എൻ ചിന്തകളിൽ

എൻ ചിന്തകളിൽ 

എത്രയോ യാത്രകൾ നടത്തി
 നിനക്കായി
 ഗ്രീഷ്മ മകന്നോരു വേളയിൽ
 ആകാശ നീലിമ പകരും നേരം
 പ്രകൃതി ഒരുങ്ങി നിൽപ്പു
 നിന്നെ കണ്ടിട്ടോ 

ചക്രവാള സൂര്യൻ മറയൂവോളം 
തിരകളുടെ വരവും 
നിന്നെയും കാത്ത് 
നിൽക്കാം ഇനിയൊരു
 ജന്മം വരേയ്ക്കും 

ഒറ്റയ്ക്കുള്ള നടപ്പിലും 
എൻ കൂടെ നിൻ ചിന്ത മാത്രം 
നിറഞ്ഞുനിൽക്കുന്നു പ്രിയതേ

ജീ ആർ കവിയൂർ 
03 11 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “