വിജയം നമ്മുടെ മാത്രം

വിജയം നമ്മുടെ മാത്രം

മാനസ ധൈര്യം സംഭരിച്ച് നാം
മുന്നേറേണ്ടിയ നേരമല്ലോയിത് 
അതറിഞ്ഞു ആത്മവീര്യം കെടുത്താൻ 
സ്വന്തം നാടിനെ ഒറ്റുകൊടുക്കാൻ
തെണ്ടി പരിഷകളാം  മാമാ മാധ്യമ ഇരപ്പാളികെളേ പടയാളികളെന്ന് 
വേഷം കെട്ടും ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളേ
തൂലിക പടവാളായി കരുതി സ്വയം വീര്യം കെടുത്തുന്നവരെ  
പഞ്ചശീലമെന്നു പറഞ്ഞ് സ്വയം 
പതുങ്ങിയ നെറികേടിൻെറ തലമുറകളെ അറിയുക ഇനിയും ഉണ്ട് കരുത്ത്
പുലി പതുങ്ങുന്നത് എന്തിനെന്ന് 
ശക്തമായി തിരിച്ചുവരവിനാണ് ,
ഗജവീരൻ നടന്നു മുന്നേറവേ 
പിന്നിൽ നിന്നും ഓലംകൂട്ടും 
ശുനകന്മാരെ ഇതു ഭരത്മാം  
ഭാസുരമായ നാട് ഭരതൻ ഭരിച്ചതും
സനാതന ശക്തിയുടെ പെരുമയും  സംഘശക്തിയുടെ സ്വര കാഹളം മുഴക്കി നാമിനിയും മുന്നേറും  
മുന്നിൽ ഇരിക്കും പിഞ്ഞാണത്തിൽ 
സ്വയമായി ദ്വാരമിടുന്നോരെ അറിയുക അടിക്കടി വെട്ടിന് വെട്ട് കുത്ത് നൽകി
വിജയശ്രീലാളിതരായി വരുമെൻ പടയാളികൾ ഉയർ കൊടുത്തും ഉണ്മയെ അറിഞ്ഞു ഒറ്റ സ്വരത്തോടെ  പാടട്ടെ പറയട്ടെ 
"ഉത്തിഷ്ഠതാ പ്രാപ്യവരാൻ നിബോധത "

ജി ആർ  കവിയൂർ 
1410 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “