ഞാൻ എന്നെ തേടുന്നു

ഞാൻ എന്നെ തേടുന്നു 

ഒരു നിമിഷം എന്നിൽ നിന്നും 
മറയുന്ന നേരമതു അറിയുന്നു 
ഞാനെൻ ആത്മനൊമ്പരങ്ങൾ
നാം പങ്കിട്ട വസന്തകാലങ്ങൾ 
വാസര സുന്ദരമീ ജീവിത യാത്രകളുടെ അവസാനം ഇങ്ങനെ ആകുമെന്ന് 
ഒരിക്കലും കരുതിയിരുന്നില്ല 
വനവാസളൊക്കെ അനുഭവിച്ചു
മാരീച മാൻപേടയെ  കണ്ടു മോഹിച്ചു
രേഖകളൊക്കെ താണ്ടിയിട്ടും 
അന്യമായി വിരഹങ്ങളൊക്കെ 
വേദനയുടെ തീച്ചുളയിൽ തപിച്ചും
ദിനങ്ങളുടെ ദൈന്യതകളും 
ആഴങ്ങളിൽ മുത്തും പവിഴവും
വാരിയിടുമറിഞ്ഞില്ല ആഴിയുടെ
വ്യഥകളീവിധം ദുഃഖ പൂരിതമോ
വഴിയൊക്കെ അവസാനിച്ചുവോ
ജീവിത പാതകൾ ഒക്കെ 
ഒറ്റയടിപ്പാതയായി 
വിജനമായി മാറിയോ? 
അറിയില്ല എന്തേയീ വിധമിങ്ങനെ
 ചിന്തകൾ 
ഒരു നിമിഷം എന്നിൽ നിന്നും
മറയുന്ന നേരമതു അറിയാതെ 
ഞാൻ എന്ന ഞാനിനെ തേടി 

ജി ആർ  കവിയൂർ 
03.10.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “