ഋതുമാറ്റം
ഋതുമാറ്റം
നനു നനുത്ത പ്രഭാതത്തിലായി
ശരത്കാല സൂര്യന്റെ കിരണങ്ങളാൽ
ഋതുമാറ്റത്തിന് വരവിൽ
ഇല നിറം മാറുന്ന കാഴ്ചകൾ
മനസ്സിന്റെ ചില്ലകളിൽ
വിഷാദം പൂത്തിറങ്ങുന്നു
വീഴാൻ ഒരുങ്ങി ഇലകളും
കാറ്റിന്റെ കൈകളാൽ
കരീലകളുടെ മർമ്മരങ്ങൾ
സന്ധ്യകൾ കാത്തിരിപ്പിന്റെ
ഇടവേളകളിലായ് പടിയിറങ്ങും
പകലിനൊപ്പം അവളുടെ പതിഞ്ഞ പദചലനങ്ങളിൽ മധുര നോവിന്റെ
കാത്തിരിപ്പിൻ തേങ്ങലുകൾ
ശിശിരമഴയുടെ പതനം
ചില്ലകളിൽ മഞ്ഞിൻ
ഇതൾകൊഴിയും പൂക്കളുടെ
വിളറി വെളുത്ത ചിരിയും
ഉള്ളിലാകെ തണുപ്പ്
കത്തി നിൽക്കും
ചൂടിനായി നീളുന്ന കൈകളും
കാത്തിരിപ്പിന്റെ അടച്ചിട്ട
ദിനങ്ങൾക്ക് അവസാനം
ഇളംവേലിന്റെ എത്തിനോട്ടം
മേനിയാകെ തളിരിട്ടു
വിരഹത്തിൻ അവസാനമായ്
കിളികൾ പാടി അറിയിച്ചു
ജീ ആർ കവിയൂർ
04 11 2022
Comments