നിന്നാഴങ്ങളിലേക്കു

നിന്നാഴങ്ങളിലേക്കു 

നേരിനെ നെഞ്ചുകീറി 
നോവിനെ ആഴങ്ങളിൽ 
നല്കുന്നവരെ നെരിയാണി 
നട്ടെല്ലുനിവർത്തി നിങ്ങളൊന്നും 
നിമിനേരം ഓർക്കുകിൽ 
നിഴലുകൾ ഇല്ലാത്ത കണ്ണുകളിൽ 
നാവുവളച്ചു നുണകൾ
നിരത്തുന്ന മാധ്യമങ്ങൾ
നിരയായി വരുന്നുണ്ട് അക്ഷരങ്ങൾ നിറംമങ്ങാത്ത വടിവോത്തു
നടക്കുന്നുണ്ട് അറിയാത്ത 
നിരത്തുകളിൽ നിറയൊഴികൂന്നു നിശബ്ദതയുടെ നേരിനെ
നേരെ പിടിക്കുന്ന നെഞ്ചിനൻെറ
നില കണ്ണാടികൾ പൊട്ടിച്ചിതറി 
നമൃ ശിരസ്ക്കരായി  കണ്ണുകെട്ടി 
നീതിദേവിയും നിൽക്കുന്നുവല്ലോ 
നിലയില്ലാത്ത കയങ്ങളിലേക്ക് 
നിപതികുന്നു ആഴങ്ങളിലേക്കു

ജീ ആർ കവിയൂർ
22.10.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “