കാറ്റിൻ വരവ്
കാറ്റിൻ വരവ്
കാറ്റ് അടിച്ചു മെല്ലെ
സൂര്യനെ മറച്ചു
മഴമേഘങ്ങൾ
നിറഞ്ഞു മാനവും
മനവുമിരുണ്ടു
ഉള്ളിന്റെ ഉള്ളിലെ
മധുരിക്കുമോർമ്മകളുണർന്നു
നിലാവ് നിഴലായി
മാറുന്നയിരുളിൽ
മിഴികളിൽ നീയെന്ന
ചിന്തകൾ മാത്രം
മയൂഖങ്ങളുടെ വരവിനെ
കണ്ട് നൃർത്തമാടി മയിലും
മഴ മഴനനൂലുകൾ
അശ്രു കണം പോലെ
പൊഴിഞ്ഞു
മണ്ണിന്റെ മണം ഉണർന്നു
തുള്ളിയിട്ടു മഴയും
കുളിർ കാറ്റ് വീശി
തുമ്പയും ആമ്പലും ചിരിച്ചു
നിൻ വരവയറിച്ച
കാറ്റിന് സുഗന്ധം
മനവും തനവും ഉണർന്നു
ജീ ആർ കവിയൂർ
03 11 2022
Comments