എൻ ജീവിത കനവ്

എൻ ജീവിത കനവ് 

സ്വപ്നങ്ങളെറെ കണ്ടും
മുത്തച്ഛന്റെ മടിയിൽ കിടന്നു 
കഥകേട്ടും പാൽ കുടിച്ചും
അച്ഛന്റെ കൂടെ
 ഇരു ചക്രത്തിൽ ഏറെ
 നാട് ചുറ്റിയ കാലവും 

അമ്മയുടെ പരിലാളനമെറ്റു വളർന്നു 
മഴ കേൾക്കു താളം ഇട്ടു വളർന്ന ബാല്യം 
കൗമാരസ്വപ്നം കാണാൻ തുടങ്ങിയിരുന്നു
മലമുകളെറിയ കനവുകൾ 
പാട്ടുപാടി ആടി നടന്നു 

കടവിലെ തോണിയിലേറി
ദിവാസ്വപ്നങ്ങൾ കണ്ടു നടന്നത് 
ഒരുവൻ ജീവിതത്തിലേക്ക്
 ഹൃദയം പങ്കുവെച്ച നിലാവിൽ 
കഥകളായിരം പങ്കുവെച്ച് 
പൂത്തുലഞ്ഞ മധുരമേറുന്ന നോവും 
പിരിയാനാവാതെ മനസ്സിനു കുളിരേകി
ഒരുനാൾ പ്രണയ സാഫല്യമായി 
മാലയിട്ട് ഇരുവരും കൈപിടിച്ച് മണ്ഡപത്തിലേറിയ നാൾ വന്നു നിന്നു യാഥാർത്ഥ്യമായ നിമിഷങ്ങളെ സ്വപ്നചിറകിലേറിയ 
അസുലഭ സുന്ദര നിമിഷങ്ങളെ നന്ദി 

ജീ ആർ കവിയൂർ 
19 02 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “