കുളിരോർമ്മകൾ (ഗസൽ)
കുളിരോർമ്മകൾ (ഗസൽ)
തുഞ്ചാണി കൊമ്പത്ത്
തുലാമാസ ചന്ദ്രിക ചിരി
തൂകി നിന്ന നേരം
തൂലിക തുമ്പത്ത്
അക്ഷരമാലയായ് നീ
അരികത്തു വന്നെൻ
വിരൽതുമ്പിൽ കൂട്ടായ് വന്ന്
തന്നില്ലേ സുഖമുള്ള നോവ്
ആരും തരാത്തൊരു കനവ്
ഇന്നും വെള്ളിനര വീണ
സായന്തനങ്ങളിൽ നീ
ഓർമ്മതൻ വീഥിയിൽ
കൈത്താങ്ങായ്
നിൽക്കുന്നുവല്ലോ
ജീ ആർ കവിയൂർ
28 02 2023
Comments