ഓർമ്മയുണ്ടോ

ഓർമ്മയുണ്ടോ 

നീയും ഞാനും 
മാത്രമുള്ളൊരു വേദികയിൽ
ചന്ദ്രനും താരകങ്ങളും
ചന്ദനം മണക്കും കാറ്റും 
സാക്ഷിയാണ് 

നിലാവിന്റെ നിഴലിൽ 
നാം പങ്കുവെച്ച ദിനങ്ങളുടെ 
ഓർമ്മകളിന്നും മറക്കാതെ 
ഉള്ളിന്റെ ഉള്ളിൽ മധുര നോവേറ്റുന്നു

സന്ധ്യതൻ ചാരുതയിൽ 
നാം നടത്തിയ ജല യാത്രകളിൽ 
ഇന്നും മായാതെ കിടക്കുന്ന
പ്രണയ മധുരിമ 
നിനക്ക് ഓർമ്മയുണ്ടോ 

ജീ ആർ കവിയൂർ 
03 11 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “