മാ സരസ്വതി

മാ സരസ്വതി 


മാ സരസ്വതി ശാരദേ
അറ്റുക അജ്ഞാന
മറ നീക്കി എന്നിൽ
പ്രകാശമായി തെളിയുക
 മാ സരസ്വതി ശാരദേ

സൂര്യ ബ്രഹ്മ ശിവ വിഷ്ണു 
ഗജാനന സേവിതേ സരസ്വതി 
സകല ദുഃഖ നിവാരിണി 
സർവ്വേശ്വരി സുന്ദരി 
മാ സരസ്വതി ശാരദേ

ആദിശക്തി ക്ഷമയേകുക
അവിവേകിയാം ഏങ്കളേ
അവിടുത്തെ കൃപാകടാക്ഷത്താൽ
അടിയങ്ങളുടെ ദുഃഖ നിവാരിണി 
മാ സരസ്വതി ശാരദേ 

പത്മാസനസ്ഥിതേ 
പദ്മപത്രായതാക്ഷീം 
ശ്വേത ഹംസവാഹിനി 
സദ്ഗതിയരുളണേ
മാ സരസ്വതി ശാരദേ

മംഗളകാരിണി
മാതംഗ ശാലിനി
മരുവുക നിത്യം
മമ  ഹൃദയ കമലേ 
മാ സരസ്വതി ശാരദേ

ജി ആർ കവിയൂർ 
06 10 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “