അനുഗ്രഹിക്കണമേ അമ്മേ
അനുഗ്രഹിക്കണമേ അമ്മേ
ഹരി ശ്രീ കുറിക്കുവാൻ
അരിമുന്നിലിരുന്നു
ആദ്യാക്ഷരം കുറിച്ച നേരം
അന്ന് കണ്ണുനീർ പൊഴിച്ചതും
ഉള്ളം തുടിച്ചു ഞാനിന്നുമോർക്കുന്നു .
മൂകമായ് വിളങ്ങുമെൻ ഹൃത്തിൽ
മൂകാംബികേ നിൻ മുന്നിൽ നിന്ന്
മൗനം വാചാലമാകുന്നുവല്ലോയമ്മേ
വരദായിനി ശുഭതേ സുഭഗേ സുന്ദരീ
വാണീ സരസ്വതി നിത്യമെൻ
നാവിൻ തുമ്പിൽ കളിയാടിടുകയെപ്പോഴും
ഇരുപത്താറോടൊപ്പം തന്നെ എന്നിലായ്
അൻമ്പത്തൊരക്ഷങ്ങളുമമ്മേ ചെമ്മേ
ക്ഷതമില്ലാതെ എന്നിൽ നിറക്കേണമേ
സാരസത്തിൽ വാഴും അമ്മേ തായേ
സകല സുരനുതേ അമ്മേ ഭഗവതി
മനമുരുകിയിതാ പാടുന്നേൻ
മരുവുക എന്നിൽ ദിനവുമമ്മേ
അഴലൊക്കെയകറ്റി അനുഗ്രഹിക്കണേമേ
അമ്മേ ശരണം ദേവി ശരണം ശ്രീ ദുർഗ്ഗേ ശരണം
ജീ ആർ കവിയൂർ
15 .10 .2021 / 01 :34 am
Comments