ഓർമ്മ ഋതു
ഓർമ്മ ഋതു (ഗസൽ )
ഒഴിയാത്ത കൊഴിയാത്ത
ഓമൽ വദനത്തിലെ പുഞ്ചിരി പൂവും
ഒരു നാളും പിരിയാത്ത
ഓർമ്മതൻ വാസന്തവും
നിലാവൊളി മറക്കും
കാറ്റിന്റെ കെെകളും
മലയെ ചുംബിക്കും മുകിലും
വർഷമായ് ഹർഷമാകുന്നു നീയും
ഈണത്താൽ പാടും കുയിലും
ഇലപൊഴിയും ശിശിര കുളിരും
ഇഴപിരിയാത്ത എൻ പ്രണയവും
ഇന്നുമെന്നെ പിന്തുടരുന്നു വല്ലോ സഖി
ജീ ആർ കവിയൂർ
18 10 2021
Comments