എൻ നാടേ
എൻ നാടേ
അമലേ വിമലേ
മമ നാടെ കേരള നാടെ
തുഞ്ചന്റെ കിളിപ്പെണ്ണ്
കുഞ്ചിക്കുഴഞ്ഞ് പാടിയ നാടെ
കുഞ്ചന്റെ തുള്ളലിൽ
തുഞ്ചത്തിൽ ആടിയ നാടെ
ആശാന്റെ ആരാമത്തിൽ
വിടർന്ന പൂവേ മലനാടെ
ഉള്ളത്തിൽ നിന്നും
ഉൾപ്പടകം കൊണ്ട നാടെ
വള്ളത്തോൾ തൊൾ കൊടുത്ത
വഞ്ചിനാടെ എൻനാടെ
ചങ്ക് തുളക്കും ഗീതികളാൽ
ചാഞ്ചക്കമാടിയ നാടെ
വയലേലകളിൽ വിശ്രമം കൊള്ളും
നക്ഷത്രദീപം തെളിയിച്ച നാടെ
ഭാരതപ്പുഴയുടെ ഭാവ സംഗീതം
കേട്ടുണർന്ന നിളയൊഴുകും നാടെ
ആനന്ദത്താൽ ആറാടിച്ച
കവിത വിളമ്പിയ മൺമറഞ്ഞ
കവികളുടെ നാടെ നമ്മുടെ നാടെ
ഇന്നും പാടാൻ ഉണ്ടിവിടെ
മമനാടെ മധുരം മൊഴിയും
സാക്ഷരതയുടെ
സരസ്വതി ദേവിയുടെ
സ്വന്തം നാടെ കേരള നാടെ
ഒരുമയുടെ പെരുമയുള്ള നാടെ
ജീ ആർ കവിയൂർ
01 11 2022
Comments