നൈമിഷികം
നൈമിഷികം
ഋതുവർണ്ണ രാജികൾ
മീട്ടും കരങ്ങൾ തൻ
വിരുതെത്ര മനോഹരം
ശ്രവണ സുന്ദരം ആനന്ദമയം
കളകോകിലങ്ങളുടെ കൂജനം
മൃദു തരളിതം ഉന്മാദം
മനോമുകരത്തിൽ അനുഭൂതി
പകരുന്നു ശ്രുതി മധുര സംഗീതം
മഴമേഘം പൊഴിഞ്ഞു
മിഴികൾക്കും മൊഴികൾക്കും
മാസ്മരിക ഭാവം
മണ്ണിൻ മണം സുഗന്ധപൂരിതം
രാവിൻ ലഹരിക്ക് ചിറകു വച്ചു
മഴപ്പാറ്റകൾ പറന്നു നടന്നു
നൈമിഷിക ജീവിതം
ദൈവീകമാം സന്തോഷം
ജീ ആർ കവിയൂർ
04 11 2022
Comments