ഉറങ്ങിയില്ലേ നീ ഉറങ്ങിയില്ലേ
ഉറങ്ങിയില്ലേ നീ ഉറങ്ങിയില്ലേ
മിടിക്കുന്നുണ്ട് നെഞ്ചിൻ
താളത്തോടൊപ്പമെൻ
മനസ്സിന്റെ ഉള്ളകങ്ങളിൽ
നിൻ ഓർമ്മകൾ പിറകോട്ടു നടന്നു
പിന്നിട്ട ദിനങ്ങളുടെ പിൻ വിളിയുമായി
ഇന്നും ഞാൻ ഒരു ബാലനായി മാറുന്നുവല്ലോ
ഇന്നു നിക്കോർമ്മയുണ്ടോ അറിയില്ല
മിഴികൾ കൂട്ടു മുട്ടാറുണ്ടായിരുന്നു
മൊഴികളിൽ മൗനം ചേക്കേറുമ്പോഴും
പൊഴിഞ്ഞു വീണ ഗുൽമോഹർ
പൂക്കളെ ചവിട്ടി മെതിച്ചു പോകുമ്പോഴും
കണ്ണുകൾ പരതാറുണ്ടായിരുന്നു നിന്നെ
നീ എന്നൊരു അമ്പിളി വിടരുമെന്നോർത്തു
ഇടനാഴികളിൽ കാത്തു നിന്നിരുന്നൊരു കാലം
ഉറങ്ങിയോ അതോ ഉറക്കം നടിച്ചതോ
ജീ ആർ കവിയുർ
10.10.2021
Comments