നീ എന്തേ വന്നില്ല
നീ എന്തേ വന്നില്ല
മഞ്ഞുവീണ വഴികളിൽ
മനം തേങ്ങി നിന്നു
നിഴലാം നിലാവേ
നീയെന്നരികിൽ നിന്നുമകന്നുവോ
മാരിക്കാർ മുകിലാർന്ന മാനം
മാരിവില്ലു വിരിഞ്ഞ നേരം
മയിലാടും കുന്നിറങ്ങി വന്നു
മഞ്ജീര സ്വരമുതിർന്നു നിൻ
വരവറിയിച്ചു കളകളാരവ
മുതിർത്ത അരുവിയുടെ
കുളിർമ അറിഞ്ഞു
മന്താനിലൻെറ തലോടലും
പുല്ലരിച്ചു ദേഹമാകെ
നിന്നോർമ്മകളെന്നെ
വല്ലാതെ വേട്ടയാടുന്നു
എന്തേ നീയിതു വരെക്കും വന്നില്ല
ജീ ആർ കവിയൂർ
05 02 2023
Comments