आ भी जा रितु बादल നസ്രത് ഫത്തേ അലി ഖാൻ്റെ ഗസൽ പരിഭാഷ
आ भी जा रितु बादल നസ്രത് ഫത്തേ അലി ഖാൻ്റെ ഗസൽ പരിഭാഷ
നീ വന്നിടു മാറിടും ഋതു മാറിടും
നിലാവ് പോയി മറഞ്ഞിടും
നിന്റെ മുഖം മറക്കാതിരിക്കുക മേഘ പടലങ്ങളിലേക്ക് മായും ചന്ദ്രിക പോൽ
അവളെ കൊണ്ടുവന്നിടുക ചിരാദിനൊപ്പം
അകന്നീടും എന്റെ മനസ്സിൽ
നിന്നുമുള്ള വിഷാദങ്ങളെല്ലാം
അവളെ കൊണ്ടുവന്നിടുക
നീ വന്നില്ലെങ്കിലോ
ഒന്നു വിളിച്ചിടുക
വിളിയാലെ എന്റെ
ഉള്ളം കുളിർത്തിടും
അസ്വസ്ഥത അകറ്റുക
മുഖത്ത് വീഴും നിൻ
അളകങ്ങളെ മാടിയൊതുക്കിടുക
സന്തോഷം താനെ വന്നിടുമല്ലോ
നീയില്ലാതെ നിലാവ്
എന്റെ വീട്ടിൽ വരികയില്ല
ഇന്നോ നാളെയോ എന്നല്ല
നീ വരാതെ നിലാവ് വരികയില്ല ,ഓമലേ
അല്ലയോ പ്രണയമേ
നീ വന്നിടുക നീ വരാതെ
മനസ്സിലെ കൊടുങ്കാറ്റ്
അകലുകയില്ലയീ
ജീവിതത്തിൽ നിന്നും
രചന ആലാപനം
നസ്രത് ഫത്തേ അലി ഖാൻ
പരിഭാഷ ജീ ആർ കവിയൂർ
Comments