മൗനമെറി നിൽപ്പു

മൗനമെറി നിൽപ്പു 

പറവകൾ പറക്കുമാ
പാടവരമ്പിലൂടെ 
പതുക്കെ നടന്നു നീങ്ങിയ 
പുലർകാലത്ത് കണ്ട 
പുതു വർണ്ണങ്ങളും 

ഇലയടർന്നു ചിതറിയ 
വസന്തവും പിന്നിട്ട് 
ആളൊഴിഞ്ഞൊരു 
ചാരു ബഞ്ചും കടന്ന് 

നെഞ്ചിലേറ്റിയ മോഹവുമായി 
ആദ്യ സമാഗമ വേളയിൽ 
സൂക്ഷിച്ചൊരുയില 
ആരും കാണാതെ വെച്ച
 പുസ്തകത്താളുകളിൽ

മോഹങ്ങളെക്കെടുത്തി 
അക്ഷരങ്ങൾ മിന്നും 
ഓർമ്മകളുമായ്
മഴമേഘങ്ങൾ തുള്ളിയിട്ടു 

യാത്രകൾ അതുമാത്രമായി 
ഒറ്റയ്ക്കു നിരങ്ങി നീണ്ടു
പാടങ്ങളും പുൽമേടും 
പുഴകളും കടന്ന് 
ജീവിതചക്രങ്ങളുടെ 
സമാന്തരങ്ങളിലൂടെയുള്ള
സഞ്ചാരമവസാനം 

വന്നുചേർന്നു വലം വച്ചു 
തൊഴുതു വരുന്നു മറക്കാത്ത 
പ്രദക്ഷിണ വഴികളിൽ 
ഓർമ്മകൾ വീണ്ടും പച്ചപിടിച്ചു
നിൽക്കുന്നു മോക്ഷത്തിനായ്
ചിന്തകൾക്കിന്ന് 
മൗനമെറി നിൽപ്പു 

ജീ ആർ കവിയൂർ 
02 11 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “