
നഷ്ടപ്പെടുത്തിയത്
ഈ ബന്ധത്തിന് ഒരു പേരില്ല
എന്നിരുന്നാലും നീ എനിക്ക്
ഏറ്റവും പ്രിയപ്പെട്ടതാണ്
നിന്റെ ഇടവഴികളിലൂടെയുള്ള
നടത്തമിന്നുമെനിക്കൊർമ്മയുണ്ട്
ഞാനൊരു വൈമാനികനോ
ലോക സഞ്ചാരിയോ അല്ല
എന്നിരുന്നാലും എന്റെ തേടലുകൾ
അപാരവും വർണ്ണനാതീതമായിരുന്നു
അത് എന്റെ പ്രണയമാണ്
അല്ലാതെ നിർബന്ധമല്ല
അവളെന്നെ ഇഷ്ടപ്പെടുകയോ എന്റേതായി മാറുകയോ ഒന്നും എനിക്ക് ബാധകമല്ല
നീയില്ലാതെ എന്റെ സന്തോഷങ്ങളും ആഘോഷങ്ങളും അപൂർണ്ണമാണ്
ഒന്നാലോചിക്കുക നീ എനിക്ക് എത്രമാത്രം ആവശ്യമെന്ന്
നീ പറയുമായിരുന്നു നിന്നെ കണ്ണ് നിറച്ച് കാണണമെന്ന്
ഞാൻ കണ്ണുനിറക്കാറുണ്ട് പക്ഷേ
എനിക്ക് നിന്നെ കാണാനായില്ല
എന്റെയും നിന്റെയും പ്രണയങ്ങൾ തമ്മിൽ ഏറെ വ്യത്യാസമായിരിക്കുന്നു
നീ ആരെയോ പ്രണയിക്കുമ്പോൾ അയാൾ വേറെ ആരെയോ പ്രണയിക്കുന്നു
ഒരു ദിവസം നമ്മളിരുവർക്കും നമ്മെ നഷ്ടമിയിടും
അവൻ നിന്നെ ഓർക്കുന്നില്ല
എങ്കിൽ ഞാനും എന്തിനും ഓർക്കണം
സൂക്ഷിക്കുക സ്വയം നീ നിന്നുടെ കാര്യങ്ങൾ
ശ്രദ്ധിക്കണം
എനിക്ക് എന്തോ ഭയം തോന്നുന്നുവല്ലോ
നിനക്കെന്തോ സംഭവിക്കുമെന്ന്
ഞാനിന്ന് നഷ്ടമാക്കിയത് എന്റേതല്ലായിരുന്നു എങ്കിലും അവൻ നഷ്ടപ്പെടുത്തിയത് അവന്റേതായിട്ടുള്ള നിന്നെയാണ്
ജീ ആർ കവിയൂർ
18 02 2023
Comments