നിളേ നീളേ

നിളേ നീളേ

നീളാ നദിയുടെ 
നിർമ്മല തീരം 
മാനസസരസ്സിൽ
വിരിയും സുന്ദര
സുരഭിലാനന്ദം 

ഭാരത ഭാസുര
ഭരിമിതമാം 
മലയാഴ്മയുടെ
 ഓലപ്പീലി ചൂടും 
കേരനിരകളാൽ
 ചാമരം വീശും
 പിയും ജിയും പുലർന്ന 
കവിതാ കല്ലോലിനിയാം 

നീളാ നദിയുടെ 
നിർമ്മല തീരം 

ആരാമത്തിലെ ഭ്രമരം മൂളും
കഥകളിയുടെ താളം ചവിട്ടും
 ഉള്ളൂർ തോൾ കൊടുത്തു 
വളർത്തിയ കലയുടെ ക്ഷേത്രം

നിളാ നദിയുടെ 
നിർമ്മല തീരം 

നിത്യം കണ്ടുണരാൻ 
ഭാഗ്യം ചെയ്തവർ വാഴും
മലയാളത്തിൻ മരചുവട്ടിൽ 
അമ്പത്തോരക്ഷരങ്ങളൊഴുകും 

നീളാ നദിയുടെ 
നിർമ്മല തീരം 

ജി ആർ കവിയൂർ 
16 10 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “